കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജാതിയും മതവും രാഷ്ട്രീയവും ഉണ്ട്, പറയില്ലെന്ന് സാജന്‍ പള്ളുരുത്തി, അച്ഛന്‍ ഇടതുപക്ഷ പ്രവര്‍ത്തകന്‍!!

Google Oneindia Malayalam News

കൊച്ചി: തദ്ദേശ തിരഞ്ഞെടുപ്പ് പടിവാതില്‍ക്കലാണ്. സിനിമാ താരങ്ങള്‍ ഓരോരുത്തരും പറഞ്ഞ് തുടങ്ങിയിരിക്കുകയാണ്. എന്നാല്‍ തന്റെ രാഷ്ട്രീയം വ്യക്തമാക്കാന്‍ ആഗ്രഹിക്കുന്നില്ലെന്ന് സാജന്‍ പള്ളുരുത്തി. പക്ഷേ തന്റെ അച്ഛന്‍ മരിക്കുന്നത് വരെ ഇടതുപക്ഷ അനുഭാവിയായിരുന്നുവെന്നും സാജന്‍ പറഞ്ഞു. എല്ലാവര്‍ക്കും അവരുടേതായ രാഷ്ട്രീയമുണ്ടാവും. ജനിക്കുമ്പോള്‍ തന്നെ രാഷ്ട്രീയം ഉള്ളവരാണ് എല്ലാം. ജനിക്കുമ്പോള്‍ തന്നെ ഗ്രൂപ്പ് ഉള്ളവരാണ് മനുഷ്യര്‍. അവരില്‍ ജാതിയുണ്ട്. പഠിക്കുമ്പോള്‍ ഉണ്ട്, രക്തത്തില്‍ പോലും ഗ്രൂപ്പ് ഉണ്ടെന്നും തമാശ രൂപേണ സാജന്‍ പറയുന്നു.

1

എന്റെ രാഷ്ട്രീയം പറയാനാവില്ല. പക്ഷേ എനിക്ക് വ്യക്തമായ ജാതിയുണ്ട്. മതവും രാഷ്ട്രീയവുമുണ്ടെന്ന് സാജന്‍ പള്ളുരുത്തി പറയുന്നു. എന്റെ അച്ഛനൊക്കെ ഇടതുപക്ഷത്തിന്റെ സജീവ പ്രവര്‍ത്തകനായിരുന്നു. അദ്ദേഹം മരിക്കുന്നത് വരെ പ്രസ്ഥാനത്തിനൊപ്പം ഉണ്ടായിരുന്നു. ഞാനും അത്തരം രാഷ്ട്രീയ വിവേചനങ്ങള്‍ കാണിക്കാറില്ല. എനിക്ക് എല്‍ഡിഎഫ് പ്രവര്‍ത്തകരായ സുഹൃത്തുക്കളും യുഡിഎഫ് പ്രവര്‍ത്തകരായ സുഹൃത്തുക്കളും എനിക്കുണ്ട്. അതുകൊണ്ട് അത്തരം അടുപ്പം കുറവ് ആരോടും കാണിക്കാറില്ല. തന്റെ രാഷ്ട്രീയം തുറന്ന് പറയാന്‍ ആഗ്രഹപ്പെടാത്തത് അത് കൊണ്ടാണെന്നും സാജന്‍ പറഞ്ഞു.

സിനിമാ താരങ്ങള്‍ രാഷ്ട്രീയത്തിലേക്ക് പോകുന്നത് ഒക്കെ വിഷയമാക്കേണ്ട കാര്യമില്ല. അവരുടെ സ്വാതന്ത്ര്യം അനുസരിച്ചാണ് അവര്‍ രാഷ്ട്രീയത്തില്‍ ഇറങ്ങുന്നത്. സിനിമയില്‍ അഭിനയിക്കുന്നതുപോലെ രാഷ്ട്രീയത്തില്‍ അഭിനയിക്കാതിരുന്നാല്‍ മതിയെന്നും സാജന്‍ പറയുന്നു. അതേസമയം സിനിമയില്‍ ഇതുവരെ ആരുടെയും മുന്നില്‍ ഓഡിഷനുകള്‍ക്ക് പോയിട്ടില്ല. അതുകൊണ്ട് എവിടെയും മാറ്റിനിര്‍ത്തപ്പെടേണ്ട അവസരം ഉണ്ടായിട്ടില്ല. ഇത്തരത്തില്‍ മാറ്റിനിര്‍ത്തലുകള്‍ ഉണ്ടായാല്‍ കരുത്തോടെ മുന്നോട്ട് പോകാന്‍ നമുക്കൊരു വാശിയുണ്ടാകൂ എന്നും സാജന്‍ വ്യക്തമാക്കി.

Recommended Video

cmsvideo
കേരളം വലിയ അപകടത്തിലേയ്‌ക്കെന്ന് മുന്നറിയിപ്പ് | Oneindia Malayalam

അതേസമയം രാഷ്ട്രീയം പറയുന്നില്ലെങ്കിലും മുഖ്യമന്ത്രിയുടെ പ്രവര്‍ത്തനങ്ങളില്‍ തനിക്ക് താല്‍പര്യമുണ്ട്. പക്ഷേ ഈ മന്ത്രിസഭയില്‍ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട മന്ത്രി രവീന്ദ്ര മാസ്റ്റരാണ്. ജോസഫ് മുണ്ടശ്ശേരിയുടെ കാലം മുതല്‍ ചിന്തിക്കുമായിരുന്നു, എന്തുകൊണ്ടാണ് ഒരു ഹിന്ദു വിദ്യാഭ്യാസ മന്ത്രിയായി എത്തുന്നില്ലെന്ന്. രവീന്ദ്രന്‍ മാസ്റ്ററിലൂടെ അത് സാധ്യമായി. വോട്ട് ചെയ്യുക എന്നത് പ്രധാനമാണ്. എല്ലാവരും അത് ഉപയോഗിക്കുക. അസാധുവാകാതിരിക്കാന്‍ ശ്രദ്ധിക്കുക. കൊവിഡില്‍ മുന്നറിയിപ്പ് ഉണ്ടാവണമെന്നും സാജന്‍ പള്ളുരുത്തി പറഞ്ഞു.

English summary
kerala local body election: dont reveal my political proximity says sajan palluruthy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X