മദ്യവിലയിലെ മാറ്റം ഇന്ന് മുതൽ; ജവാൻ ഉൾപ്പെടെ 341 ബ്രാൻഡുകളുടെ വിലകൂടും, 107 ബ്രാൻഡുകളുടെ വില കുറയും
തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യ വില വർദ്ധനവ് നിലവിൽ വന്നു. മദ്യ വിതരണക്കാരുടെ ആവശ്യം പരിഗണിച്ചാണ് ബെവ്ക്കോയുടെ തീരുമാനം. എല്ലാ ബ്രാൻഡുകൾക്കും വില കൂടില്ല. 341 ബ്രാൻഡുകളുടെ വിലയാണ് വർദ്ധിക്കുക. 107 ബ്രാൻഡുകളുടെ വില കുറയും. 10 രൂപ മുതൽ 50 രൂപ വരെയാണ് ബ്രാൻഡുകളുടെ വില കൂടുകയും കുറയും ചെയ്യുക.
ജനപ്രിയ ബ്രാൻഡ് ആയ ജവാന് അടക്കം വില കൂടും. ഇതിനൊപ്പം ബിയറിനും വില കൂടുമെന്നാണ് വിവരം, അതേ സമയം ജനപ്രിയ ബ്രാൻഡുകളൂടേത് ഉൾപ്പെടെ വില കുറയുന്നതിനാൽ മദ്യ വില്പനയിലും വരുമാനത്തിലും കാര്യമായ കുറവ് ഉണ്ടാകില്ലെന്നാണ് ബെവ്കോ കരുതുന്നത്.

സ്പിരിറ്റിന് വില കൂടിയ സാഹചര്യത്തിലാണ് മദ്യ കമ്പനികളുടെ ആവശ്യപ്രകാരം വില വർദ്ധിപ്പിച്ചത്. അസംസ്കൃത വസ്തുക്കൾക്ക് വില വർദ്ധിച്ചതിനാൽ മദ്യത്തിന്റെ വില കൂട്ടണമെന്ന് കമ്പനികൾ ബിവറേജസ് കോർപ്പറേഷനോട് ആവശ്യപ്പെട്ടിരുന്നു, ഇത് പരിഗണിച്ചാണ് അടിസ്ഥാന വില ഏഴ് ശതമാനം വർദ്ധിപ്പിക്കണമെന്ന് സർക്കാരിനോട് ബെവ്കോ ആവശ്യപ്പെട്ടിരുന്നത്.
120 കമ്പനികളാണ് മദ്യം വിതരണം ചെയ്യുന്നത്. 62 കമ്പനികൾ വിതരണം ചെയ്യുന്ന 341 ബ്രാൻഡുകളുടെ വിലയാണ് വർദ്ധിക്കുന്നത്. ജവാന് 10 രൂപയാണ് കൂടുന്നത്. 640 രൂപയുണ്ടായിരുന്ന മദ്യത്തിന് 650 രൂപയാകും. 750 രൂപയുണ്ടായിരുന്ന ഓൾഡ് പോർട്ട് മദ്യത്തിന് 30 രൂപ കൂടുംയ. അതായച് 700 മുതൽ മുകളിലേക്ക് വിലയുള്ള മദ്യത്തിന് 30 രൂപ മുതൽ 50 രൂപ കൂടും. 1250 രൂപ വിലയുള്ള മോർഫ്യൂസ് ബ്രാൻഡിക്ക് ഇന്ന് മുതൽ 1400 രൂപ നൽകേണ്ടി വരും.
നേരത്തെ മദ്യ കമ്പനികള്ഡക്ക് ഉണ്ടായിരുന്ന വിറ്റ് വരവ് നികുതി സർക്കാർ ഒഴിവാക്കിയപ്പോൾ നഷ്ടം നികത്തിയതും വില കൂട്ടിയാണ്. ഇപ്പോൾ സ്പിരിറ്റ് വില കൂടിയതിന്റെ പശ്ചാത്തലത്തിലാണ് വില കൂട്ടുന്നത്. 15 മാസത്തിന് ശേഷമാണ് മദ്യ വില വർദ്ധിപ്പിക്കുന്നത്. ഇന്ന് മുതലാണ് പുതിയ മദ്യ വില നിലവിൽ വരിക.
അതേ സമയം, 107 ബ്രാൻഡുകളുടെ വിലയാണ് കുറയുക. കമ്പനികൾ തന്നെ നടത്തിയ മാർക്കറ്റ് സ്റ്റഡിയുടെ അടിസ്ഥാനത്തിലാണ് വില കുറയ്ക്കുന്നത്, മദ്യ കമ്പനികള്ഡ തമ്മിലുള്ള മത്സരത്തിന്റെ അടിസ്ഥാനത്തിലാണ് വിൽപന കൂട്ടാനായി മദ്യ വില കുറച്ചത്.












Click it and Unblock the Notifications