Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളത്തില്‍ മദ്യവില കുറഞ്ഞു; ജനപ്രിയ ബ്രാന്‍ഡുകള്‍ക്ക് 50 രൂപ വരെ കുറവ്

തിരുവനന്തപുരം: സംസ്ഥാനത്ത് ജനപ്രിയ മദ്യ ബ്രാന്‍ഡുകളുടെ വില കുറച്ചു. ഓള്‍ഡ് മങ്ക്, ഓഫീസേഴ്‌സ് ചോയ്‌സ്, ലേ മൗണ്ട് റം അടക്കമുള്ള മദ്യ ബ്രാന്‍ഡുകള്‍ക്കാണ് വില കുറച്ചത്. മദ്യം വിതരണം ചെയ്യുന്ന കമ്പനികള്‍ വില കുറയ്ക്കാന്‍ തീരുമാനിച്ചതിന്റെ അടിസ്ഥാനത്തിലാണ് റീട്ടെയ്ല്‍ വിലയിലും കുറവ് വരുത്തിയിരിക്കുന്നത് എന്നാണ് ബെവ്‌കോ എല്ലാ ഔട്ട്‌ലെറ്റുകളിലും അറിയിച്ചിരിക്കുന്നത്.

ചില ബ്രാന്‍ഡുകളുടെ മദ്യം കമ്പനി പ്രതീക്ഷിച്ച വില്‍പന നടത്താതെ പല ഔട്ട്‌ലെറ്റുകളിലും കെട്ടിക്കിടക്കുന്ന സാഹചര്യമുണ്ട്. ആ ബ്രാന്‍ഡ് മദ്യത്തിന്റെ വില്‍പനയ്ക്ക് വേണ്ടിയാണ് ഈ വിലക്കുറവ് പ്രഖ്യാപിച്ചിരിക്കുന്നത്. ഓഫീസേഴ്‌സ് ചോയ്‌സ്, ഓള്‍ഡ് മോങ്ക്, ലേമൗണ്ട് ഉള്‍പ്പടെയുള്ള ബ്രാണ്ടുകള്‍ക്ക് 10 രൂപയുടെ കുറവാണ് ഉണ്ടായിരിക്കുന്നത്. 500 മില്ലിയുടെ ബോട്ടിലിനാണ് പത്തു രൂപ കുറഞ്ഞിരിക്കുന്നത്.

Kerala Liquor Price

മറ്റ് ചില ബ്രാന്‍ഡുകളില്‍ ലിറ്ററിന് 20 രൂപ മുതല്‍ 50 രൂപ വരെ കുറഞ്ഞിട്ടുണ്ട്. ഇന്നലെ രാത്രിയോടെയാണ് വില പരിഷ്‌കരണം പ്രഖ്യാപിച്ചത്. ചൊവ്വാഴ്ച മുതല്‍ പുതിയ നിരക്ക് പ്രാബല്യത്തില്‍ വരും. അതേസമയം കൂടുതല്‍ വിറ്റുവരവുള്ള ബ്രാന്‍ഡുകള്‍ക്കും ആനുപാതികമായി വില കുറഞ്ഞിട്ടുണ്ട്. വില കുറയ്ക്കാനുള്ള ബീവറേജ് കോര്‍പ്പറേഷന്‍ നിര്‍ദ്ദേശം ഔട്ട്‌ലെറ്റുകളില്‍ ഇന്നലെ തന്നെ എത്തിയിരുന്നു.

ഇതിന്റെ ഭാഗമായി സോഫ്റ്റ്വെയറിലും വിലക്കുറവ് രേഖപ്പെടുത്തി. ടെന്‍ഡറില്‍ കമ്പനികള്‍ വില കുറച്ചത് ക്വോട്ട് ചെയ്തതാണ് കുറവിന് കാരണം. ഏതായാലും സംസ്ഥാനത്ത് വില്‍ക്കുന്ന 50 ല്‍ അധികം ബ്രാന്‍ഡുകള്‍ക്ക് വിലക്കുറവ് ബാധകമാകും. അതേസമയം രാജ്യവ്യാപകമായി മദ്യവില വര്‍ധിപ്പിക്കണം എന്ന് നേരത്തെ മദ്യനിര്‍മ്മാണ രംഗത്തെ പ്രമുഖ സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നു.

പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന് പിന്നാലെ നേരിടേണ്ടിവന്ന വിതരണ ശൃംഖലയിലെ തടസങ്ങളും ഉല്‍പ്പാദനച്ചെലവിലെ വര്‍ധനവും കണക്കിലെടുത്ത് മദ്യത്തിന് വില വര്‍ധിപ്പിക്കണം എന്നായിരുന്നു കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ആല്‍ക്കഹോളിക് ബിവറേജ് കമ്പനീസ് (CIABC), ബ്രൂവേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ (BAI) എന്നീ സംഘടനകള്‍ ആവശ്യപ്പെട്ടത്.

ഇന്‍പുട്ട് ചെലവിലുണ്ടായ വര്‍ധനവ് പരിഹരിക്കുന്നതിനായി മദ്യത്തിന് 15-20 ശതമാനം വില വര്‍ധനവ് അനുവദിക്കണമെന്നാണ് ഇവരുടെ ആവശ്യം. ഇടക്കാല ആശ്വാസമെന്ന നിലയില്‍ മാനുഫാക്ചറിംഗ് ലെവിയില്‍ ലിറ്ററിന് 3 മുതല്‍ 5 രൂപവരെ വരെ കുറവ് വരുത്തണമെന്നും സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നു. ഗ്ലാസ് നിര്‍മ്മാണത്തിന് ആവശ്യമായ വാതക വിതരണത്തില്‍ ഉണ്ടായ കുറവ് കാരണം കുപ്പികളുടെ വിലയില്‍ 20% വരെ വര്‍ധനവുണ്ടായി.

ഫിറോസാബാദിലെ ഗ്ലാസ് നിര്‍മ്മാണ കേന്ദ്രങ്ങള്‍ അടച്ചുപൂട്ടല്‍ ഭീഷണിയിലാണ് എന്നും പശ്ചിമേഷ്യയില്‍ നിന്നുള്ള അലുമിനിയം വരവ് തടസ്സപ്പെട്ടത് ബിയര്‍ ക്യാനുകളുടെ ലഭ്യതയെ ബാധിച്ചു എന്നും സംഘടനകള്‍ ചൂണ്ടിക്കാട്ടി. വില വര്‍ധനവിനോ നികുതി ഇളവിനോ തയ്യാറായില്ലെങ്കില്‍ വരും മാസങ്ങളില്‍ വിപണിയില്‍ മദ്യത്തിന് കടുത്ത ക്ഷാമം അനുഭവപ്പെടാന്‍ സാധ്യതയുള്ളതായും നിര്‍മ്മാതാക്കള്‍ ചൂണ്ടിക്കാട്ടിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+