കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഹുലിനെ കാണാന്‍ സുധാകരന്‍, അടിമുടി അഴിച്ചുപണി, കോണ്‍ഗ്രസില്‍ കലാപക്കൊടിയുമായി നേതാക്കള്‍!!

Google Oneindia Malayalam News

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിലെ ഞെട്ടിക്കുന്ന ഫലത്തെ തുടര്‍ന്ന് കോണ്‍ഗ്രസില്‍ കലാപക്കൊടി. നേതൃത്വത്തില്‍ അടിമുടി മാറ്റം വേണമെന്ന് നേതാക്കള്‍ പരസ്യമായി ആവശ്യപ്പെട്ടിരിക്കുകയാണ്. ഹൈക്കമാന്‍ഡിനെ കണ്ട് കാര്യങ്ങള്‍ ധരിപ്പിക്കാനൊരുങ്ങുകയാണ് സുധാകരന്‍. നേതൃത്വത്തിന് ആജ്ഞാശക്തിയില്ലെന്ന് അദ്ദേഹം തുറന്നടിച്ചു. മുല്ലപ്പള്ളി രാമചന്ദ്രനും രമേശ് ചെന്നിത്തലയ്ക്കും എതിരെയാണ് രോഷ പ്രകടനം ശക്തമായിരിക്കുന്നത്. തോറ്റിട്ടും ഇവര്‍ക്ക് വേണ്ടവിധത്തില്‍ അതിനെ അഭിമുഖീകരിക്കാന്‍ സാധിക്കുന്നില്ലെന്നാണ് പരാതി. അടുത്ത ദിവസം തന്നെ കോണ്‍ഗ്രസില്‍ വലിയ പൊളിച്ചെഴുത്തിനും സാധ്യതയുണ്ട്.

നേതാക്കള്‍ക്ക് കഴിവില്ല

നേതാക്കള്‍ക്ക് കഴിവില്ല

സുധാകരന്‍ അതിരൂക്ഷമായിട്ടാണ് നേതൃത്വത്തിനെതിരെ വിമര്‍ശനം ഉന്നയിച്ചത്. നേതാക്കള്‍ക്ക് കഴിവില്ലാത്തത് കൊണ്ടാണ് കോണ്‍ഗ്രസുകാര്‍ ബിജെപിയിലേക്ക് പോകുന്നതെന്നും സുധാകരന്‍ പറഞ്ഞു. തിരുവനന്തപുരത്തെ ബിജെപിയുടെ വളര്‍ച്ച കോണ്‍ഗ്രസിന്റെ വലിയ വീഴ്ച്ചയാണ്. ആജ്ഞാ ശക്തിയുള്ള നേതൃത്വത്തിന്റെ അഭാവം കെപിസിസിക്കുണ്ട്. ശുപാര്‍ശയും വ്യക്തിതാല്‍പര്യങ്ങളും നോക്കാതെ പ്രവര്‍ത്തിക്കുന്ന നേതൃനിരയാണ് കോണ്‍ഗ്രസിന് വേണ്ടതെന്നും സുധാകരന്‍ തുറന്നടിച്ചു. ഇത് മുല്ലപ്പള്ളിക്കെതിരെയുള്ള അതിരൂക്ഷ വിമര്‍ശനമാണ്.

രാഹുലിനെ കാണും

രാഹുലിനെ കാണും

കെപിസിസി തലത്തിലും ജില്ലാ തലത്തിലും അടിമുടി മാറ്റങ്ങള്‍ ആവശ്യമാണ്. അഴിച്ചുപണിക്ക് ഹൈക്കമാന്‍ഡ് തന്നെ ഇടപെടണം. രാഹുല്‍ ഗാന്ധിയെ ദില്ലിയില്‍ പോയി ഈ വിഷയങ്ങള്‍ ധരിപ്പിക്കും. നേതാക്കള്‍ ജില്ല സംരക്ഷിക്കുക എന്നത് കടമയായി കാണണം. ഉമ്മന്‍ ചാണ്ടിയുടെയും രമേശ് ചെന്നിത്തലയുടെയും ജില്ലയില്‍ കോണ്‍ഗ്രസ് പിന്നിലായതില്‍ ആത്മപരിശോധന ആവശ്യമാണ്. താന്‍ മറ്റിടങ്ങളില്‍ പ്രചാരണത്തിന് പോകാതിരുന്നത് കണ്ണൂര്‍ ജില്ലയില്‍ കോണ്‍ഗ്രസിന് അധികാരം വേണമെന്ന് ഉള്ളത് കൊണ്ടാണെന്നും സുധാകരന്‍ വ്യക്തമാക്കി.

അങ്ങനെയുള്ള നേതാവ് എന്തിനാണ്

അങ്ങനെയുള്ള നേതാവ് എന്തിനാണ്

സ്വന്തം ജില്ലയില്‍ മികച്ച വിജയം ഉണ്ടാക്കാത്ത നേതാക്കള്‍ക്ക് കേരള രാഷ്ട്രീയത്തില്‍ യാതൊരു പ്രസക്തിയുമില്ല. അത് അറിയാവുന്നത് കൊണ്ടാണ് കണ്ണൂരില്‍ തന്നെ നിന്നത്. ജോസ് ഗ്രൂപ്പ് മുന്നണി വിട്ടത് വലിയ ദുരന്തമായിരിക്കുകയാണ്. മധ്യ കേരളത്തില്‍ അവരെ പുറത്താക്കിയത് തിരിച്ചടിച്ചു. വലിയൊരു വിഭാഗം അണികള്‍ ജോസ് പക്ഷത്തിനൊപ്പമാണെന്ന് തെളിഞ്ഞു. അവരെ പുറത്താക്കരുതെന്നായിരുന്നു എപ്പോഴും തന്റെ നിലപാട്. നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് അവരെ തിരിച്ചെത്തിക്കാന്‍ ശ്രമിച്ചാല്‍ അത് കോണ്‍ഗ്രസിന് ഗുണകരമാകും.

മുല്ലപ്പള്ളിയുടെ അഭിപ്രായമാണ്

മുല്ലപ്പള്ളിയുടെ അഭിപ്രായമാണ്

മുല്ലപ്പള്ളി രാമചന്ദ്രന്‍ അങ്ങനെ പല കാര്യങ്ങളും പറയും. പാര്‍ട്ടിയില്‍ ചര്‍ച്ച ചെയ്യാതെ പറയുന്ന ആ കാര്യങ്ങളൊന്നും കോണ്‍ഗ്രസിന്റേത് അല്ല. അതേസമയം തന്നെ പാര്‍ട്ടിയിലും മുന്നണിയിലും അനൈക്യം വലിയ തോതിലുണ്ടായിരുന്നു. അത് തിരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചു. കല്ലാമലയില്‍ ആര്‍എംപിക്ക് അപമാനിക്കപ്പെട്ടുവെന്ന തോന്നലാണ്. ഇത് വലിയ തിരിച്ചടിയായി. അതേസമയം വെല്‍ഫെയര്‍ പാര്‍ട്ടിയുമായുള്ള ബന്ധം യുഡിഎഫിന് ഗുണം ചെയ്തിട്ടുണ്ട്. അവരോട് നന്ദിയുണ്ടെന്നും സുധാകരന്‍ പറഞ്ഞു.

കെപിസിസി സമ്മര്‍ദത്തില്‍

കെപിസിസി സമ്മര്‍ദത്തില്‍

കെപിസിസി തോല്‍വിയോടെ കടുത്ത സമ്മര്‍ദത്തിലാണ്. കോണ്‍ഗ്രസിന്റെ രാഷ്ട്രീയ കാര്യ സമിതി യോഗം ഇന്ന് ചേരുന്നുണ്ട്. തോല്‍വിയെ ലഘൂകരിച്ച് കാണുന്നു എന്നാണ് മുല്ലപ്പള്ളിക്കും രമേശ് ചെന്നിത്തലയ്ക്കും എതിരായ പരാതി. കെ മുരളീധരനും സുധാകരും ഉന്നയിച്ച വിമര്‍ശനം ചര്‍ച്ച ചെയ്യും. കെപിസിസി പ്രസിഡന്റിനെതിരെ വലിയ വികാരം പാര്‍ട്ടിക്കുള്ളിലുണ്ട്. മുല്ലപ്പള്ളിക്ക് കൃത്യമായ നിലപാടില്ലെന്നാണ് നേതാക്കളുടെ പരാതി. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി കാണുന്ന രമേശ് ചെന്നിത്തലയുടെ നേതൃത്വം പോരെന്ന് കുറച്ചുനാളായി വിമര്‍ശനം ഉണ്ട്.

Recommended Video

cmsvideo
നിയമസഭ തിരഞ്ഞെടുപ്പിന് അടിത്തറയൊരുക്കി LDF | Oneindia Malayalam
പോസ്റ്റര്‍ യുദ്ധം

പോസ്റ്റര്‍ യുദ്ധം

നേതാക്കളെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് കെപിസിസി ആസ്ഥാനത്തിന് മുന്നില്‍ വരെ പോസ്റ്റര്‍ ഉയര്‍ന്നിരിക്കുകയാണ്. തിരുവനന്തപുരത്ത് സീറ്റ് വിറ്റുവെന്നാണ് ആരോപണം. വിഎസ് ശിവകുമാര്‍, നെയ്യാറ്റിന്‍കര സനല്‍, തമ്പാനൂര്‍ രവി, ശരത്ചന്ദ്ര പ്രസാദ് എന്നിവരുടെ പേരിലാണ് നടപടി ആവശ്യപ്പെട്ടിരിക്കുന്നത്. തിരുവനന്തപുരത്ത് കഷ്ടിച്ച് രണ്ടക്കത്തില്‍ എത്തുകയായിരുന്നു കോണ്‍ഗ്രസ്. ഇവിടെ വോട്ടുമറിച്ചെന്ന ആരോപണം ശക്തമാണ്. എന്നാല്‍ നേതാക്കള്‍ അത് നിഷേധിക്കുന്നു. അതേസമയം ഇതെല്ലാം മുതിര്‍ന്ന നേതാക്കളുടെ ഇടപെടല്‍ ഇല്ലാത്തത് കൊണ്ടാണെന്നും വിമര്‍ശനമുണ്ട്.

English summary
kerala local body election result 2020: k sudhakaran will meet rahul gandhi, problems in congress grows
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X