തദ്ദേശ തിരഞ്ഞെടുപ്പ്
മൂന്നാം ഘട്ടം (14-12-2020)
6 PM
പോളിംഗ് ശതമാനം
സംസ്ഥാനം - 77.31%
ജില്ല തിരിച്ച്
മലപ്പുറം - 77.78
കോഴിക്കോട്- 77.58
കണ്ണൂർ - 77.01
കാസർകോഡ്- 75.75
കോർപ്പറേഷൻ:
കോഴിക്കോട് - 68.52
കണ്ണൂർ- 68.32
Dec 14, 2020, 6:15 pm IST
വൈകീട്ട് 6.10 വരെ രേഖപ്പെടുത്തിയത് 77.71 ശതമാനം പോളിംഗ്. എല്ലാ ജില്ലകളിലും 75ന് മുകളില്‍ വോട്ട് രേഖപ്പെടുത്തി. ആന്തൂരില്‍ വോട്ടിംഗ് ശതമാനം 80 കടന്നു
Dec 14, 2020, 5:42 pm IST
മൂന്നാംഘട്ടത്തില്‍ കനത്ത പോളിംഗ്; 75 ശതമാനം പിന്നിട്ടു
Dec 14, 2020, 4:33 pm IST
തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ കോണ്‍ ഗ്രസ് ഉണ്ടാക്കിയ അവിശുദ്ധ കൂട്ടുകെട്ടിനെ
ജനങ്ങള്‍ തള്ളിക്കളയുമെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പ്രസ്താവിച്ചു.
Dec 14, 2020, 4:18 pm IST
മൂന്നാം ഘട്ട തിരഞ്ഞെടുപ്പില്‍ പോളിംഗ് ശതമാനം 70 പിന്നിട്ടു.ഇതുവരെ രേഖപ്പെടുത്തിയത് 72.48 ശതമാനം
Dec 14, 2020, 4:17 pm IST
കണ്ണൂരില്‍ ബോംബുകള്‍ പിടിച്ചെടുത്തു. മുഴക്കുന്ന് പഞ്ചായത്തില്‍ നിന്നാണ് ആറ് ബോംബുകള്‍ കണ്ടെടുത്തത്. ജില്ലാ പോലീസ് മേധാവി യതീഷ് ചന്ദ്ര സംഭവസ്ഥലത്തേക്ക് തിരിച്ചു
Dec 14, 2020, 4:12 pm IST
കണ്ണൂരിലെ ആന്തൂർ നഗരസഭയിൽ പോളിംഗ് ശതമാനം ഉയരാൻ കാരണം കള്ളവോട്ടുകളെന്ന് കെ സുധാകരൻ എംപി.
Dec 14, 2020, 3:58 pm IST
കണ്ണൂരില്‍ ബോംബുകള്‍ പിടിച്ചെടുത്തു
മുഴക്കുന്ന് പഞ്ചായത്തില്‍ നിന്നാണ് ആറ് ബോംബുകള്‍ കണ്ടെടുത്തത്
ജില്ലാ പോലീസ് മേധാവി യതീഷ് ചന്ദ്ര സംഭവസ്ഥലത്തേക്ക് തിരിച്ചു
Dec 14, 2020, 3:58 pm IST
കേരളത്തിലും നരേന്ദ്രമോദി തരംഗം പ്രകടമാണെന്നും തദ്ദേശ തിരഞ്ഞെടുപ്പിൽ എൻഡിഎ വലിയ മുന്നേറ്റമുണ്ടാക്കുമെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. നിരവധി തദ്ദേശ സ്ഥാപനങ്ങളിൽ ബി.ജെ.പി ഭരണത്തിൽ വരും. മലബാറിൽ ശക്തമായ ത്രികോണ പോരാട്ടമുണ്ടാകുമെന്നും മൊടക്കല്ലൂർ എ.യു.പി സ്കൂളിൽ വോട്ട് ചെയ്ത ശേഷം സുരേന്ദ്രൻ പറഞ്ഞു.
Dec 14, 2020, 3:09 pm IST
നാദാപുരത്ത് വോട്ടെടുപ്പിനിടെ സംഘർഷം. ഇതോടെ തടിച്ചുകൂടിയ ജനങ്ങളെ പിരിച്ചുവിടുന്നതിനായി പോലീസ് ഗ്രനേഡ് പ്രയോഗിച്ചു. പോലീസുകാർ ഉൾപ്പെടെ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്.
Dec 14, 2020, 3:08 pm IST
കണ്ണൂരിൽ കള്ളവോട്ട് ചെയ്യാനെത്തിയ തദ്ദേശ തെരഞ്ഞെടുപ്പില്‍ കള്ളവോട്ട് ചെയ്യാനെത്തിയ മുസ്സിം ലീഗ് പ്രവര്‍ത്തകന്‍ പിടിയിൽ. കണ്ണൂര്‍ ജില്ലയിലെ പാണപ്പുഴ പഞ്ചായത്തിലെ ആലക്കാടാണ് സംഭവം. 18 വയസുകാരനായ മുസ്ലിം ലീഗ് പ്രവര്‍ത്തകൻ മുർഫിദ് ആണ് കള്ളവോട്ട് ചെയ്യാനെത്തിയപ്പോൾ പിടിയിലായത്. ആള്‍മാറാട്ടം നടത്തി വോട്ട് ചെയ്യാനുള്ള ശ്രമത്തിനിടെ പോളിങ്ങ് ഉദ്യോഗസ്ഥരാണ് 16കാരനെ തിരിച്ചറിഞ്ഞത്. ഇതോടെ പരിയാരം പൊലീസ് എത്തി ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.
Dec 14, 2020, 1:54 pm IST
നാദാപുരത്ത് പോളിംഗിനിടെ സംഘര്‍ഷം. കിയൂര്‍ ആറ് ഏഴ് വാര്‍ഡുകളിലെ നാല് ബൂത്തുകളില്‍ സംഘര്‍ഷം. പോലീസുമായി ഉന്തും തള്ളും. പോലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു. റൂറല്‍ എസ്പി സംഭവ സ്ഥലത്തേക്ക്
Dec 14, 2020, 1:48 pm IST
തദ്ദേശ തിരഞ്ഞെടുപ്പ്: പോളിംഗ് 50 ശതമാനം പിന്നിട്ടു
Dec 14, 2020, 1:48 pm IST
കണ്ണൂർ, ആന്തൂർ നഗരസഭകളിൽ റെക്കോർഡ് പോളിംഗ്
Dec 14, 2020, 1:48 pm IST
കണ്ണൂർ പരിയാരത്താണ് സംഭവം
Dec 14, 2020, 1:48 pm IST
കണ്ണൂർ, ആന്തൂർ നഗരസഭകളിൽ റെക്കോർഡ് പോളിംഗ്
Dec 14, 2020, 1:48 pm IST
വോട്ടെടുപ്പിനിടെ ബൂത്ത് ഏജന്റിനെ മർദ്ദിച്ചതായി പരാതി
Dec 14, 2020, 1:47 pm IST
തദ്ദേശതിരഞ്ഞടുപ്പിലെ പോളിംഗ് 50 ശതമാനം പിന്നിട്ടു
Dec 14, 2020, 1:36 pm IST
വോട്ടെടുപ്പിനിടെ ബൂത്ത് ഏജന്റിനെ മർദ്ദിച്ചതായി പരാതി. കണ്ണൂർ പരിയാരത്താണ് സംഭവം.
Dec 14, 2020, 1:19 pm IST
സൗജന്യ വാക്‌സിന്‍ ലംഘനം മുഖ്യമന്ത്രി നടത്തിയെന്ന് ചെന്നിത്തല.ബീഹാറില്‍ നരേന്ദ്ര മോദിയുടെ പ്രഖ്യാപനത്തിനെതിരെ സിപിഎം രംഗത്തുവന്നിരുന്നുവെന്നും ചെന്നിത്തല
Dec 14, 2020, 1:01 pm IST
കോഴിക്കോട് ജില്ലയിലെ പോളിംഗ് ശതമാനം - 45.14 %
കോർപ്പറേഷൻ
കോഴിക്കോട് - 37.95 %
നഗരസഭകള്‍
കൊയിലാണ്ടി - 37.74 %
വടകര - 42.76 %
പയ്യോളി - 39.76 %
രാമനാട്ടുകര - 49.5 %
കൊടുവള്ളി - 40.7 %
മുക്കം - 46.14 %
ഫറോക്ക് - 42.37 %
ബ്ലോക്ക് പഞ്ചായത്തുകൾ
ചേളന്നൂർ - 48.41 %
കൊടുവള്ളി - 47.16 %
വടകര - 47.05 %
കോഴിക്കോട് - 43.54 %
കുന്നമംഗലം - 48.91 %
തൂണേരി - 47.02 %
കുന്നുമ്മൽ - 49.43 %
തോടന്നൂർ - 45.02 %
മേലടി - 44.63 %
പേരാമ്പ്ര - 49.44 %
ബാലുശ്ശേരി - 47.9 %
പന്തലായനി - 40.02 %
Dec 14, 2020, 12:55 pm IST
മൂന്നാം ഘട്ടത്തില്‍ പോളിംഗ് ശതമാനം 40 കടന്നു. എല്ലാ ജില്ലകളിലും വോട്ടിംഗ് ശതമാനം 40 പിന്നിട്ടു, മലപ്പുറ ജില്ലയില്‍ കൂടുതല്‍ പോളിംഗ്
Dec 14, 2020, 11:15 am IST
വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിച്ചെന്ന് ആരോപിച്ചാണ് സംഘർഷം ഉടലെടുത്തത്
Dec 14, 2020, 11:15 am IST
താനൂരിൽ എൽഡിഎഫ്- യുഡിഎഫ് സംഘർഷം
Dec 14, 2020, 11:15 am IST
മൂന്നാംഘട്ടത്തിൽ കനത്ത പോളിംഗ്. പോളിംഗ് 33 ശതമാനം കടന്നു
Dec 14, 2020, 11:15 am IST
തദ്ദേശതിരഞ്ഞെടുപ്പ്: മൂന്നാംഘട്ടത്തിൽ കനത്ത പോളിംഗ് തുടരുന്നു
Dec 14, 2020, 11:14 am IST
പോളിംഗ് 33 ശതമാനം കടന്നു
Dec 14, 2020, 11:14 am IST
താനൂരിൽ എൽഡിഎഫ്- യുഡിഎഫ് സംഘർഷം
Dec 14, 2020, 10:38 am IST
തദ്ദേശ തിരഞ്ഞെടുപ്പ്: മൂന്നാം ഘട്ടത്തില്‍ ഇതുവരെ രേഖപ്പെടുത്തിയത് 16.71 ശതമാനം വോട്ട്. 16.93 ശതമാനം വോട്ടുമായി മലപ്പുറം ജില്ല മുന്നില്‍
Dec 14, 2020, 10:38 am IST
16.93 ശതമാനം വോട്ടുമായി മലപ്പുറം ജില്ല മുന്നില്‍
READ MORE
12:38 AM, 14 Dec
സംസ്ഥാനത്ത് തദ്ദേശ തിരഞ്ഞെടുപ്പിന്റെ മൂന്നാംഘട്ട വോട്ടെടുപ്പിന് ഇന്ന് തുടക്കമാകും. എല്ലാ വിധ കൊവിഡ് മാനദണ്ഡങ്ങളോടെയും അതീവ സുരക്ഷിതമായാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.
12:38 AM, 14 Dec
രാവിലെ ഏഴ് മണിയോടെയാണ് വോട്ടെടുപ്പ് ആരംഭിക്കുന്നത്.
7:30 AM, 14 Dec
അവസാന ഘട്ട വോട്ടെടുപ്പിന്റെ മോക് പോളിംഗ് തുടങ്ങി
7:30 AM, 14 Dec
1105 പ്രശ്നസാധ്യത ബൂത്തുകളില്‍ കര്‍ശന സുരക്ഷ.കള്ളവോട്ട് തടയാന്‍ കര്‍ശന സുരക്ഷ
8:10 AM, 14 Dec
തിരഞ്ഞെടുപ്പിൽ എൽഡിഎഫ് ചരിത്ര വിജയം നേടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
8:10 AM, 14 Dec
ആദ്യ ഒരു മണിക്കൂറിൽ 6.02 ശതമാനം പോളിംഗ്.
8:13 AM, 14 Dec
കോഴിക്കോട് കോടഞ്ചേരിയിൽ ബിജെപി സ്ഥാനാർത്ഥിയെ കാട്ടുപന്നി ആക്രമിച്ചു.
8:13 AM, 14 Dec
കണ്ണോത്ത് സൌത്ത് സ്ഥാനാർത്ഥി വാസുകുഞ്ഞാണ് കാട്ടുപന്നിയുടെ ആക്രമണത്തിന് ഇരയായത്
8:14 AM, 14 Dec
പുലർച്ചെ അഞ്ചരയോടെ ബൈക്കിൽ ബൂത്തിലേക്ക് വരുമ്പോഴാണ് സംഭവം
8:15 AM, 14 Dec
വിജയം യുഡിഎഫിനെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ
8:36 AM, 14 Dec
കണ്ണൂരിൽ വോട്ട് ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയൻ
8:46 AM, 14 Dec
ചേരിക്കൽ ജൂനിയർ ബേസിക് സ്കൂൾ ഒന്നാം നമ്പർ ബൂത്തിൽ വോട്ട് രേഖപ്പെടുത്തി.
8:55 AM, 14 Dec
കണ്ണൂർ- 6.32%,കോഴിക്കോട്- 5.53%, കാസർഗോഡ് 6.12% എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള പോളിംഗ് ശതമാനം.
8:56 AM, 14 Dec
മലപ്പുറം സെന്റ് ജെമ്മാസ് സ്കൂളിൽ വോട്ടിംഗ് മെഷീന്റെ തകരാർ മൂലം പോളിംഗ് തുടങ്ങിയിട്ടില്ല
8:57 AM, 14 Dec
മൂന്നാംഘട്ട തിരഞ്ഞെടുപ്പിൽ ഏഴ് ശതമാനം പോളിംഗ്.
9:10 AM, 14 Dec
യുഡിഎഫ് മികച്ച വിജയം നേടുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ച് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ഹൈദരലി തങ്ങള്‍. പതിവ് തെറ്റിക്കാതെ പാണക്കാട് സ്കൂളില്‍ ആദ്യ വോട്ടറായി തങ്ങള്‍ തന്നെ എത്തി. സാദിഖലി ശിഹാബ് തങ്ങളും മുനവ്വറലി തങ്ങളും വോട്ട് ചെയ്തു.
9:10 AM, 14 Dec
യുഡിഎഫിന് അനൂകല സാഹചര്യമാണെന്ന് പികെ കുഞ്ഞാലിക്കുട്ടി എംപി പറഞ്ഞു. ശക്തമായ ഭരണവിരുദ്ധ വികാരം നിലനില്ക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.
9:14 AM, 14 Dec
കൊറോണ വാക്‌സിന്‍ സൗജന്യമായി നല്‍കുമെന്ന് ആവര്‍ത്തിച്ച് മുഖ്യമന്ത്രി. വോട്ട് രേഖപ്പെടുത്തിയ ശേഷം കണ്ണൂരില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പിണറായി വിജയന്.
9:20 AM, 14 Dec
ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന് മൊടക്കല്ലൂര്‍ എയുപി സ്കൂളില്‍ വോട്ട് ചെയ്തു. കോഴിക്കോട് കോര്പറേഷന് ഉള്‍പ്പെടെ ബിജെപി പിടിക്കുമെന്ന് അദ്ദേഹം അവകാശപ്പെട്ടു.
9:24 AM, 14 Dec
തദ്ദേശ തിരഞ്ഞെടുപ്പില്‍ ഇടതുതരംഗമെന്ന് കോടിയേരി ബാലകൃഷ്ണന് പറഞ്ഞു. ഇടതുപക്ഷത്തെ ഒറ്റപ്പെടുത്താനുള്ള നീക്കം ജനം അംഗീകരിക്കില്ലെന്നും കോടിയേരി പറഞ്ഞു.
9:26 AM, 14 Dec
പാപ്പിനിശ്ശേരി ഗ്രാമപഞ്ചായത്തിലെ ആറാം വാർഡിൽ അരോളി ഹൈസ്കൂളിൽ ഒന്നാം നമ്പർ ബൂത്തിൽ ഒന്നാമത്തെ വോട്ട് ചെയ്ത് സമ്മതിദാനാവകാശം നിർവഹിച്ചു.
9:27 AM, 14 Dec
യുഡിഎഫ് റെക്കോര്‍ഡ് വിജയം നേടുമെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്. കോഴിക്കോട് വോട്ട് ചെയ്ത ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇടതു സര്‍ക്കാരിന്റെ ദുര്‍ഭരണത്തിനെതിരായ വിധിയെഴുത്താണ് നടക്കുന്നതെന്നും മുല്ലപ്പള്ളി പറഞ്ഞു.
9:31 AM, 14 Dec
തിരഞ്ഞെടുപ്പിൽ യുഡിഎഫ് റെക്കോർഡ് വിജയം നേടുമെന്നാണ് മുല്ലപ്പള്ളി രാമചന്ദ്രന്റെ പ്രതികരണം. കഴിഞ്ഞ നാല് വർഷമായി കേരളം ഭരിക്കുന്ന എൽഡിഎഫ് സർക്കാരിന്റെ ദുർഭരണത്തിനനെതിരായ വിധിയായിരിക്കും ഇത്തവണത്തെ തദ്ദേശ തിരഞ്ഞെടുപ്പിലെന്നാണ് മുല്ലപ്പള്ളിയുടെ പ്രതികരണം
9:52 AM, 14 Dec
തദ്ദേശ തിരഞ്ഞെടുപ്പിൽ നിറഞ്ഞ ആത്മവിശ്വാസമുണ്ടെന്നാണ് മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം. മലബാറിലും കേരളത്തിലൊട്ടാകെയും യുഡിഎഫ് തൂത്തുവാരുമെന്നും സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരം ശക്തമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
9:53 AM, 14 Dec
തദ്ദേശ തിരഞ്ഞെടുപ്പ് പോളിംഗ് ശതമാനം 7.5 ശതമാനത്തിലെത്തി
9:55 AM, 14 Dec
തദ്ദേശ തിരഞ്ഞെടുപ്പിലെ പോളിംഗ് ശതമാനം 7.5 ശതമാനത്തിലെത്തി: നാല് ജില്ലകളിലും മികച്ച പ്രതികരണം.
9:55 AM, 14 Dec
കോഴിക്കോട്- 7.01 %, കണ്ണൂർ- 7.26%, കാസർഗോഡ്- 7.44%, മലപ്പുറം- 7.465 എന്നിങ്ങനെയാണ് ഏറ്റവും ഒടുവിൽ പുറത്തുവരുന്ന പോളിംഗ് ശതമാനം.
9:56 AM, 14 Dec
തദ്ദേശ തിരഞ്ഞെടുപ്പിൽ ഇടത് തരംഗമെന്ന് കോടിയേരി ബാലകൃഷ്ണൻ
10:35 AM, 14 Dec
കൊടുവള്ളി ചുണ്ടപ്പുറം ഡിവിഷനില്‍ കനത്ത പോളിംഗ്
10:35 AM, 14 Dec
ബൂത്തുകള്‍ക്ക് മുന്നില്‍ വോട്ടര്‍മാരുടെ നീണ്ട നിര
READ MORE
കോഴിക്കോട്: തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള മൂന്നാമത്തെയും അവസാനത്തേതുമായ തിരഞ്ഞെടുപ്പ് നാളെ രാവിലെ ഏഴിന് അരംഭിക്കും. മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് എന്നീ നാല് ജില്ലകളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. മോക്‌പോളിന് ശേഷമായിരിക്കും തിരഞ്ഞെടുപ്പ് നടക്കുക. തിരഞ്ഞെടുപ്പിന്റെ തലേ ദിവസം മൂന്ന് വരെ കൊവിഡ് പോസിറ്റിവ് ആയവര്‍ക്കും ക്വാറന്റൈനില്‍ ഉള്ളവര്‍ക്കുമാണ് പ്രത്യേക തപാല്‍ വോട്ട് അനുവദിക്കുന്നത്. ഡിസംബര്‍ 13ന് മൂന്നിന് ശേഷം കൊവിഡ് പോസിറ്റിവ് ആകുന്നവര്‍ക്കും നിരീക്ഷണത്തില്‍ പ്രവേശിക്കുന്നവര്‍ക്കും തിരഞ്ഞെടുപ്പിന്റെ അവസാന മണിക്കൂറില്‍ വോട്ട് ചെയ്യാന്‍ അവസരം നല്‍കും. ഇവര്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് വൈകിട്ട് ആറിന് മുമ്പ് പോളിംഗ് സ്റ്റേഷനില്‍ എത്തണം.