കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

140 ല്‍ 101 ഉം പിടിച്ച് എല്‍ഡിഎഫ്... കേരളം ചോരച്ചുവപ്പാകുന്നതിങ്ങനെ; യുഡിഎഫ് തകര്‍ന്നടിയുന്നതും

Google Oneindia Malayalam News

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പില്‍ മുനിസിപ്പാലിറ്റികളില്‍ തങ്ങള്‍ വലിയ നേട്ടമുണ്ടാക്കി എന്നായിരുന്നു യുഡിഎഫിന്റെ അവകാശവാദം. എന്നാല്‍ ആ അവകാശവാദവും ഇപ്പോള്‍ തകര്‍ന്നടിഞ്ഞിരിക്കുകയാണ്. എന്നാല്‍ യുഡിഎഫിനെ സംബന്ധിച്ച് അതിലും ഞെട്ടിക്കുന്നതാണ് പുറത്ത് വരുന്ന മറ്റ് വിവരങ്ങള്‍.

പുതുപ്പള്ളി പഞ്ചായത്ത് മാത്രമല്ല, മണ്ഡലം മൊത്തം പിടിച്ച് എൽഡിഎഫ്... ഞെട്ടിത്തരിച്ച് ഉമ്മൻ ചാണ്ടി, അടുത്തത്?പുതുപ്പള്ളി പഞ്ചായത്ത് മാത്രമല്ല, മണ്ഡലം മൊത്തം പിടിച്ച് എൽഡിഎഫ്... ഞെട്ടിത്തരിച്ച് ഉമ്മൻ ചാണ്ടി, അടുത്തത്?

'400 കോടി ഒഴുക്കിയിട്ടും' ക്ലച്ച് പിടിക്കാതെ ബിജെപി; തിരിച്ചടിയായത് തമ്മിലടി! ഭരണനേട്ടത്തിന് ജനം വോട്ട് ചെയ്തു'400 കോടി ഒഴുക്കിയിട്ടും' ക്ലച്ച് പിടിക്കാതെ ബിജെപി; തിരിച്ചടിയായത് തമ്മിലടി! ഭരണനേട്ടത്തിന് ജനം വോട്ട് ചെയ്തു

ഓരോ നിയമസഭ മണ്ഡലത്തിലും ഉള്‍പ്പെടുന്ന ഗ്രാമപ്പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോര്‍പ്പറേഷനുകളിലെ വോട്ടുകള്‍ കണക്കാക്കുമ്പോള്‍ എല്‍ഡിഎഫ് 101 സീറ്റുകളില്‍ എങ്കിലും വിജയിക്കേണ്ടതാണ് എന്നാണ് പ്രവചനം. യുഡിഎഫിന് ലഭിക്കുക ആകെ 38 എണ്ണം മാത്രമാണ്. എന്‍ഡിഎ ഇത്തവണയും ഒന്നില്‍ കൂടുതല്‍ സീറ്റുകള്‍ നേടില്ല. കണക്കുകള്‍ സമാഹരിച്ച് ഇത്തരമൊരു കണക്കുകൂട്ടല്‍ നടത്തിയിരിക്കുന്നത് മലയാളം മനോരമയാണ്. വിലയിരുത്തലുകള്‍...

മൃഗീയ ഭൂരിപക്ഷം

മൃഗീയ ഭൂരിപക്ഷം

കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ 91 സീറ്റ് നേടിയാണ് ഇടതുമുന്നണി അധികാരത്തില്‍ എത്തിയത്. എന്നാല്‍ തദ്ദേശ തിരഞ്ഞെടുപ്പിലെ വോട്ടുകളുടെ കണക്കെടുത്താല്‍, ഇത്തവണ അത് 101 ആയി ഉയര്‍ന്നേക്കും എന്നാണ് വിലയിരുത്തല്‍. അധികമായി 10 സീറ്റുകള്‍ കൂടി എല്‍ഡിഎഫ് പിടിച്ചെടുക്കുമെന്നാണ് കണക്കുകള്‍ പറയുന്നത്.

യുഡിഎഫ് തകര്‍ന്നടിയും

യുഡിഎഫ് തകര്‍ന്നടിയും

കഴിഞ്ഞ തവണ യുഡിഎഫിന് ആകെ ലഭിച്ചത് 47 സീറ്റുകള്‍ ആയിരുന്നു. തദ്ദേശ തിരഞ്ഞെടുപ്പിലെ വോട്ടുകള്‍ നോക്കിയാല്‍, യുഡിഎഫ് നിയമസഭ സീറ്റുകള്‍ 38 ലേക്ക് ചുരുങ്ങുമെന്നാണ് വിലയിരുത്തല്‍. ഒമ്പത് സീറ്റുകളെങ്കിലും നഷ്ടപ്പെടുമെന്നര്‍ത്ഥം.

ബിജെപി ക്ലച്ച് പിടിക്കില്ല

ബിജെപി ക്ലച്ച് പിടിക്കില്ല

ഇത്തവണ വലിയ നേട്ടമുണ്ടാക്കിയിട്ടുണ്ട് എന്നാണ് ബിജെപിയുടെ അവകാശവാദം. എന്നാല്‍ കണക്കുകളില്‍ അത് പ്രകടമല്ലതാനും. എന്തായാലും തദ്ദേശ തിരഞ്ഞെടുപ്പിലെ കണക്ക് പ്രകാരം , ബിജെപിയ്ക്ക് നിയമസഭയില്‍ ഒന്നില്‍ അധികം സീറ്റുകള്‍ കിട്ടില്ലെന്നാണ് വ്യക്തമാകുന്നത്. കഴിഞ്ഞ തവണ കിട്ടിയ നേമത്ത് തന്നെ ഇത്തവണയും ബിജെപി ഒതുങ്ങിയേക്കും.

 കാസര്‍കോട് മാറ്റമില്ല

കാസര്‍കോട് മാറ്റമില്ല

ജില്ലാ തലത്തില്‍ നിയോജക മണ്ഡലങ്ങള്‍ പരിശോധിക്കാം. കാസര്‍കോട് ജില്ലയില്‍ അഞ്ച് മണ്ഡലങ്ങളാണുള്ളത്. അതില്‍ 2016 ല്‍ മൂന്നെണ്ണം എല്‍ഡിഎഫിന് ഒപ്പമായിരുന്നു. ഇത്തവണത്തെ തദ്ദേശ തിരഞ്ഞെടുപ്പിലെ വോട്ടുകള്‍ പ്രകാരവും അങ്ങനെ തന്നെ. മഞ്ചേശ്വരവും കാസര്‍കോടും യുഡിഎഫിനൊപ്പമാണ്. ഉദുമയും കാഞ്ഞങ്ങാടും തൃക്കരിപ്പൂരും എല്‍ഡിഎഫ് നിലനിര്‍ത്തും.

ഷാജിയുടെ അഴീക്കോട് മറിയും, കണ്ണൂര്‍ കടുംചുവപ്പ്

ഷാജിയുടെ അഴീക്കോട് മറിയും, കണ്ണൂര്‍ കടുംചുവപ്പ്

ഇത്തവണത്തെ വോട്ടുകള്‍ കണക്കാക്കിയാല്‍ കണ്ണൂര്‍ ജില്ലയിലെ 11 നിയമസഭ മണ്ഡലങ്ങളില്‍ ഒമ്പത് എണ്ണവും എല്‍ഡിഎഫ് സ്വന്തമാക്കും. കെഎം ഷാജി തുടര്‍ച്ചയായി രണ്ട് തവണ തിരഞ്ഞെടുക്കപ്പെട്ട അഴീക്കോടും എല്‍ഡിഎഫിന് വ്യക്തമായ ഭൂരിപക്ഷമുണ്ട്. ഇരിക്കൂര്‍, കണ്ണൂര്‍ മണ്ഡലങ്ങള്‍ മാത്രമാണ് യുഡിഎഫിന് നേരിയ മേല്‍ക്കൈയ്യുള്ളത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കണ്ണൂര്‍ മണ്ഡലം എല്‍ഡിഎഫിനൊപ്പമായിരുന്നു. കഴിഞ്ഞ തവണ യുഡിഎഫ് വിജയിച്ച പേരാവൂരില്‍ ഇത്തവണ എല്‍ഡിഎഫിനാണ് മുന്‍തൂക്കം.

ബല്‍റാം വീഴും, പാലക്കാട് ചെങ്കോട്ട

ബല്‍റാം വീഴും, പാലക്കാട് ചെങ്കോട്ട

2016 ല്‍ പാലക്കാട് ജില്ലയിലെ 12 ല്‍ 9 സീറ്റുകളും എല്‍ഡിഎഫിനൊപ്പമായിരുന്നു. ഇത്തവണത്തെ തദ്ദേശ തിരഞ്ഞെടുപ്പിലെ വോട്ടുകള്‍ പ്രകാരം 11 മണ്ഡലത്തിലും എല്‍ഡിഎഫിന്റെ തേരോട്ടമാണ്. പാലക്കാട് നിയമസഭ മണ്ഡലം മാത്രമായിരിക്കും യുഡിഎഫിന് നിലനിര്‍ത്താന്‍ ആവുക. എല്‍ഡിഎഫില്‍ നിന്ന് യുഡിഎഫ് പിടിച്ചെടുത്ത വിടി ബല്‍റാമിന്റെ തൃത്താലയും ഇത്തവണ ഇടതിനൊപ്പമാണ്.

അക്കര വീഴും, തൃശൂര്‍ പോകും

അക്കര വീഴും, തൃശൂര്‍ പോകും

കഴിഞ്ഞ തവണ തൃശൂര്‍ ജില്ലയിലെ 13 ല്‍ 12 സീറ്റുകളും എല്‍ഡിഎഫ് സ്വന്തമാക്കിയിരുന്നു. വടക്കാഞ്ചേരിയില്‍ അനില്‍ അക്കര മാത്രമാണ് വിജയിച്ചത്. എന്നാല്‍ തദ്ദേശ തിരഞ്ഞെടുപ്പിലെ കണക്ക് പ്രകാരം വടക്കാഞ്ചേരിയും ഇത്തവണ എല്‍ഡിഎഫിനൊപ്പമാണ്. എന്നാല്‍ തൃശൂര്‍ നിയമസഭ മണ്ഡലത്തില്‍ യുഡിഎഫിനാണ് മേല്‍ക്കൈ.

ഉമ്മന്‍ ചാണ്ടിയും ജോര്‍ജ്ജും വീഴും, കോട്ടയം മുഴുവന്‍ ചുമപ്പ്

ഉമ്മന്‍ ചാണ്ടിയും ജോര്‍ജ്ജും വീഴും, കോട്ടയം മുഴുവന്‍ ചുമപ്പ്

കഴിഞ്ഞ തവണ കോട്ടയത്ത് എല്‍ഡിഎഫിന് ആരെ ലഭിച്ചത് രണ്ട് സീറ്റുകള്‍ ആയിരുന്നു. എന്നാല്‍ തദ്ദേശ തിരഞ്ഞെടുപ്പിലെ കണക്കുകള്‍ എല്‍ഡിഎഫിന്റെ തന്നെ കണ്ണ് തള്ളിപ്പിക്കുന്നതാണ്. ഒമ്പത് സീറ്റുകളില്‍ ഒമ്പതും എല്‍ഡിഎഫിനൊപ്പം എന്നാണ് തദ്ദേശ തിരഞ്ഞെടുപ്പിലെ വോട്ടുകള്‍ നല്‍കുന്ന സൂചന. അതില്‍ ഉമ്മന്‍ ചാണ്ടിയുടെ പുതുപ്പള്ളിയും പിസി ജോര്‍ജ്ജിന്റെ പൂഞ്ഞാറും വരെയുണ്ട്.

ആലപ്പുഴയില്‍ ചെന്നിത്തലയും വീഴും

ആലപ്പുഴയില്‍ ചെന്നിത്തലയും വീഴും

കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ ആലപ്പുഴ ജില്ലയില്‍ ആകെ ജയിച്ച യുഡിഎഫ് സ്ഥാനാര്‍ത്ഥി രമേശ് ചെന്നിത്തലയായിരുന്നു. പിന്നീട് അരൂര്‍ ഉപതിരഞ്ഞെടുപ്പില്‍ ഷാനിമോള്‍ ഉസ്മാനും ജയിച്ചു. എന്നാല്‍ തദ്ദേശ തിരഞ്ഞെടുപ്പിലെ വോട്ട് നില പ്രകാരം ആലപ്പുഴ ജില്ലയിലെ ഒമ്പത് നിയമസഭ മണ്ഡലങ്ങളും എല്‍ഡിഎഫിനൊപ്പമാണ്. രമേശ് ചെന്നിത്തലയുടെ ഹരിപ്പാട് ഉള്‍പ്പെടെ!

 തിരുവനന്തപുരവും ചെങ്കോട്ട

തിരുവനന്തപുരവും ചെങ്കോട്ട

14 നിയമസഭ മണ്ഡലങ്ങളാണ് തിരുവനന്തപുരം ജില്ലയില്‍ ഉള്ളത്. അതില്‍ പത്തും കഴിഞ്ഞ തവണ എല്‍ഡിഎഫിനൊപ്പമായിരുന്നു. ഇത്തവണത്തെ കണക്ക് പ്രകാരം എല്‍ഡിഎഫ് അത് 12 ആക്കുമെന്നാണ്. യുഡിഎഫിന്റെ കൈവശമുള്ള തിരുവനന്തപുരവും അരുവിക്കരയും കോവളവും ഇത്തവണ എല്‍ഡിഎഫ് തിരിച്ചുപിടിക്കുമെന്നാണ് തദ്ദേശ തിരഞ്ഞെടുപ്പിലെ വോട്ടുകള്‍ സൂചിപ്പിക്കുന്നത്. അതേ സമയം നെയ്യാറ്റിന്‍കര നഷ്ടപ്പെടുയും ചെയ്യും.

Recommended Video

cmsvideo
ഇതാണ് ജനാധിപത്യം സംഘികളുടേത് മതാധിപത്യവും | Oneindia Malayalam
വലിയ മാറ്റങ്ങളില്ലാതെ

വലിയ മാറ്റങ്ങളില്ലാതെ

ഇടതുമുന്നണി വലിയ നേട്ടങ്ങളുണാട്ടാക്കിയ ജില്ലകളെ കുറിച്ചാണ് മേല്‍ സൂചിപ്പിച്ചത്. കോഴിക്കോട്, ഇടുക്കി, പത്തനംതിട്ട ജില്ലകളിലെ കണക്കുകളും എല്‍ഡിഎഫിന് അനുകൂലമാണ്. കഴിഞ്ഞ തവണ എല്ലാ മണ്ഡലങ്ങളും ചുവന്ന കൊല്ലത്ത് ഇത്തവണ ഒരു മണ്ഡലം നഷ്ടപ്പെട്ടേക്കുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

English summary
Kerala Local Body Election Results: As per votes polled in Panchayaths, Municipalities and Corporations LDF may get 101 seats in 2021 Assembly Elections
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X