കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പ് നീട്ടാന്‍ സാധ്യത; നിര്‍ണായക തീരുമാനം ഉടന്‍

Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് നീട്ടി വയ്ക്കാന്‍ സാധ്യത. കൊറോണ ഭീതി അകലാത്ത സാഹചര്യത്തില്‍ തിരഞ്ഞെടുപ്പ് നീട്ടണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യത്തില്‍ സര്‍ക്കാരിനുണ്ടായിരുന്ന എതിര്‍പ്പ് കുറഞ്ഞിട്ടുണ്ട്. അതുകൊണ്ടുതന്നെ വെള്ളിയാഴ്ച ചേരുന്ന സര്‍വകക്ഷി യോഗത്തില്‍ തീരുമാനമുണ്ടായേക്കും.

o

ചവറ, കുട്ടനാട് നിയമസഭാ മണ്ഡലങ്ങളില്‍ ഉപതിരഞ്ഞെടുപ്പ് നടത്തുന്നതിനെതിരെ മിക്ക പാര്‍ട്ടികളും രംഗത്തുണ്ട്. ജയിച്ചെത്തുന്ന എംഎല്‍എക്ക് പ്രവര്‍ത്തിക്കാന്‍ ആറ് മാസം പോലുമുണ്ടാകില്ല എന്നതാണ് എല്ലാവരും ചൂണ്ടിക്കാട്ടുന്നത്. കൊറോണ വ്യാപന ഭീതി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഉപതിരഞ്ഞെടുപ്പ് ഒഴിവാക്കാമെന്ന് യുഡഎഫും എല്‍ഡിഎഫും ബിജെപിയും പറയുന്നു.

അതേസമയം, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പും മാറ്റി വയ്ക്കണമെന്നാണ് യുഡിഎഫിന്റെ നിലപാട്. പിന്നീട് നടത്താമെന്ന് അവര്‍ പറയുന്നു. കൊറോണ വ്യാപനമാണ് യുഡിഎഫ് ചൂണ്ടിക്കാട്ടുന്ന വെല്ലുവിളി. ഇക്കാര്യത്തില്‍ വിട്ടുവീഴ്ചയാകാം എന്ന് ഇടതുമുന്നണിയും പറയുന്നു. ഉപതിരഞ്ഞെടുപ്പ് വിഷയത്തില്‍ ഐക്യമുണ്ടാകുന്ന സാഹചര്യത്തില്‍ തദ്ദേശ തിരഞ്ഞെടുപ്പിലും വിട്ടുവീഴ്ചയാകാമെന്നാണ് സര്‍ക്കാര്‍ നിലപാട്.

മമതക്ക് ചെക്ക് വച്ച് സോണിയ ഗാന്ധി; അധിര്‍ രഞ്ജന്‍ ചൗധരി ബംഗാള്‍ അധ്യക്ഷന്‍, ലോക്‌സഭയില്‍ ആര്?മമതക്ക് ചെക്ക് വച്ച് സോണിയ ഗാന്ധി; അധിര്‍ രഞ്ജന്‍ ചൗധരി ബംഗാള്‍ അധ്യക്ഷന്‍, ലോക്‌സഭയില്‍ ആര്?

സര്‍വകക്ഷി യോഗം നാളെയാണ് ചേരുന്നത്. ഈ യോഗത്തില്‍ പ്രധാന ചര്‍ച്ച നിയമസഭാ ഉപതിരഞ്ഞെടുപ്പാണ്. ഇതോടൊപ്പം തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ കാര്യത്തിലും ധാരണയിലെത്തുമെന്നാണ് വിവരം.

Recommended Video

cmsvideo
Hareesh Perady slaps congress and BJP | Oneindia Malayalam

മൂന്നാഴ്ചയെങ്കിലും തദ്ദേശ തിരഞ്ഞെടുപ്പ് നീട്ടിവയ്ക്കുമെന്നാണ് രാഷ്ട്രീയ വൃത്തങ്ങളില്‍ നിന്ന് ലഭിക്കുന്ന വിവരം. ഉപതിരഞ്ഞെടുപ്പ് മാറ്റുകയാണെങ്കില്‍ തദ്ദേശ തിരഞ്ഞെടുപ്പും മാറ്റണമെന്ന് ആവശ്യപ്പെടുന്ന യുഡിഎഫ് ആഴ്ചകള്‍ നീട്ടിവയ്ക്കാമെന്നാണ് പറയുന്നത്. അനിശ്ചിതമായി നീട്ടാനാകില്ലെന്നും നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് വേണമെന്നുമാണ് ഇടതുമുന്നണിയുടെ താല്‍പ്പര്യം. വെള്ളിയാഴ്ചത്തെ യോഗത്തില്‍ ഇതുസംബന്ധിച്ച് ധാരണയായാല്‍ തിരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കും.

English summary
Kerala Local Body Election 2020 Likely to Postponed; Decision will soon
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X