Get Updates
Get notified of breaking news, exclusive insights, and must-see stories!

അയോധ്യയിലെ പ്രാണപ്രതിഷ്ഠ: കേരളത്തിലെ വിവിധ ക്ഷേത്രങ്ങളിൽ പ്രത്യേക പൂജ, ഗവർണർ ക്ഷേത്രത്തിലെത്തി

തിരുവനന്തപുരം‌: അയോധ്യയിലെ പ്രാണ പ്രതിഷ്ഠയുടെ ഭാ​ഗമായി കേരളത്തിലെ വിവിധ ക്ഷേത്രങ്ങളിൽ പ്രത്യേക പൂജകളും പ്രാർത്ഥനകളും പരിപാടികളും നടന്നു. അയോധ്യയിലെ പ്രാണ പ്രതിഷ്ഠയോട് അനുബന്ധിച്ച് ബി ജെ പിയുടെയും ഹിന്ദു സം​ഘടനകളുടേയും നേതൃത്വത്തിലാണ് സംസ്ഥാനത്ത് പരിപാടികൾ നടന്നത്.

ക്ഷേത്രങ്ങളും വീടുകളും കേന്ദ്രീകരിച്ചാണ് ചടങ്ങുകൾ നടന്നത്. തിരുവനന്തപുരത്ത് വഴുതക്കാട് രമാദേവി ക്ഷേത്രത്തിലെ ചടങ്ങിൽ ​ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാനും ബി ജെ പി നേതാക്കളും പങ്കെടുത്തു. ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ കോട്ടയം രാമപുരം ക്ഷേത്രത്തിലെ ചടങ്ങിൽ പങ്കെടുത്തു.

Governor

വൈകീട്ട് വീടുകളിൽ വിളക്ക് തെളിയിക്കുന്ന ചടങ്ങും നടക്കും. പ്രാണ പ്രതിഷ്ഠ ചടങ്ങിനിടെ എൻ എസ് എസ് ആസ്ഥാനത്ത് ജി സുകുമാരൻ നായർ വിളക്ക് തെളിയിച്ചു.

പത്തനംതിട്ട ജില്ലയിൽ 371 ക്ഷേത്രങ്ങളിലും 17 ആശ്രമങ്ങളിലും ആയിരുന്നു ആഘോഷം. പുലർച്ചെ പലയിടത്തുമ രാമനാമ പരിക്രമയാത് നടത്തി. വൈകീട്ട് ക്ഷേത്രങ്ങളിൽ ദീപക്കാഴ്ച നടത്തും. കൊച്ചിയിലെ പ്രധാനപ്പെട്ട ക്ഷേത്രങ്ങളിൽ എല്ലാം അയോധ്യയിലെ പ്രാണ പ്രതിഷ്ഠയോട് അനുബന്ധിച്ച് പ്രാർത്ഥനകളും രാമായണപാരയണവും നടന്നു.

​ഗൗഡ സാരസ്വത ബ്രാഹ്മണരുടെ പ്രധാന ക്ഷേത്രമായ തിരുമല ദേവസ്വം ക്ഷേത്രത്തിലും പ്രത്യേക ചടങ്ങുകൾ നടന്നു. പ്രാണ പ്രതിഷ്ഠ നടക്കുമ്പോൾ വയനാട്ടിലെ ക്ഷേത്രങ്ങളിലും പരിപാടികൾ നടന്നു. സുൽത്താൻ ബത്തേരി ​ഗണപതി ക്ഷേത്രത്തിൽ ഒരുക്കിയ ബി​ഗ് സ്ക്രീനിലൂടെ ആണ് ബി ജെ പി കേരള പ്രഭാഹരി പ്രാകാശ് ജാവദേക്കാർ പ്രതിഷ്ഠ കണ്ടത്.

ബി ​ഡി ജെ എസ് നേതാവ് തുഷാർ വെള്ളാപ്പള്ളിയും ഒപ്പം ഉണ്ടായിരുന്നു. കൊച്ചിയിൽ പ്രധാനപ്പെട്ട ക്ഷേത്രങ്ങളിൽ എല്ലാം അയോധ്യയിലെ പ്രാണ പ്രതിഷ്ഠയോട് അനുബന്ധിച്ച് പ്രാർത്ഥനകളും രാമായണ പാരായണവും നടന്നു. ​ഗൗഡ സാര്സ്വത ബ്രാഹ്മണരുടെ പ്രധാന ക്ഷേത്രമായ തിരുമല ​ഗേവസ്വം ക്ഷേത്രത്തിലും പ്രത്യേക ചടങ്ങുകൾ നടന്നു. അയോധ്യയിൽ നടക്കുന്ന പ്രാണ പ്രതിഷ്ഠതത്സമയം കാണാൻ എല്ലായിടത്തും സൗകര്യം ഒരുക്കിയിരുന്നു.

അയോധ്യ പ്രതിഷ്ഠാ ദിനത്തിൽ വിപുലമായ ആഘോഷങ്ങളാണ് ബി ജെ പിയുടെ നേതൃത്വത്തിൽ കോട്ടയം രാമപുരം ശ്രീരാമ ക്ഷേത്രത്തിലും നടന്നത്. പ്രതിഷ്ഠാ സമയത്ത് സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ ഉൾപ്പെടയുള്ള ബി ജെ പി നേതാക്കൾ ഇവിടെയെത്തി. തൃശൂർ തൃപ്രയാർ ശ്രീരാമ ക്ഷേത്രത്തിലും പ്രത്യേക പൂജകളും മറ്റ് ചടങ്ങുകളും നടന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+