കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കളമറിഞ്ഞ് കളിക്കുക, ചരിത്രത്തെ കുറിച്ച് നല്ല ബോധ്യമുണ്ടാവണം; സുരേഷ് ഗോപിക്ക് ചുട്ടമറുപടിയുമായി ഹരീഷ് പേരടി

Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശതിരഞ്ഞെടുപ്പ് അവസാനഘട്ടത്തിലേക്ക് കടക്കുകയാണ്. സംസ്ഥാനത്ത് ബിജെപി വലിയ മുന്നേറ്റമുണ്ടാക്കുമെന്നാണ് നേതാക്കള്‍ അവകാശപ്പെടുന്നത്. പ്രചരണ പരിപാടികളഉം അവസാനഘട്ടത്തിലേക്ക് കടക്കുന്നതിനിടെ മുഖ്യമന്ത്രി പിണറായി വിജയനെ കടന്നാക്രമിച്ച് കഴിഞ്ഞ ദിവസം നടനും എംപിയുമായ സുരേഷ് ഗോപി രംഗത്തെത്തിയിരുന്നു. എന്നാല്‍ ഇപ്പോഴിതാ സുരേഷ ്‌ഗോപിക്ക് ചുട്ടമറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് നടന്‍ ഹരീഷ് പേരടി. ഫേസ്ബുക്ക് പോസ്റ്റില്‍ പങ്കുവച്ച കുറിപ്പിലാണ് ഹരീഷിന്റെ മറുപടി.

വൃത്തികെട്ട ഭരണം

വൃത്തികെട്ട ഭരണം

കണ്ണൂര്‍ കോര്‍പ്പറേഷനിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥികളുടെ സംഗമം തളാപ്പില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നതിനിടെയായിരുന്നു സുരേഷ് ഗോപിയുടെ പരാമര്‍ശം. രാജ്യം ഇതുവരെ കാണാത്ത തരത്തിലുളള വൃത്തികെട്ട ഭരണമാണ് കേരളത്തില്‍ പിണറായി വിജയന്‍ സര്‍ക്കാരിന്റെ ഭരണം എന്ന് സുരേഷ് ഗോപി ആരോപിച്ചു.

അറബിക്കടലില്‍ എറിയണം

അറബിക്കടലില്‍ എറിയണം

ഇത്രയും മോശപ്പെട്ട ഒരു ഭരണം കേരളത്തില്‍ എന്നല്ല ഇന്ത്യയിലെ തന്നെ മറ്റൊരു സംസ്ഥാനത്തും ഉണ്ടായിട്ടില്ലെന്ന് സുരേഷ് ഗോപി പറഞ്ഞു. ജനങ്ങളോട് സ്മരണ ഇല്ലാത്ത ഈ സര്‍ക്കാരിനെ കാലുവാരിയെടുത്ത് അറബിക്കടലില്‍ എറിയണമെന്നും സുരേഷ് ഗോപി പറഞ്ഞിരുന്നു. അതേസമയം, സുരേഷ് ഗോപിയുടെ പരാമര്‍ശത്തിനെതിരെ വലിയ വിമര്‍ശനം ഉയരുന്നുണ്ട്.

പ്രതിപക്ഷം പാവങ്ങള്‍

പ്രതിപക്ഷം പാവങ്ങള്‍

സംസ്ഥാനത്ത് പിണറായി സര്‍ക്കാര്‍ നടത്തുന്ന കൊള്ളയ്ക്ക് ഇടയില്‍ കൊലപാതകത്തിന് ചെറിയ ശമനം വന്നതില്‍ ദൈവത്തിന് നന്ദി പറയാമെന്ന് സുരേഷ് ഗോപി പറഞ്ഞിരുന്നു. കേരളത്തിലെ പ്രതിപക്ഷം പാവങ്ങളാണ്. അല്ലെങ്കില്‍ ആദ്യത്തെ പ്രളയത്തിന് ശേഷം തന്നെ ഈ സര്‍ക്കാരിനെ എടുത്ത് പുറത്ത് കളഞ്ഞേനെ. ഇത്തരം സര്‍ക്കാരിനെതിരെ പ്രതികരിക്കാനുളള അവസരമാണ് തിരഞ്ഞെടുപ്പെന്നും സുരേഷ് ഗോപി വ്യക്തമാക്കി.

ഹരീഷിന്റെ മറുപടി

ഹരീഷിന്റെ മറുപടി

സുരേഷ് ഗോപിയുടെ പ്രസ്താവനയ്ക്ക് പിന്നാലെ ചുട്ടമറുപടിയുമയാണ് നടന്‍ ഹരീഷ് പേരടി രംഗത്തെത്തിയത്. അറബി കടലില്‍ എറിയുന്നവരുടെ ശ്രദ്ധക്ക് ..നിങ്ങള്‍ എറിയാന്‍ ആഗ്രഹിക്കുന്നതിന്റെ ചരിത്രത്തെ കുറിച്ച് നല്ല ബോധ്യമുണ്ടാവണമെന്ന് ഹരീഷ് പേരടി ഫേസ്ബുക്കില്‍ കുറിച്ചു.

ന്യൂനമര്‍ദ്ധമായി മാറും

ന്യൂനമര്‍ദ്ധമായി മാറും

എടുത്ത് എറിയുതോറും വീണ്ടും ഉരുണ്ട് കൂടി ന്യൂനമര്‍ദ്ധമായി മാറുകയും അത് പിന്നീട് ഒരു ചുഴലിയായി എറിഞ്ഞവരുടെ മുകളില്‍ തന്നെ പതിക്കുന്ന പ്രത്യേക പ്രതിഭാസമാണത്...ആ ചുഴലിയില്‍ പിന്നെ നിങ്ങളുടേത് എന്ന് പറയാന്‍ ഒന്നും അവശേഷിക്കില്ല..ഒരു ചുകന്ന സൂര്യന്‍ മാത്രം കത്തി നില്‍ക്കും...കളമറിഞ്ഞ് കളിക്കുക- ഹരീഷ് ഫേസ്ബുക്കില്‍ കുറിച്ചു.

 ജനങ്ങള്‍ക്കുളള അവസരം

ജനങ്ങള്‍ക്കുളള അവസരം

നേരത്തെ അറ്റിങ്ങലില്‍ നടത്തിയ തിരഞ്ഞെടുപ്പ് പ്രചരണ പരിപാടികളിലും പിണറായി സര്‍ക്കാരിനെ കടന്നാക്രമിച്ച് സുരേഷ് ഗോപി എത്തിയിരുന്നു. കേരളത്തിലെ ജനങ്ങള്‍ക്കുളള അവസരമാണ് തദ്ദേശ തിരഞ്ഞെടുപ്പെന്ന് സുരേഷ് ഗോപി പ്രസംഗത്തില്‍ പറഞ്ഞിരുന്നു.

35 താമരക്കുട്ടന്മാര്‍

35 താമരക്കുട്ടന്മാര്‍

തിരുവനന്തപുരം കോര്‍പറേഷന്‍ പിടിച്ചെടുത്താല്‍ കേരളത്തിലെ നിയമസഭയും മന്ത്രിസഭയും സെക്രട്ടേറിയറ്റും പിടിച്ചെടുക്കുന്നതിന് തുല്യമാണ്. 2015ലെ തിരഞ്ഞെടുപ്പില്‍ 35 താമരക്കുട്ടന്മാരാണ് തിരുവനന്തപുരം കൗണ്‍സിലില്‍ കടന്ന് കൂടിയതെന്നും സുരേഷ് ഗോപി പറഞ്ഞിരുന്നു.

താമരയുടെ സുഗന്ധം

താമരയുടെ സുഗന്ധം

നിങ്ങള്‍ മനസ്സ് വെച്ചാല്‍ അടുത്ത 5 വര്‍ഷക്കാലം കേരളത്തില്‍ താമരയുടെ സുഗന്ധമായിരിക്കും ഉണ്ടാവുകയെന്നും സുരേഷ് ഗോപി പറഞ്ഞു. അത് സാധ്യമല്ല എന്ന് പറയുന്ന കാലഘട്ടം മറക്കാനും സുരേഷ് ഗോപി ബിജെപി പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടിരുന്നു.

മാനസിക മാറ്റം

മാനസിക മാറ്റം

എല്ലാ വാര്‍ഡുകളിലും ബിജെപി ജയിച്ച് വരും. എല്ലാ വാര്‍ഡുകളിലും ബിജെപി സ്ഥാനാര്‍ത്ഥികള്‍ ജയിച്ചാല്‍ അത്ഭുതപ്പെടാനില്ലെന്നും സുരേഷ് ഗോപി പറഞ്ഞു. പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് അനുകൂലമായ മാനസിക മാറ്റം ജനങ്ങളില്‍ ഉണ്ടാകണം എന്ന് നേരത്തെ എന്‍ഡിഎയുടെ പൂജപ്പുര വാര്‍ഡ് തിരഞ്ഞെടുപ്പ് കാര്യാലയം ഉദ്ഘാടനം ചെയ്യാനെത്തിയപ്പോള്‍ സുരേഷ് ഗോപി ആവശ്യപ്പെട്ടിരുന്നു.

Recommended Video

cmsvideo
Local Body Election 2020: Suresh Gopi Against State Government | Oneindia Malayalam
കേരളത്തിലെ ജനത

കേരളത്തിലെ ജനത

കേരളത്തില്‍ എവിടെയൊക്കെ ബിജെപി ഭരിക്കുന്നുവോ അവിടെയൊക്കെ ഭരണം വേറിട്ട് നില്‍ക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു. ശത്രു ആരാണെന്ന് കേരളത്തിലെ ജനത കണ്ടെത്തിക്കഴിഞ്ഞു. ഇനി അവര്‍ തീരുമാനിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞിരുന്നു.

'കാലുവാരിയെടുത്ത് അറബിക്കടലില്‍ എറിയണം, വൃത്തികെട്ട ഭരണം', പിണറായി സർക്കാരിനെ കടന്നാക്രമിച്ച് സുരേഷ് ഗോപി'കാലുവാരിയെടുത്ത് അറബിക്കടലില്‍ എറിയണം, വൃത്തികെട്ട ഭരണം', പിണറായി സർക്കാരിനെ കടന്നാക്രമിച്ച് സുരേഷ് ഗോപി

വിഎസ് പക്ഷക്കാരനാണ്, പക്ഷേ പിണറായിയുടെ ധാര്‍ഷ്ട്യം നല്ലതാണ്, തുറന്ന് പറഞ്ഞ് 'അങ്കമാലി' സിനോജ്!!വിഎസ് പക്ഷക്കാരനാണ്, പക്ഷേ പിണറായിയുടെ ധാര്‍ഷ്ട്യം നല്ലതാണ്, തുറന്ന് പറഞ്ഞ് 'അങ്കമാലി' സിനോജ്!!

മറ്റേതെങ്കിലും പാര്‍ട്ടിയില്‍ ലയിക്കുകയേ പിജെ ജോസഫിന് ഇനി മാര്‍ഗ്ഗമുള്ളൂ, പ്രതികരിച്ച് ജോസ് കെ മാണിമറ്റേതെങ്കിലും പാര്‍ട്ടിയില്‍ ലയിക്കുകയേ പിജെ ജോസഫിന് ഇനി മാര്‍ഗ്ഗമുള്ളൂ, പ്രതികരിച്ച് ജോസ് കെ മാണി

English summary
Kerala Local body election: Actor Hareesh Peradi give mass reply to Suresh Gopi MP in a FB post
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X