Kerala Local Body Election Result 2025: വന്‍ മുന്നേറ്റവുമായി ബിജെപി; ഇരട്ടിയലധികം പഞ്ചായത്തില്‍ ഭരണത്തിലേക്ക്
തദ്ദേശ തിരഞ്ഞെടുപ്പില്‍ വന്‍ മുന്നേറ്റമുണ്ടാക്കി ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎ. 2020 ല്‍ 12 ഗ്രാമപഞ്ചായത്തിലും രണ്ട് മുനിസിപ്പാലിറ്റിയിലും മാത്രമാണ് എന്‍ഡിഎയ്ക്ക് ഭരണം ലഭിച്ചിരുന്നത്. കോര്‍പ്പറേഷന്‍, ജില്ലാ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത് എന്നിവയിലൊന്നും എന്‍ഡിഎയ്ക്ക് ഭരണം ലഭിച്ചിരുന്നില്ല. എന്നാല്‍ അഞ്ച് വര്‍ഷത്തിന് ശേഷം ജില്ലാ പഞ്ചായത്തൊഴികെയുള്ള എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും സ്വാധീനമുറപ്പിക്കുകയാണ് ബിജെപി.
നിലവില്‍ 31 ഗ്രാമപഞ്ചായത്തുകളിലാണ് എന്‍ഡിഎ ലീഡ് ചെയ്യുന്നത്. രണ്ട് ബ്ലോക്ക് പഞ്ചായത്തുകളിലും ഒരു മുനിസിപ്പാലിറ്റിയിലും ഒരു കോര്‍പ്പറേഷനിലും എന്‍ഡിഎ ലീഡ് ചെയ്യുന്നത്. 45 വര്‍ഷത്തോളമായി എല്‍ഡിഎഫ് ഭരിക്കുന്ന തിരുവനന്തപുരം കോര്‍പ്പറേഷനില്‍ നിലവില്‍ എന്‍ഡിഎ ആണ് ലീഡ് ചെയ്യുന്നത്. തിരുവനന്തപുരത്ത് എന്‍ഡിഎ 28 സീറ്റിലും എല്‍ഡിഎഫ് 15 സീറ്റിലും യുഡിഎഫ് 12 സീറ്റിലും ആണ് ലീഡ് ചെയ്യുന്നത്.

തിരുവനന്തപുരത്ത് അതിയാനൂര്‍ പഞ്ചായത്തില്‍ എന്‍ഡിഎ ലീഡ് ചെയ്യുന്നു. പത്തനംതിട്ടയില്‍ അയിരൂര്‍, ചെന്നീക്കര, ചെറുകോല്‍ എന്നീ പഞ്ചായത്തുകളിലാണ് എന്‍ഡിഎ ലീഡ്. കോട്ടയത്ത് പൂഞ്ഞാര്‍, പള്ളിക്കത്തോട് എന്നീ പഞ്ചായത്തുകളില്‍ എന്‍ഡിഎ ലീഡ് ചെയ്യുന്നു. കാസര്‍കോട് കുംബട്‌ജെ, ബെല്ലൂര്‍, മീഞ്ച, മംഗലപ്പാടി, കുമ്പള എന്നീ പഞ്ചായത്തുകളിലും എന്‍ഡിഎയ്ക്കാണ് ലീഡ്.
അതിനിടെ തൃശ്ശൂര്‍ കോപ്പറേഷനിലെ ആദ്യ ജയം ബിജെപി സ്വന്തമാക്കി. എന്‍ഡിഎ സ്ഥാനാര്‍ത്ഥി രഘു പൂങ്കുന്നം 300 വോട്ടീനു ജയിച്ചു. ആലപ്പുഴ നഗരസഭയില്‍ രണ്ടിടത്ത് ബിജെപി ജയിച്ചു. പുന്നമടയില്‍ ടിജി രാധാകൃഷ്ണന്‍, കൊറ്റന്‍കുളങ്ങരയില്‍ ജിജി വി എന്നിവരാണ് വിജയിച്ചത്. തൃപ്പൂണിത്തുറ നഗരസഭയില്‍ അഞ്ച് സീറ്റുകളില്‍ ലീഡ് ചെയ്യുകയാണ്. കണ്ണൂര്‍ കൂത്തുപറമ്പില്‍ ബിജെപി അക്കൗണ്ട് തുറന്നു.
നഗരസഭയിലെ പാലപ്പറമ്പ വാര്‍ഡില്‍ ബിജെപി സ്ഥാനാര്‍ഥി രമിത ജയിച്ചു. രമിത 615 വോട്ട് നേടിയപ്പോള്‍ സിപിഎം സ്ഥാനാര്‍ത്ഥി പി ഷൈജയ്ക്ക് 271 വോട്ട് മാത്രമാണ് ലഭിച്ചത്. കല്‍പറ്റയില്‍ ആര്‍ ജെ ഡി നേതാവ് ശ്രേയംസ് കുമാറിന്റെ പുളിയാര്‍മല വാര്‍ഡ് ബിജെപി നേടി. ശ്രേയാംസ് കുമാറിന്റെ തറവാട് വീട് ഇരിക്കുന്ന പുളിയാര്‍മല വാര്‍ഡില്‍ ബിജെപിയിലെ രഞ്ജിത്ത് ആണ് വിജയിച്ചത്.
ഷൊര്‍ണൂര്‍ നഗരസഭയില്‍ 20 വാര്‍ഡുകള്‍ എണ്ണി കഴിഞ്ഞപ്പോള്‍ ബിജെപിക്ക് 10 വാര്‍ഡുകളില്‍ വിജയിക്കാനായി. ഇവിടെ എട്ട് വാര്‍ഡ് എല്‍ഡിഎഫ് നേടി. യുഡിഎഫിന് മൂന്ന് സീറ്റാണ് ലഭിച്ചത്.












Click it and Unblock the Notifications