ബക്കാർഡി റം കിട്ടുന്നത് 194 രൂപയ്ക്ക്; ക്യൂ നിന്ന് വാങ്ങുമ്പോൾ വില 1550, ഈ കണക്കുകൾ അറിഞ്ഞുവച്ചോ
തിരുവനന്തപുരം: സംസ്ഥാനത്തെ മദ്യ വില്‍പനയുടെ കണക്കുകള്‍ എല്ലാവരെയും ഞെട്ടിക്കുന്നതാണ്. ഓണത്തിനും വിഷുവിനും മലയാളികള്‍ കുടിച്ചുതീര്‍ക്കുന്ന കണക്കുകള്‍ എല്ലാവരുടെയും കണ്ണ് തള്ളിക്കും. എന്നാല്‍ ഇപ്പോഴിതാ കേരളത്തിലെ ചില മദ്യം മറ്റ് സംസ്ഥാനങ്ങളില്‍ വില്‍ക്കുന്ന വിലയാണ് എല്ലാവരെയും ഞെട്ടിക്കുന്നത്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ വിറ്റഴിക്കുന്ന മദ്യ ബ്രാന്‍ഡുളില്‍ ഒന്നാണ് ബക്കാര്‍ഡി വൈറ്റ് റം.
750 മില്ലി ലിറ്റര്‍ വരുന്ന ഫുള്‍ ബോട്ടില്‍ ബക്കാര്‍ഡി റം ബീവറേജസ് ഔട്ട്‌ലെറ്റുകളില്‍ വില്‍ക്കുന്നത് 1550 രൂപയ്ക്കാണ്. ഈ മദ്യം ബീവറേജസ് കോര്‍പ്പറേഷന് ലഭിക്കുന്നത് വെറും 194 രൂപയ്ക്ക്. ബാക്കിയുള്ള 1386 രൂപയും എക്‌സൈസ് ഡ്യൂട്ടിയും നികുതികളും ലാഭവുമൊക്കെയായി നേരെ പോകുന്നത് സര്‍ക്കാര്‍ ഖജനാവിലേക്കാണ്.

ഇന്ത്യയില്‍ മദ്യത്തിന് ഏറ്റവും കൂടുതല്‍ ഉയര്‍ന്ന വില ഈടാക്കുന്ന സംസ്ഥാനങ്ങളില്‍ ഒന്നാണ് കേരളം. മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ വില പകുതിയോളം കുറവാണ്. കേരളത്തില്‍ 1550 രൂപയ്ക്ക് ലഭിക്കുന്ന ബക്കാര്‍ഡ് റമ്മിന് തമിഴ്‌നാട്ടില്‍ 1000 രൂപയാണ് വില. 550 രൂപയോളം വ്യത്യാസമാണ് കേരളവും തമിഴ്‌നാടും തമ്മില്‍. ഇതുകൂടാതെ പല ബ്രാന്‍ഡുകള്‍ക്കും 500 കൂടുതല്‍ രൂപയുടെ വ്യത്യാസം വരും.
കേരളത്തിലെയും തമിഴ്‌നാട്ടിലെയും മദ്യത്തിന്റെ വില യഥാക്രമത്തില്‍
മാന്‍ഷന്‍ ഹൗസ് ബ്രാന്‍ഡി - 1040 800
ബ്ലാക് ആന്‍ഡ് ഗോള്‍ഡ് ബ്രാന്‍ഡി - 1320 920
ഹണിബീ ബ്രാന്‍ഡി - 660 640
സിഗ്‌നേച്ചര്‍ വിസ്‌കി - 1590 960
ആന്റിക്വിറ്റി വിസ്‌കി - 1710 1320
ഓഫിസേഴ്‌സ് ചോയ്‌സ് ബ്രാന്‍ഡി - 810 640
കെയ്‌റോണ്‍ ബ്രാന്‍ഡി - 1300 1000
മോര്‍ഫ്യൂസ് ബ്രാന്‍ഡി - 1260 960
ബെക്കാഡി ക്ലാസികൈ്വറ്റ് റം - 1550 1000
ബെക്കാഡി റം (ആപ്പിള്‍) - 1520 1000
മാജിക് മൊമന്റ്‌സ് വോഡ്ക (ലെമണ്‍) - 1420 920
എംജിഎം വോഡ്ക (ഓറഞ്ച്) - 700 640
അതേസമയം, സംസ്ഥാനത്തെ ഏറ്റവും ജനപ്രിയ മദ്യമായ ജവാന്റെ ഉത്പാദനം ഇരട്ടിയാക്കുന്നതായ റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. മേയ് രണ്ടാം വാരം മുതലാണ് ഉത്പാദനം ഇരട്ടിയാക്കുന്നത്. കൂടാതെ ഒരു ലിറ്ററിന് പുറമെ അര ലിറ്റര്‍ ജവാനും ലഭ്യമാക്കുമെന്ന് ബെവ്കോ അറിയിച്ചിട്ടുണ്ട്. തിരുവല്ല ട്രാവന്‍കൂര്‍ ഷുഗേഴ്സ് ആന്റ് കെമിക്കല്‍ കോര്‍പ്പറേഷന്‍ ജവാന്‍ റമ്മിന്റെ ഉത്പാദനം വര്‍ദ്ധിപ്പിക്കാനുള്ള നടപടികള്‍ പൂര്‍ത്തിയാക്കി. ജവാന്റെ ഉത്പാദനം വര്‍ദ്ധിപ്പിക്കുന്നതോടെ മറ്റ് മദ്യ കമ്പനികളുടെ കുത്തക തകര്‍ക്കാന്‍ കഴിയുമെന്നാണ് ബെവ്കോ പ്രതീക്ഷിക്കുന്നത്.












Click it and Unblock the Notifications