കേരളം വീണ്ടും ചുവക്കുന്നു...? ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകളില്‍ ഇടത് മുന്നേറ്റം, തൊട്ടതെല്ലാം പിഴച്ച് യുഡിഎഫ്
തദ്ദേശ തിരഞ്ഞെടുപ്പില്‍ ഗ്രാമ പഞ്ചായത്തുകളിലും ബ്ലോക്ക് പഞ്ചായത്തുകളിലും വ്യക്തമായ ആധിപത്യം തുടര്‍ന്ന് എല്‍ ഡി എഫ്. വോട്ടെണ്ണല്‍ ആദ്യ മണിക്കൂറിലേക്ക് കടന്നപ്പോള്‍ തുടക്കം മുതല്‍ ഗ്രാമപഞ്ചായത്തുകളിലും ബ്ലോക്ക് പഞ്ചായത്തുകളിലും ലീഡ് നിലയില്‍ ബഹുദൂരം മുന്നിലാണ് എല്‍ ഡി എഫ്. ജില്ലാ പഞ്ചായത്തില്‍ മാത്രമാണ് യുഡിഎഫ് എല്‍ഡിഎഫിന് വെല്ലുവിളി ഉയര്‍ത്തുന്നത്.
യുഡിഎഫിനെ സംബന്ധിച്ചിടത്തോളം വലിയ തിരിച്ചടിയാണിത്. ആറ് മാസങ്ങള്‍ക്കിപ്പുറം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. അതിനാല്‍ ഭൂരിഭാഗം ഗ്രാമ പഞ്ചായത്തുകളിലും ഭരണം പിടിച്ച് മുന്നേറ്റമുണ്ടാക്കാം എന്നായിരുന്നു യുഡിഎഫ് പ്രതീക്ഷ. എന്നാല്‍ നിലവിലെ കണക്കുകള്‍ യുഡിഎഫിന്റെ കണക്കുകൂട്ടലുകളെല്ലാം തെറ്റിച്ചിരിക്കുകയാണ്. നിലവില്‍ 196 ഗ്രാമപഞ്ചായത്തുകളില്‍ എല്‍ഡിഎഫിനാണ് ലീഡ്.

177 സീറ്റില്‍ യുഡിഎഫും 16 സീറ്റില്‍ എന്‍ഡിഎയും 10 സീറ്റില്‍ മറ്റുള്ളവരും ലീഡ് ചെയ്യുന്നു. സംസ്ഥാനത്ത് ആകെ 941 ഗ്രാമപഞ്ചായത്തുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്. ബ്ലോക്ക് പഞ്ചായത്തില്‍ 53 ഇടത്ത് എല്‍ഡിഎഫും 45 ഇടത്ത് യുഡിഎഫും ഒരിടത്ത് എന്‍ഡിഎയും മറ്റുള്ളവര്‍ രണ്ടിടത്തും ലീഡ് ചെയ്യുന്നു. 152 ബ്ലോക്ക് പഞ്ചായത്തുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്. ആകെയുള്ള 14 ജില്ലാ പഞ്ചായത്തില്‍ ലീഡ് നില മാറി മറിയുകയാണ്.
നിലവില്‍ എല്‍ഡിഎഫിനും യുഡിഎഫിനും ഏഴിടത്ത് വീതമാണ് ലീഡുള്ളത്. ആറ് കോര്‍പ്പറേഷനില്‍ നാലിടത്തും എല്‍ഡിഎഫിനാണ് ലീഡ്. ഒരിടത്ത് യുഡിഎഫും ഒരിടത്ത് എന്‍ഡിഎയും ലീഡ് ചെയ്യുന്നു. മുനിസിപ്പാലിറ്റികളില്‍ മാത്രമാണ് യുഡിഎഫ് ചെറുതെങ്കിലും സ്വാധീനം ലീഡ് നിലയില്‍ പ്രകടിപ്പിക്കുന്നത്. 38 മുനിസിപ്പാലിറ്റികളില്‍ യുഡിഎഫ് ലീഡ് ചെയ്യുമ്പോള്‍ എല്‍ഡിഎഫ് 32 ഇടത്ത് ലീഡ് ചെയ്യുന്നുണ്ട്.
അഞ്ചിടത്ത് എന്‍ഡിഎ ലീഡ് ചെയ്യുന്നു. സംസ്ഥാനത്ത് ആകെ 86 മുനിസിപ്പാലിറ്റികളാണ് ഉള്ളത്. 2020 ല്‍ 580 ഗ്രാമപഞ്ചായത്തില്‍ ആയിരുന്നു എല്‍ഡിഎഫ് ജയിച്ചത്. യുഡിഎഫിന് 341 പഞ്ചായത്തിലും എന്‍ഡിഎയ്ക്ക് 12 ഇടത്തും മറ്റുള്ളവര്‍ക്ക് എട്ടിടത്തും ആണ് ജയിക്കാനായിരുന്നു. ബ്ലോക്ക് പഞ്ചായത്തില്‍ എല്‍ഡിഎഫിന് 111 സീറ്റും യുഡിഎഫിന് 40 സീറ്റും മറ്റുള്ളവര്‍ക്ക് ഒരു സീറ്റുമാണ് ലഭിച്ചത്.
മുനിസിപ്പാലിറ്റികളില്‍ എല്‍ഡിഎഫിനും യുഡിഎഫിനും 42 വീതം സീറ്റുകളും എന്‍ഡിഎയ്ക്ക് രണ്ട് സീറ്റുമായിരുന്നു. 11 ജില്ലാ പഞ്ചായത്തിലും എല്‍ഡിഎഫാണ് കഴിഞ്ഞ തവണ ജയിച്ചത്. യുഡിഎഫിന് മൂന്നിടത്ത് മാത്രമാണ് ജയിക്കാനായത്. കോര്‍പ്പറേഷനുകളില്‍ അഞ്ചിടത്തും എല്‍ഡിഎഫ് ജയിച്ചപ്പോള്‍ ഒരിടത്ത് യുഡിഎഫ് ജയിച്ചു.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications