തദ്ദേശ തിരഞ്ഞെടുപ്പ് ഫലം LIVE; അടിപതറി എല്‍ഡിഎഫ്... യുഡിഎഫ് തരംഗം, ബിജെപിക്കും മുന്നേറ്റം
തദ്ദേശ പൊതുതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനെ വിറപ്പിച്ച് യുഡിഎഫ്. കോര്‍പറേഷനുകളിലും നഗരസഭകളിലും ജില്ലാ പഞ്ചായത്തിലും ബ്ലോക്ക്-ഗ്രാമപഞ്ചായത്തുകളിലുമെല്ലാം യുഡിഎഫ് കുതിക്കുകയാണ്. നിലവില്‍ സംസ്ഥാനത്തെ ആറ് കോര്‍പറേഷനുകളില്‍ ഒരു ഇടത്ത് മാത്രമാണ് എല്‍ഡിഎഫ് ലീഡ് ചെയ്യുന്നത്. യു ഡി എഫ് നാലിടത്തും എന്‍ ഡി എ ഒരിടത്തും ലീഡ് ചെയ്യുന്നുണ്ട്.
തിരുവനന്തപുരം കോര്‍പ്പറേഷന്‍ ഭരണം എല്‍ഡിഎഫില്‍ നിന്ന് എന്‍ഡിഎ പിടിച്ചെടുത്തു. മുനിസിപ്പാലിറ്റിയില്‍ 54 ഇടത്താണ് യുഡിഎഫ് ലീഡ് ചെയ്യുന്നത്. എല്‍ഡിഎഫ് 28 ഇടത്തും. ബ്ലോക്ക് പഞ്ചായത്ത് യുഡിഎഫ്-78, എല്‍ഡിഎഫ്-64, ഗ്രാമപഞ്ചായത്ത്- എല്‍ഡിഎഫ് 341, യുഡിഎഫ് -505 എന്നിങ്ങനെയാണ് ലീഡ്. ജില്ലാ പഞ്ചായത്തില്‍ മാത്രമാണ് യുഡിഎഫും എല്‍ഡിഎഫും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്നത്.

തിരുവനന്തപുരത്ത് എന്‍ഡിഎ ചരിത്ര വിജയം നേടിയതില്‍ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. തലസ്ഥാന നഗരത്തില്‍ എന്‍ഡിഎക്ക് മേല്‍ക്കൈ നേടാനായത് ആശങ്കപ്പെടുത്തുന്നതാണ്. തദ്ദേശ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്താകെ മികച്ച വിജയം പ്രതീക്ഷിച്ചിരുന്നെങ്കിലും മുന്നേറ്റം ഉണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് നേടിയ മികച്ച വിജയത്തിന് കേരളത്തിലെ ജനങ്ങള്‍ക്കു നന്ദി പറഞ്ഞ് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. യുഡിഎഫില്‍ വിശ്വാസമര്‍പ്പിച്ചതിന് കേരളത്തിലെ ജനങ്ങള്‍ക്ക് സല്യൂട്ടെന്നും നിയമസഭാ തിരഞ്ഞെടുപ്പ് തൂത്തുവാരുമെന്നും രാഹുല്‍ ഗാന്ധി പ്രതികരിച്ചു.
തദ്ദേശ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ മിന്നും വിജയത്തില്‍ പ്രതികരിച്ച് യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പികെ ഫിറോസ്. സെമി ഫൈനല്‍ മത്സരത്തില്‍ എല്‍ഡിഎഫിന് റെഡ് കാര്‍ഡ് ലഭിച്ചെന്ന്് ഫിറോസ് പറഞ്ഞു. 2026ല്‍ മെസ്സി വന്നില്ലെങ്കിലും യുഡിഎഫ് വരുമെന്നും ഫിറോസ് ഫേസ്ബുക്കില്‍ കുറിച്ചു.
യുഡിഎഫിന്റെ തരംഗമാണ് കേരളത്തില്‍ ഉണ്ടായതെന്നും ജനങ്ങളോട് നന്ദിയുണ്ടെന്നും യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ്. ഓരോ ഘട്ടത്തിലും വേണ്ട നിര്‍ദേശങ്ങള്‍ നല്‍കി. കൂട്ടായ പ്രവര്‍ത്തനമാണ് വിജയത്തിന് കാരണമായത്. താഴെ തട്ടിലും യോഗങ്ങള്‍ വിളിക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നെന്നും അടൂര്‍ പ്രകാശ്
READ MORE














Click it and Unblock the Notifications