Get Updates
Get notified of breaking news, exclusive insights, and must-see stories!

രാഹുല്‍ മാങ്കൂട്ടത്തിലിനെ കാണാന്‍ ഓടിയെത്തി വിജയിച്ച സ്ഥാനാര്‍ത്ഥി; വിവാദം കൊണ്ടു ഫലമുണ്ടായില്ലേ?

പാലക്കാട്: ലൈംഗിക പീഡന പരാതികളെ തുടര്‍ന്ന് കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ കാണാന്‍ ഓടിയെത്തി വിജയിച്ച കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി. പാലക്കാട് കുന്നത്തൂര്‍മേട് നോര്‍ത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി എം പ്രശോഭാണ് ഫലപ്രഖ്യാപനം അറിഞ്ഞ ഉടന്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ കാണാന്‍ എംഎല്‍എ ഓഫീസില്‍ എത്തിയത്. ബലാത്സംഗ പരാതികളെ തുടര്‍ന്ന് ഒളിവില്‍ ആയിരുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ പുറത്തിറങ്ങി വോട്ട് ചെയ്ത വാര്‍ഡ് എന്ന നിലയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഏറെ ശ്രദ്ധാകേന്ദ്രം ആയിരുന്നു കുന്നത്തൂര്‍മേട് നോര്‍ത്ത് വാര്‍ഡ്. എട്ടു വോട്ടിനാണ് ഇവിടെ യുഡിഎഫ് സ്ഥാനാര്‍ത്ഥി വിജയിച്ചത്.

വിജയിച്ച സ്ഥാനാര്‍ത്ഥി പ്രശോഭിനെ കെട്ടിപ്പിടിച്ചാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ ആഹ്ലാദം പങ്കുവെച്ചത്. രാഹുലിനെതിരേ ഉയര്‍ന്ന ആരോപണങ്ങള്‍ തിരഞ്ഞെടുപ്പിനെ ബാധിക്കുമോ എന്ന ആശങ്ക യുഡിഎഫ് ക്യാമ്പില്‍ ഉണ്ടായെങ്കിലും വിവാദം ജനങ്ങളില്‍ കാര്യമായ പ്രതിഫലനം ഉണ്ടാക്കിയില്ലെന്നാണ് തിരഞ്ഞെടുപ്പ് ഫലത്തിലൂടെ വ്യക്തമാകുന്നത്.

rahul

വടക്കന്‍ കേരളം വിധി എഴുതുന്ന ദിവസം ഏറെ ശ്രദ്ധ ലഭിച്ചത് കുന്നത്തൂര്‍മേട്ടിലെ ബൂത്തിനായിരുന്നു. തദ്ദേശ തിരഞ്ഞെടുപ്പില്‍ പതിവില്ലാത്ത വിധം മാധ്യമങ്ങളും പ്രദേശത്തെ ജനങ്ങളുമെല്ലാം തമ്പടിച്ചത് ഈ ബൂത്തിലായിരുന്നു. 15 ദിവസം ഒളിവില്‍ കഴിഞ്ഞതിനു ശേഷമാണ് രാഹുല്‍ ജനങ്ങളെ അഭിമുഖീകരിച്ചത്. രാഹുല്‍ വോട്ട് ചെയ്യാന്‍ എത്തിയപ്പോള്‍ ഇവിടെ ഡിവൈഎഫ്‌ഐ വലിയ പ്രതിഷേധവും ഉയര്‍ത്തിയിരുന്നു.

ഇതിനിടെ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് ലഭിച്ച മികച്ച വിജയത്തിന് ശേഷം രാഹുല്‍ പങ്കുവെച്ച ഫേസ്ബുക്ക് കുറിപ്പും ശ്രദ്ധ നേടി. 'ജനം പ്രബുദ്ധരാണ്.. എത്ര ബഹളം വെച്ചാലും അവര്‍ കേള്‍ക്കേണ്ടത് അവര്‍ കേള്‍ക്കുക തന്നെ ചെയ്യും.... എത്ര മറച്ചാലും അവര്‍ കാണേണ്ടത് അവര്‍ കാണുക തന്നെ ചെയ്യും.... എന്നായിരുന്നു രാഹുല്‍ കുറിച്ചത്. ഈ പോസ്റ്റില്‍ കൂടുതല്‍ പേരും രാഹുലിനെ പിന്തുണയ്ക്കുകയാണ്.

പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയം തിരിച്ചടി ആകുമോ എന്ന് യുഡിഎഫിന് വലിയ ആശങ്കയുണ്ടായിരുന്നു. എന്നാല്‍ 31 ഡിവിഷനുകളുള്ള ജില്ലാ പഞ്ചായത്തില്‍ 19 സീറ്റില്‍ മാത്രമാണ് എല്‍ഡിഎഫിന് വിജയിക്കാന്‍ കഴിഞ്ഞത്. 12 സീറ്റുകളില്‍ യുഡിഎഫും വിജയിച്ചു. എല്‍ഡിഎഫ് വിജയിച്ചെങ്കിലും കഴിഞ്ഞ വര്‍ഷത്തെ സീറ്റുകള്‍ നിലനിര്‍ത്താന്‍ കഴിഞ്ഞില്ല എന്നതാണ് യുഡിഎഫിന് അനുകൂലമാകുന്നത്. 2020ലെ തിരഞ്ഞെടുപ്പില്‍ 30 ഡിവിഷനുകളില്‍ 27 സീറ്റില്‍ വിജയിക്കാന്‍ എല്‍ഡിഎഫിന് കഴിഞ്ഞിരുന്നു. ഇതില്‍ നിന്നാണ് ഇക്കുറി വന്‍ വീഴ്ച ഉണ്ടായത്.

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ പാലക്കാട് ജില്ലാ പഞ്ചായത്തില്‍ മൂന്നു സീറ്റുകളില്‍ മാത്രമാണ് യുഡിഎഫിന് വിജയിക്കാന്‍ കഴിഞ്ഞത്. അത് പന്ത്രണ്ടായി ഉയര്‍ത്താന്‍ കഴിഞ്ഞു എന്നത് ചെറിയ നേട്ടമല്ല. ജനങ്ങളുടെ അടിസ്ഥാന പ്രശ്‌നങ്ങള്‍ക്കു മേല്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ വിവാദം ഉയര്‍ത്തിക്കാട്ടാന്‍ ശ്രമിച്ച സിപിഎമ്മിനാണ് ഏറ്റവും വലിയ തിരിച്ചടി ജനങ്ങള്‍ നല്‍കിയത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+