ആദ്യസൂചനകളില്‍ എല്‍ഡിഎഫ് മുന്നേറ്റം.. കൊല്ലത്ത് വലിയ ലീഡ്
തദ്ദേശ തിരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ ആരംഭിച്ചു. പോസ്റ്റല്‍ വോട്ടുകളാണ് ആദ്യം എണ്ണുന്നത്. ആദ്യ ഫല സൂചനകളില്‍ എല്‍ ഡി എഫിനാണ് മുന്‍തൂക്കം. കണ്ണൂര്‍, കൊല്ലം, കൊച്ചി, തിരുവനന്തപുരം കോര്‍പ്പറേഷനുകളില്‍ എല്‍ ഡി എഫിനാണ് മുന്നേറ്റം. തൊടുപുഴയില്‍ യു ഡി എഫ് ലീഡ് ചെയ്യുന്നു. നിലവില്‍ പോസ്റ്റല്‍ വോട്ടുകളാണ് എണ്ണുന്നത്. ഇതിന് ശേഷമായിരിക്കും ഇവിഎം വോട്ടുകള്‍ എണ്ണുന്നത്.
പാലക്കാട് നഗരസഭയില്‍ എന്‍ഡിഎയ്ക്കാണ് ലീഡ്. മലപ്പുറത്ത് യുഡിഎഫ് ലീഡ് ചെയ്യുന്നു. 20 ഗ്രാമപഞ്ചായത്തുകളുടെ ആദ്യ ഫലസൂചനകളില്‍ ഒമ്പതിടത്ത് എല്‍ഡിഎഫാണ് ലീഡ് ചെയ്യുന്നത്. യുഡിഎഫ് ലീഡ് ആറിടത്താണ്. തിരുവനന്തപുരത്തെ മുട്ടട വാര്‍ഡില്‍ എല്‍ഡിഎഫിനാണ് ലീഡ്. കോഴിക്കോട് ജില്ലാ പഞ്ചായത്തില്‍ എല്‍ഡിഎഫ് എട്ടിടത്തും യുഡിഎഫ് ആറിടത്തും ലീജ് ചെയ്യുന്നു

സംസ്ഥാനത്തെ 14 ജില്ലകളിലെ 244 കേന്ദ്രങ്ങളിലാണ് വോട്ടെണ്ണുന്നത്. ജില്ലാ പഞ്ചായത്തിലേക്കുള്ള തപാല്‍ ബാലറ്റുകള്‍ കളക്ടറേറ്റുകളില്‍ കളക്ടര്‍മാരുടെ നേതൃത്വത്തില്‍ ആണ് എണ്ണിയത്. ഗ്രാമ, ബ്ലോക്ക്, ജില്ലാപഞ്ചായത്തുകളുടെ വോട്ടെണ്ണുന്നത് ബ്ലോക്ക് തലത്തിലുള്ള കേന്ദ്രത്തിലായിരിക്കും. ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകളുടെ പോസ്റ്റല്‍ ബാലറ്റുകള്‍ അതത് വരണാധികാരികളുടെ ടേബിളില്‍ ആണ് എണ്ണുന്നത്.
ഓരോ കണ്‍ട്രോള്‍ യൂണിറ്റിലെയും ഫലം അപ്പോള്‍ തന്നെ കൗണ്ടിങ് സൂപ്പര്‍വൈസര്‍ രേഖപ്പെടുത്തി വരണാധികാരിക്ക് നല്‍കും. ഒരു വാര്‍ഡിലെ പോസ്റ്റല്‍ ബാലറ്റുകളും എല്ലാ ബൂത്തുകളിലെ വോട്ടുകളും എണ്ണി തീരുന്ന മുറയ്ക്ക് അതത് തലത്തിലെ വരണാധികാരിയാണ് ഫലപ്രഖ്യാപനം നടത്തുക. ഓരോ ബൂത്തും എണ്ണി തീരുന്ന മുറയ്ക്ക് വോട്ടുനില TREND -ല്‍ അപ് ലോഡ് ചെയ്യുന്നതായിരിക്കും.
https://trend.sec.kerala.gov.in, https://lbtrend.kerala.gov.in, https://trend.kerala.nic.in എന്നീ വെബ് സൈറ്റുകളില്‍ തെരഞ്ഞെടുപ്പ് ഫലം ലഭ്യമാണ്. സംസ്ഥാനത്തെ മുഴുവന്‍ തദ്ദേശ സ്ഥാപനങ്ങളുടെയും ഫലം ജില്ലാ അടിസ്ഥാനത്തില്‍ ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാപഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോര്‍പ്പറേഷന്‍ എന്നിങ്ങനെ തിരിച്ച് ഒറ്റ നോട്ടത്തില്‍ മനസിലാകുന്ന വിധമായിരിക്കും സൈറ്റില്‍ തെളിയുക.












Click it and Unblock the Notifications