കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോഴിക്കോട് ഇനി സംവാദത്തിന്റെ നാളുകൾ; നാലാമത് ലിറ്ററേച്ചർ ഫെസ്റ്റിവലിന് തിരി തെളിഞ്ഞു

Google Oneindia Malayalam News

കോഴിക്കോട്: കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ ഉദ്ഘാടനം കോഴിക്കോട് നടന്നു. മറ്റു സാഹിത്യോത്സവങ്ങളില്‍ നിന്ന് വ്യത്യസ്ഥമായി ജനകീയമായതും പ്രാദേശിക എഴുത്തുകാര്‍ക്ക് അവസരം നല്‍കന്നതുമാണ് കെഎല്‍എഫെന്ന് അധ്യക്ഷന്‍ സച്ചിതാനന്ദന്‍ പറഞ്ഞു. വെയില്‍സിന്റെ സാഹിത്യവും സംസ്‌കാരവും പരിചയപ്പെടുത്തി കൊണ്ടുള്ളതാണ് കെഎല്‍ഫ് 2019. ദലിത്- സ്ത്രീപക്ഷ ചര്‍ച്ചകളുടെ ഇടമാണ് കെഎല്‍എഫെന്നും സച്ചിദാനന്ദൻ വ്യക്തമാക്കി.

<strong>സിബിഐയെ വിടാതെ കേന്ദ്രം; അലോക് വർമ്മയെ പുറത്താക്കി, തീരുമാനം ഉന്നതാധികാര സമിതി യോഗത്തിൽ!</strong>സിബിഐയെ വിടാതെ കേന്ദ്രം; അലോക് വർമ്മയെ പുറത്താക്കി, തീരുമാനം ഉന്നതാധികാര സമിതി യോഗത്തിൽ!

ഏഷ്യയിലെ തന്നെ ഏറ്റവും വലിയ രണ്ടാമത്തെ സാഹിത്യോത്സവമായി കണക്കാക്കപ്പെടുന്ന കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ വിവിധ സ്ഥാപനങ്ങള്‍ക്കൊപ്പം കേരള സര്‍ക്കാരും പങ്കാളികളാണ്. ജനുവരി 13 വരെ നടക്കുന്ന നാലാം പതിപ്പില്‍ അനവധി പ്രമുഖര്‍ ഭാഗമാകാനെത്തുന്നുണ്ട്. രാമചന്ദ്ര ഗുഹ, അരുന്ധതി റോയ്, ആനന്ദ് തെല്‍തുംഡെ, സ്വാമി അഗ്‌നിവേശ്, ശശി തരൂര്‍, ദേവ്ദത്ത് പട്നായിക്, കേകി ദാരുവല്ല, അനിത നായര്‍, റിച്ചാര്‍ഡ് സ്റ്റാള്‍മാന്‍, അമീഷ് ത്രിപാഠി, ചേതന്‍ ഭഗത്, സാഗരിക ഘോഷ്, ടി.എം. കൃഷ്ണ, പ്രകാശ് രാജ്, ശോഭാ ഡേ, എന്നിവര്‍ക്കൊപ്പം ടി. പത്മനാഭന്‍, ആനന്ദ്, മുകുന്ദന്‍, എന്‍.എസ്. മാധവന്‍, സണ്ണി കപിക്കാട്, സുനില്‍ പി. ഇളയിടം, സാറാ ജോസഫ്, കെ.ആര്‍. മീര, സുഭാഷ് ചന്ദ്രന്‍, ബെന്യാമിന്‍, ടി.ഡി. രാമകൃഷ്ണന്‍, എസ് ഹരീഷ് എന്നിവരും വിവിധ ചര്‍ച്ചകളിലായി പങ്കെടുക്കും.

Kozhikode

വെയില്‍സിനെയാണ് കെ.എല്‍.എഫ് ഇത്തവണ അതിഥി രാജ്യമായി തെരഞ്ഞെടുത്തിരിക്കുന്നത്. ഇന്ത്യന്‍ സാഹിത്യത്തിലാകട്ടെ, മറാത്തി ഭാഷയ്ക്കാണ് ഇത്തവണ പ്രാധാന്യം നല്‍കിയിരിക്കുന്നത്. വെയ്ല്‍സ് സാഹിത്യത്തിനും മറാത്തി സാഹിത്യത്തിനുമായി പ്രത്യേകം സെഷനുകള്‍ ഒരുക്കിയിട്ടുണ്ട്. ഇത്തവണ സ്ത്രീ സംവിധായകരുടെ ചലച്ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള ചലച്ചിത്ര മേളയാണ് സാഹിത്യോത്സവത്തോടനുബന്ധിച്ച് നടക്കുന്നത്.

ഇന്ത്യയ്ക്കകത്തും പുറത്തുമുള്ള പ്രമുഖരായ എഴുത്തുകാരും ചിന്തകരുമടക്കം അഞ്ഞൂറോളം അതിഥികളാണ് വിവിധ സെഷനുകളിലായി സംവദിക്കുക. കല, സാഹിത്യം, രാഷ്ട്രീയം, സിനിമ, ഫിലോസഫി, പരിസ്ഥിതി എന്നിവ ചര്‍ച്ചയാകുന്ന നാലു ദിവസത്തെ സാഹിത്യോത്സവത്തില്‍ രണ്ടര ലക്ഷത്തോളം പേര്‍ പങ്കെടുക്കുമെന്നാണ് സംഘാടകര്‍ പ്രതീക്ഷിക്കുന്നത്.

English summary
Kerala Literature Festival inagurated at Calicut beach
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X