കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തദ്ദേശ തിരഞ്ഞെടുപ്പ് ഒക്ടോബറില്‍; രണ്ടുഘട്ടങ്ങളാകാന്‍ സാധ്യത, വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാം

  • By Desk
Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് ഈ വര്‍ഷം ഒക്ടോബറില്‍ നടക്കുമെന്ന് വിവരം. രണ്ടുഘട്ടങ്ങളായിട്ടാകും നടക്കുക എന്നാണ് സൂചന. ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉടന്‍ പ്രസിദ്ധീകരിക്കും. വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ ഇനിയും അവസരം നല്‍കും. നിലവിലെ വോട്ടര്‍ പട്ടികയില്‍ ഒട്ടേറെ പിഴവുകളുണ്ട്. ഇതു തിരുത്തി പട്ടിക ഉടന്‍ പ്രസിദ്ധീകരിക്കും.

v

കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ തിരഞ്ഞെടുപ്പ് നടത്തുന്നതെങ്ങനെ എന്ന ആലോചന നടക്കുകയാണ്. തിരഞ്ഞെടുപ്പ് മാറ്റിവയ്ക്കാന്‍ സാധ്യതയില്ല. സാമൂഹിക അകലം പാലിക്കുക ഉള്‍പ്പെടെയുള്ള മാനണ്ഡങ്ങള്‍ അനുസരിച്ചാകും തിരഞ്ഞെടുപ്പ്. നിലവിലെ ഭരണ സമിതികളുടെ കാലാവധി നവംബര്‍ 12ന് അവസാനിക്കും. ഇതിന് മുമ്പെ തിരഞ്ഞെടുപ്പ് പൂര്‍ത്തിയാകേണ്ടതുണ്ട്. അതുകൊണ്ടുതന്നെ ഒക്ടോബറില്‍ രണ്ടു ഘട്ടങ്ങളായി നടത്തി തിരഞ്ഞെടുപ്പ് പൂര്‍ത്തിയാക്കുമെന്നാണ് സൂചനകള്‍.

14 ജില്ലാ പഞ്ചായത്തുകള്‍, 152 ബ്ലോക്ക് പഞ്ചായത്ത്, 941 ഗ്രാമ പഞ്ചായത്ത്, 86 മുന്‍സിപ്പാലിറ്റി, 6 കോര്‍പറേഷന്‍ എന്നിവിടങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്നത്. മട്ടന്നൂര്‍ നഗരസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് പിന്നീടായിരിക്കും. ഇവിടെ ഭരണസമിതി കാലാവധി പൂര്‍ത്തിയാക്കിയിട്ടില്ല. ഓരോ വോട്ടെടുപ്പിനും രണ്ടുദിവസത്തെ സാവകാശമുണ്ടാകുമെന്നാണ് വിവരം. ഏഴ് ജില്ലകളില്‍ ഒരു ദിവസവും ബാക്കി ജില്ലകളില്‍ രണ്ടുദിവസം കഴിഞ്ഞുമാകും തിരഞ്ഞെടുപ്പ്. കൊറോണ പൂര്‍ണമായും ഒഴിഞ്ഞിട്ട് തിരഞ്ഞെടുപ്പ് നടത്താന്‍ സാധിക്കില്ലെന്നും അഭിപ്രായമുയര്‍ന്നിട്ടുണ്ട്.

2015ലെ വോട്ടര്‍ പട്ടിക പുതുക്കി തിരഞ്ഞെടുപ്പിന് ഉപയോഗിക്കം. നിലവിലെ പട്ടികയില്‍ ഒട്ടേറെ വോട്ടര്‍മാരുടെ പേരുകള്‍ രണ്ടുതവണ ഇടംപിടിച്ചിട്ടുണ്ട്. ഇതെല്ലാം ഒഴിവാക്കിയാകും പട്ടിക പ്രസിദ്ധീകരിക്കുക. ശേഷം ഇനിയും പേര് ചേര്‍ക്കാന്‍ അവസരം നല്‍കും. പിന്നീട് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കും.

English summary
Kerala Local Body Election Likely to held in October
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X