Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്നലെ പിശക് പറ്റിയതാണ്; അങ്ങനെ പ്രതികരിക്കേണ്ടിയിരുന്നില്ല; എന്നാലും ജനവിധി അംഗീകരിക്കില്ലെന്ന് മണി

ഇടുക്കി: സംസ്ഥാനത്തെ വോട്ടര്‍മാരെ കടുത്ത ഭാഷയില്‍ അപമാനിച്ച് ഇന്നലെ പ്രസ്താവന നടത്തിയ മുതിര്‍ന്ന സിപിഎം നേതാവ് എംഎം മണി ഇന്ന് മാധ്യമങ്ങള്‍ക്ക് മുന്നില്‍ നിലപാട് തിരുത്തിപ്പറഞ്ഞു. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് കനത്ത പരാജയം ഏറ്റുവാങ്ങിയതിന് പിന്നാലെയാണ് എംഎം മണി വോട്ടര്‍മാരെ അധിക്ഷേപിച്ച് സംസാരിച്ചത്.

പെന്‍ഷന്‍ വാങ്ങി ശാപ്പാടും കഴിച്ച് ജനങ്ങള്‍ എല്‍ഡിഎഫിനോട് നന്ദികേട് കാണിച്ചു എന്ന രീതിയിലായിരുന്നു എംഎം മണിയുടെ പ്രസ്താവന. ഇത് കേരളത്തിലുടനീളം വലിയ വിവാദമാവുകയും സിപിഎം പാര്‍ട്ടിക്കുള്ളില്‍ നിന്നു തന്നെ വിമര്‍ശനം ഉയരുകയും ചെയ്തിരുന്നു. സിപിഎം ജനറല്‍ സെക്രട്ടറി എംഎ ബേബി മണിയുടെ പ്രസ്താവനയെ പരസ്യമായി തള്ളിക്കളയുകയും ചെയ്തിരുന്നു. ഇതിനെ തുടര്‍ന്നാണ് നിലപാട് തിരുത്തി മുന്‍ മന്ത്രി മണി രംഗത്തു വന്നത്.

mani

എംഎം മണിയുടെ വാക്കുകള്‍: എംഎ ബേബി പറഞ്ഞത് തന്നെയാണ് പാര്‍ട്ടിയുടെ നിലപാടെന്നും അതു തന്നെയാണ് എന്റെയും നിലപാടെന്നും ഇന്ന് മാധ്യമങ്ങള്‍ക്ക് മുന്നില്‍ മണി വിശദീകരിച്ചു. ഞാന്‍ ഇന്നലത്തെ പ്രത്യേക സാഹചര്യത്തില്‍ പ്രതികരിച്ചു എന്നേയുള്ളൂ. അത് ശരിയായില്ല എന്ന് പറഞ്ഞ പാര്‍ട്ടിയുടെ നിലപാട് തന്നെയാണ് എന്റെയും നിലപാട്. അതില്‍ നിന്ന് വ്യത്യസ്ത നിലപാട് ഒന്നുമില്ല.

ഒരു വികാരത്തിലാണ് അത് പറഞ്ഞതാണ്. വികസനവും മറ്റൊരുപാട് കാര്യങ്ങളും ചെയ്തിട്ടും ക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടും തിരഞ്ഞെടുപ്പില്‍ അങ്ങനെയൊരു വിധി വന്നപ്പോള്‍ ആ സന്ദര്‍ഭത്തില്‍ അങ്ങനെ പ്രതികരിച്ചതാണ്. അങ്ങനെ പ്രതികരിക്കേണ്ടിയിരുന്നില്ല എന്ന് ജനറല്‍ സെക്രട്ടറി അടക്കം പറഞ്ഞു. എംഎ ബേബി പറഞ്ഞതാണ് ശരി. ജനറല്‍ സെക്രട്ടറി പറയുന്നത് പാര്‍ട്ടിയുടെ നിലപാടാണ്. അത് തന്നെയാണ് എന്റെയും നിലപാട്

തിരുത്തിപ്പറയാന്‍ എന്നോട് പാര്‍ട്ടിയില്‍ നിന്ന് ആരും ആവശ്യപ്പെട്ടിട്ടില്ല. ആരും വിളിച്ചതുമില്ല. എന്നാലും പറയുകയാണ്. യുഡിഎഫ് ഒന്നും ചെയ്യാതിരുന്നിട്ട് സിപിഎം എല്ലാം ചെയ്യുമ്പോള്‍ എന്തെങ്കിലും ന്യായം പറഞ്ഞു നില്‍ക്കാനാണ് വിമര്‍ശിക്കുന്നത്. ഞാന്‍ പറഞ്ഞ പ്രതികരണത്തെ പാര്‍ട്ടിയും ജനറല്‍ സെക്രട്ടറിയും തള്ളിപ്പറഞ്ഞിട്ടുണ്ട്. പാര്‍ട്ടി നേതൃത്വം പറഞ്ഞത് 100 ശതമാനം അംഗീകരിക്കുന്നു. ഞാന്‍ അങ്ങനെ പ്രതികരിക്കേണ്ടിയിരുന്നില്ല. വിമര്‍ശനം അംഗീകരിക്കുന്നു.

കേരളത്തിലെ ഏറ്റവും നിലവാരം കുറഞ്ഞ പ്രതിപക്ഷ നേതാവാണ് വിഡി സതീശന്‍. ജനവിധി അനുകൂലമാണെന്ന് പറയാന്‍ പറ്റില്ല. ഞങ്ങള്‍ പ്രതീക്ഷിച്ച ജനവിധി വന്നില്ല. ഈ ജനവിധിയോട് ഒരിക്കലും യോജിക്കാന്‍ കഴിയില്ല എന്ന് തന്നെയാണ് എന്റെ നിലപാട്. ജനങ്ങള്‍ തെറ്റിദ്ധരിക്കാന്‍ ഇടയായോ എന്ന് പാര്‍ട്ടി പരിശോധിക്കും. ഞാന്‍ ഇന്നലെ പറഞ്ഞത് പിശക് പറ്റിയതാണ്. പാര്‍ട്ടി നേതൃത്വം പറഞ്ഞതിനോട് എനിക്ക് യോജിപ്പാണ്. ഇത്രയും വലിയ തിരിച്ചടി കിട്ടാന്‍ തക്കവിധം സര്‍ക്കാര്‍ എന്തെങ്കിലും തെറ്റ് ചെയ്തു എന്ന് തന്റെ കരുതുന്നില്ലെന്നും എംഎം മണി കൂട്ടിച്ചേര്‍ത്തു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+