കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വെല്‍ഫെയര്‍ പാര്‍ട്ടിയുമായി പ്രാദേശിക സഖ്യമുണ്ടെന്ന് കെ മുരളീധരന്‍, ലോക്‌സഭയിലും സഹായിച്ചു!!

Google Oneindia Malayalam News

കോഴിക്കോട്: വെല്‍ഫെയര്‍ പാര്‍ട്ടിയുമായി യുഡിഎഫിന് സഖ്യമുണ്ടെന്ന് സമ്മതിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. സഖ്യമുണ്ടെന്ന് മറച്ചുവെക്കേണ്ട ആവശ്യമില്ല. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിലും വെല്‍ഫെയര്‍ പാര്‍ട്ടിയില്‍ നിന്ന് യുഡിഎഫിന് സഹായം ലഭിച്ചിരുന്നു. അവര്‍ മതേതര നിലപാട് എടുക്കുന്നത് കൊണ്ടാണ് ധാരണയുണ്ടാക്കാന്‍ തീരുമാനിച്ചതെന്നും മുരളീധരന്‍ പറഞ്ഞു. അതേസമയം ദേശീയ തലത്തിലെ അടക്കം ധാരണകള്‍ക്ക് വിരുദ്ധമായിട്ടാണ് കോണ്‍ഗ്രസ് വെല്‍ഫെയര്‍ പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കിയിരുന്നത്. കെപിസിസി അധ്യക്ഷന്‍ അടക്കം സഖ്യമില്ലെന്ന് ആവര്‍ത്തിക്കുന്നതിനിടയിലാണ് മുരളീധരന്‍ ഇക്കാര്യം തുറന്ന് പറഞ്ഞിരിക്കുന്നത്.

1

നേരത്തെ വെല്‍ഫെയര്‍ പാര്‍ട്ടിയുമായി കോണ്‍ഗ്രസിന് സഖ്യമില്ലെന്ന് വ്യക്തമാക്കി എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ രംഗത്ത് വന്നിരുന്നു. കോണ്‍ഗ്രസിന് ദേശീയ നയത്തില്‍ വെല്‍ഫെയര്‍ പാര്‍ട്ടി ഉള്‍പ്പെടെയുള്ള വര്‍ഗീയ കക്ഷികളുമായി സഖ്യം പാടില്ലെന്നാണ് പറഞ്ഞിട്ടുള്ളത്. കേരളത്തില്‍ മറിച്ചാണെങ്കില്‍ അത് പരിശോധിക്കുമെന്നും വേണുഗോപാല്‍ വ്യക്തമാക്കിയിരുന്നു. വെല്‍ഫെയര്‍ പാര്‍ട്ടിയുമായി പ്രാദേശികമായി നീക്ക് പോക്കുണ്ടെന്നും അക്കാര്യം കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന് അറിയാമെന്നും യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്‍ പറഞ്ഞിരുന്നു. ഇതിനെ വേണുഗോപാല്‍ തള്ളുകയും ചെയ്തു.

വെല്‍ഫെയര്‍ പാര്‍ട്ടിയുമായുള്ള നീക്കുപോക്ക് തീര്‍ച്ചയായും ഗുണകരമാകും. കഴിഞ്ഞ തവണ അവര്‍ സഹായിച്ചതാണ്. ഗുണവും ദോഷവും നോക്കിയിട്ടല്ല, അവര്‍ മതേതരമായ ഒരു നിലപാട് എടുത്തത് കൊണ്ടാണ് അവരുമായി പ്രാദേശിക തലത്തില്‍ നീക്കുപോക്കിന് സമ്മതം നല്‍കിയത്. അതേസമയം ആര്‍എംപി യുഡിഎഫിനോടൊപ്പം പരസ്യമായി തന്നെയുണ്ട്. വടകരയില്‍ ആര്‍എംപിയുടെ സ്ഥാനാര്‍ത്ഥികള്‍ യുഡിഎഫിന്റെ കൂടെ ജനകീയ മുന്നണിയായിട്ടാണ് വടകര താലൂക്കില്‍ അടക്കം മത്സരിക്കുന്നതെന്നും മുരളീധരന്‍ പറഞ്ഞു.

അതേസമയം മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നേരത്തെ വെല്‍ഫെയര്‍ സ്ഥാനാര്‍ത്ഥിയുടെ പ്രചാരണ വേദിയിലുമെത്തിയിരുന്നു. ഉദുമ പഞ്ചായത്തിലെ വെല്‍ഫെയര്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിക്കായിട്ടാണ് ഉമ്മന്‍ ചാണ്ടി പ്രചാരണ വേദിയിലെത്തിയത്. ഇരുപതാം വാര്‍ഡായ കൊപ്പലില്‍ യുഡിഎപ് പിന്തുണയോടെയാണ് വെല്‍ഫെയര്‍ പാര്‍ട്ടിയുടെ ജില്ലാ സെക്രട്ടറി പികെ അബ്ദുള്ള മത്സരിക്കുന്നത്. ഇവിടെ പ്രചാരണത്തിന് ഉമ്മന്‍ ചാണ്ടിയുടെ ശക്തമായ സാന്നിധ്യവുമുണ്ടായിരുന്നു. അതേസമയം ദേശീയ തലത്തില്‍ തിരിച്ചടിയാവുന്നത് കൊണ്ടാണ് ഈ നീക്കം കോണ്‍ഗ്രസ് വേണ്ടെന്ന് വെച്ചത്.

English summary
kerala local body election: k muraleedharan confirms congress have alliance with welfare party
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X