കോഴിക്കോട് കോർപ്പറേഷനില്‍ ഇത്തവണ യുഡിഎഫ് വിജയിക്കും; ടി സിദ്ധീഖ്
കോഴിക്കോട് കോർപ്പറേഷനില്‍ ഇത്തവണ യുഡിഎഫ് വന്‍ മുന്നേറ്റം നടത്തുമെന്ന് കെപിസിസി വൈസ് പ്രസിഡന്‍റ് ടി സിദ്ധീഖ്. 45 കൊല്ലത്തെ ഇട് ഭരണത്തിനെതിരായ പ്രതിഷേധവും വിരക്തിയും ഉണ്ട്. പ്രതിഷേധം ശക്തമാണ്, വിരക്തി അതിനേക്കാള്‍ ശക്തമാണ്. സമ്പൂർണ്ണമായ അഴിമതിയുടെ കൂടാരമാണ് കോഴിക്കോട് കോർപ്പറേഷന്‍. മറ്റ് ഇടങ്ങളിലെല്ലാം നടക്കുന്ന വികസന പ്രവർത്തിനത്തിന്‍റെ പാതി പോലും കോഴിക്കോട് കോർപ്പറേഷനില്‍ നടക്കുന്നില്ല. വന്‍ പദ്ധതികള്‍ ഒന്നും നടക്കുന്നില്ല. ചെറിയ ചെറിയ പരിപാടികള്‍ നടത്തി അതില്‍ നിന്നും വലിയ തോതിലുള്ള കമ്മീഷന്‍ ഈടാക്കുന്ന പരിപാടികാണ് നടത്തുന്നത്.
കൊട്ടിഘോഷിച്ച് നടത്തിയ മഹിളാമാള്‍ അഴിമതി മാളായി. കോഴിക്കോട് നഗരത്തിലെ സ്ത്രീകളെ ഇത്രയധികം വഞ്ചിച്ച മറ്റൊരു പരിപാടി വേറെ ഉണ്ടായിട്ടില്ല. അമൃത് പദ്ധതിയില്‍ കണ്‍സല്‍ട്ടന്‍സി അടക്കം അഴിമതിയാണ്. സ്വജനപക്ഷ പാതത്തിന്‍റെ മൂർത്തി ഭാവമാണ് കോർപ്പറേഷനില്‍. അതിനാല്‍ ഈ തിരഞ്ഞെടുപ്പില്‍ ജനം വലിയ തോതിലുള്ള പ്രതികരണം കോർപ്പറേഷന് എതിരായി നടത്തും. ജനങ്ങളുടെ മുന്നില്‍ വികസനങ്ങളുടെ ബൃഹത്തായ സമീപനം കാഴ്ചവെക്കാന്‍ യുഡിഎഫിന് സാധിച്ചിട്ടുണ്ട്.

Recommended Video

ഇടതുപക്ഷത്തിന്‍റെ ഭരണപരാജയത്തിന്‍റെയും സ്വജന പക്ഷപാതത്തിന്‍റെയും വൈകല്യത്തിന്‍റെയും കുറ്റപത്രം രൂപപ്പെടുത്താനുള്ള നടപടികളുടെ അന്തിമ ഘട്ടത്തിലാണ്. യുഡിഎഫിന് അകത്ത് ചർച്ചകള്‍ അന്തിമ ഘട്ടത്തിലാണ്. കോണ്‍ഗ്രസ് സ്ഥാനാർത്ഥി നിർണ്ണയത്തിലേക്ക് കടന്നിട്ടില്ല. യുഡിഎഫിലെ സീറ്റ് വിഭജനം പൂർത്തിയാക്കിയതിന് ശേഷമായിരിക്കും അതിലേക്ക് കടക്കുകയെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications