സ്വന്തം കുടുംബം എന്ന കാഴ്ചപ്പാട് മാറണം: മുല്ലപ്പള്ളിക്ക് തുറന്ന കത്തെഴുതി മാത്യു കുഴല്‍നാടന്‍
കൊച്ചി: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി പ്രഖ്യാപനത്തില്‍ കെ പി സി സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന് തുറന്ന കത്തെഴുതി കെ പി സി സി ജനറല്‍ സെക്രട്ടറി മാത്യൂ കുഴല്‍നാടന്‍. സ്ഥാനാർഥികളെ തീരുമാനിക്കുമ്പോൾ സ്വന്തം കുടുംബം എന്ന കാഴ്ചപ്പാട് മാറണമെന്ന് കത്തില്‍ മാത്യൂ കുഴല്‍നാടന്‍ പ്രധാനമായും സൂചിപ്പിക്കുന്നത്.
തുടർച്ചയായി ഒരേ വ്യക്തികൾ തന്നെ മത്സരിക്കുക കോൺഗ്രസിൽ കാണുന്ന ഒരു പ്രവണതയാണല്ലോ. കാലോചിതമായി ഇക്കാര്യത്തിൽ മാറ്റം വരേണ്ടത് അനിവാര്യമാണ്. മൂന്നു തവണ തുടർച്ചയായി മത്സരിച്ചവരെ മാറ്റി പുതിയ പ്രവർത്തകർക്ക് അവസരം നൽകുവാനുള്ള നിർദ്ദേശമുണ്ടാകേണ്ടത് ഉചിതമായിരിക്കുമെന്നും അദ്ദേഹ കത്തില്‍ ചൂണ്ടിക്കാട്ടുന്നു. മാത്യൂ കുഴല്‍നാടന്‍റെ കത്തിലെ പൂർണ്ണരൂപം ഇങ്ങനെ..

തുറന്ന കത്ത്
ബഹുമാനപ്പെട്ട കെ പി സി സി പ്രസിഡന്‍റിന്,
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചുവല്ലോ. വിവിധ തലങ്ങളിലേക്കുള്ള സ്ഥാനാർഥികളെ നിർണയിക്കുന്നതിനുള്ള പാർട്ടി മീറ്റിങ്ങുകൾ നടക്കുന്ന ഈ സമയത്ത് സുപ്രധാനമായ ചില കാര്യങ്ങൾ പരാമർശിച്ചു കൊള്ളട്ടെ.

മൂന്നു തവണ
1. തുടർച്ചയായി ഒരേ വ്യക്തികൾ തന്നെ മത്സരിക്കുക കോൺഗ്രസിൽ കാണുന്ന ഒരു പ്രവണതയാണല്ലോ. കാലോചിതമായി ഇക്കാര്യത്തിൽ മാറ്റം വരേണ്ടത് അനിവാര്യമാണ്. മൂന്നു തവണ തുടർച്ചയായി മത്സരിച്ചവരെ മാറ്റി പുതിയ പ്രവർത്തകർക്ക് അവസരം നൽകുവാനുള്ള നിർദ്ദേശമുണ്ടാകേണ്ടത് ഉചിതമായിരിക്കും. ഇത് പ്രവർത്തകരിൽ കൂടുതൽ ആവേശവും പരിശ്രമ ത്വരയും സർവോപരി പാർട്ടിയിലുള്ള വിശ്വാസവും വർധിപ്പിക്കും.

സ്ഥാനാർഥി നിർണയത്തിൽ
2. സ്ഥാനാർഥി നിർണയത്തിൽ കുടുംബങ്ങളോടുള്ള സ്നേഹം വർധിതമായി പ്രകടമാക്കുന്ന തെരഞ്ഞെടുപ്പാണ് തദ്ദേശ തെരഞ്ഞെടുപ്പ്. വനിതാ, പട്ടികജാതി സീറ്റുകളിൽ വിശേഷിച്ച് ഇത് പ്രകടമാണ്. സ്വന്തം കുടുംബം എന്ന കാഴ്ചപ്പാട് മാറ്റി കോൺഗ്രസ് എന്ന കുടുംബത്തിലെ മഹിള കോൺഗ്രസ്, ദളിത് കോൺഗ്രസ് തുടങ്ങിയ പോഷക സംഘടനകൾക്ക് കൂടുതലായി അവസരം നൽകുന്നത് നന്നായിരിക്കും.

താഴെ തട്ടിലേക്ക്
മേൽപ്പറഞ്ഞ വിഷയങ്ങളിൽ അടിയന്തിരമായി ഇടപെട്ട് ഉചിതമായ മാർഗനിർദ്ദേശം പാർട്ടിയുടെ താഴെ തട്ടിലേക്കു നൽകണമെന്ന് അഭ്യർഥിക്കുന്നു.
സ്നേഹപൂർവം
ഡോ.മാത്യു കുഴൽനാടൽ
കെ പി സി സി ജനറൽ സെക്രട്ടറി
-
‘ചാഞ്ചാട്ട’ മണ്ഡലങ്ങൾ പത്ത്- എൽഡിഎഫിന് ഏഴ്, യുഡിഎഫിന് മൂന്ന്, അഞ്ചിടത്ത് രണ്ടാമതെത്തിയത് എൻഡിഎ -
വി.എം. സുധീരനെ അപരൻ ‘തോൽപ്പിച്ചപ്പോൾ...’ -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
തലസ്ഥാനത്തിന്റെ ഹൃദയം ആർക്കൊപ്പം? സെൻട്രൽ മണ്ഡലത്തിൽ ത്രികോണ പോരാട്ടം മുറുകുന്നു -
നാളെ ആരെന്നുമെന്തെന്നും ആർക്കറിയാം! മുന്നണിയിൽ ആളെ കൂട്ടാൻ പിന്നണിയിൽ നീക്കങ്ങൾ... -
‘നമുക്ക് ഒന്നുകൂടി മുട്ടിയാലോ?’- 16 മണ്ഡലങ്ങളിൽ പഴയ എതിരാളികൾ വീണ്ടും -
ശരത് കുമാര്‍ വീണ്ടും വാര്‍ത്തകളില്‍; ബിജെപി വിടുമെന്ന് പ്രചാരണം, സുപ്രധാന യോഗം വിളിച്ച് നടന് -
എൽഡിഎഫും യുഡിഎഫും വികസന വിരോധികളെന്ന് രാജീവ് ചന്ദ്രശേഖർ; കേരളത്തിന്റെ രക്ഷയ്ക്ക് ബിജെപി വരും -
സ്വര്‍ണത്തിന് റെക്കോഡ് ഇടിവ്, 17% വില കുറഞ്ഞു..! വെള്ളിക്ക് കുറഞ്ഞത് 42%; ഇപ്പോള്‍ വില്‍ക്കല്ലേ..! -
'ഇത്രയും നാൾ മോഹൻലാലിന് കൊടുത്തില്ലേ, ഇനിയും അങ്ങനെ മതി, മമ്മൂട്ടി ആ അവാർഡ് നിരസിച്ചു', ശ്രീനിവാസൻ പറഞ്ഞത് -
2011 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം..! 2008 ലെ ഇടിവിനേക്കാള്‍ കൂടുതല്‍! സംഭവിക്കുന്നതെന്ത്?












Click it and Unblock the Notifications