കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തദ്ദേശ തിരഞ്ഞെടുപ്പ്; സംസ്ഥാനത്ത് എല്‍ഡിഎഫിന് അനുകൂലം സ്ഥിതി, തൂത്തുവാരുമെന്ന് മന്ത്രി!!

Google Oneindia Malayalam News

കോഴിക്കോട്: കേരളത്തില്‍ ഇടതുപക്ഷത്തിന് അനുകൂലമായ സാഹചര്യമാണ് ഉള്ളതെന്ന് മന്ത്രി ടിപി രാമകൃഷ്ണന്‍. മികച്ച വിജയം എല്‍ഡിഎഫ് നേടുമെന്നും മന്ത്രി വ്യക്തമാക്കി. സംസ്ഥാന സര്‍ക്കാര്‍ നടത്തിയ ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ ജനങ്ങള്‍ക്ക് തന്നെ അറിയാം. അത് കൊണ്ട് ജനങ്ങള്‍ തന്നെ മികച്ച വിജയം ഞങ്ങള്‍ക്ക് തരുമെന്നും മന്ത്രി പറഞ്ഞു. ഈ തിരഞ്ഞെടുപ്പില്‍ കേന്ദ്ര സര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരെയും ജനം വിധിയെഴുതുമെന്നും ടിപി രാമകൃഷ്ണന്‍ പറഞ്ഞു.

1

ജനങ്ങളുടെ സര്‍ക്കാരിന് അനുകൂലമായ പ്രതികരണമാണ് എല്ലാ സ്ഥലത്ത് നിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത്. ജനങ്ങളുടെ ജീവിതാനുഭവങ്ങളുടെ അടിസ്ഥാനത്തിലാണ് അവര്‍ വിധിയെഴുതുന്നത്. അവരുടെ വീട്, തൊഴില്‍, ഭക്ഷണം എന്നിവയ്ക്ക് ഒരു ബുദ്ധിമുട്ടും അനുഭവപ്പെട്ടിട്ടില്ല. പട്ടിണിയില്ല എന്നതാണ് ഞങ്ങളുടെ സര്‍ക്കാരിന്റെ ഏറ്റവും വലിയ നേട്ടം. അത് ജനങ്ങളിലേക്ക് എത്തിക്കാന്‍ സാധിച്ചു. ഒരാള്‍ക്കും, ഒരു കുടുംബത്തിനോ പോലും പട്ടിണി കിടക്കേണ്ടി വന്നിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി.

പട്ടിണിയില്ലാത്ത ഒരു സാഹചര്യം കേരളത്തില്‍ ഉണ്ടാക്കിയെടുത്തത് എല്‍ഡിഎഫ് സര്‍ക്കാര്‍ ജനങ്ങളോട് കാണിക്കുന്ന പ്രതിബദ്ധത കാരണമാണ്. ആരോഗ്യ മേഖലയില്‍ തന്നെ നിരവധി കാര്യങ്ങള്‍ പറയാനുണ്ടെന്നും മന്ത്രി പഞ്ഞു. നൊച്ചാട് പഞ്ചായത്തിലെ പത്താം വാര്‍ഡിലെ രണ്ടാം ബൂത്തിലാണ് മന്ത്രി വോട്ട് ചെയ്യാനെത്തിയത്. ഭാര്യ നളിനിയും ഒപ്പമുണ്ടായിരുന്നു. അതിന് ശേഷമാണ് അദ്ദേഹം മാധ്യമങ്ങളെ കണ്ട് സംസാരിച്ചത്.

അതേസമയം കോണ്‍ഗ്രസ് ഉണ്ടാക്കിയ അവിശുദ്ധ കൂട്ടുകെട്ടിനെ ജനങ്ങല്‍ തള്ളുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പ്രതികരിച്ചു. ഏതാനും വോട്ടിനും സീറ്റിനും വേണ്ടി ആദര്‍ശങ്ങള്‍ ബലികഴിച്ച കോണ്‍ഗ്രസിനെ ജനങ്ങള്‍ തിരിച്ചറിയും. ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ വികസന നേട്ടങ്ങളും കേരളത്തിന്റെ പുരോഗതിക്കായി ഈ സര്‍ക്കാര്‍ നടത്തിയ എണ്ണമറ്റ പ്രവര്‍ത്തനങ്ങളുമാണ് കേരളം ചര്‍ച്ച ചെയ്തത്. യുഡിഎഫും ബിജെപിയും ചില മാധ്യമങ്ങളും ചേര്‍ന്ന് കെട്ടിപ്പൊക്കിയ ദുഷ്പ്രചാരണങ്ങളല്ലെന്നും കാനം പറഞ്ഞു. ബിജെപിക്കും യുഡിഎഫിനും ഡിസംബര്‍ 16 വരെ പല സ്വപ്‌നങ്ങളും കാണാമെന്നും കാനം പരിഹസിച്ചു.

English summary
kerala local body election: ldf easily win the election says tp ramakrishnan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X