കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വോട്ട് വിഹിതത്തിലും നേട്ടം എല്‍ഡിഎഫിന് മാത്രം; യുഡിഎഫിനൊപ്പം ബിജെപിയും താഴോട്ട്, പഞ്ചായത്തുകളിലും

Google Oneindia Malayalam News

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പില്‍ എല്ലാ മേഖലകളിലും നേട്ടമുണ്ടാക്കിയത് എല്‍ഡിഎഫ് മാത്രമെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. മുനിസിപ്പാലിറ്റികളില്‍ യുഡിഎഫിന് മുന്നേറ്റം എന്നത് തിരഞ്ഞെടുപ്പ് കമ്മീഷന്‍ തന്നെ ഇപ്പോള്‍ തിരുത്തിയിരിക്കുകയാണ്.

വന്‍ ഭീതിയില്‍ കോണ്‍ഗ്രസ്; നിയമസഭയില്‍ ലീഗിനും താഴെ പോകാന്‍ സാധ്യത... മുസ്ലീം ലീഗ് നയിക്കുമോ കേരള യുഡിഎഫിനെ?വന്‍ ഭീതിയില്‍ കോണ്‍ഗ്രസ്; നിയമസഭയില്‍ ലീഗിനും താഴെ പോകാന്‍ സാധ്യത... മുസ്ലീം ലീഗ് നയിക്കുമോ കേരള യുഡിഎഫിനെ?

തകര്‍ന്നടിഞ്ഞത് ബിജെപിയും! സാധ്യത ഒരിടത്ത് മാത്രം... രണ്ടാം സ്ഥാനം ഏഴില്‍ നിന്ന് അഞ്ചിലേക്ക്തകര്‍ന്നടിഞ്ഞത് ബിജെപിയും! സാധ്യത ഒരിടത്ത് മാത്രം... രണ്ടാം സ്ഥാനം ഏഴില്‍ നിന്ന് അഞ്ചിലേക്ക്

വോട്ട് വിഹിതത്തിന്റെ കാര്യത്തിലും ഇടതുമുന്നണി വന്‍ കുതിച്ചുചാട്ടമാണ് സൃഷ്ടിച്ചിട്ടുള്ളത്. കഴിഞ്ഞ തിരഞ്ഞെടുപ്പുമായി താരതമ്യം ചെയ്യുമ്പോള്‍ യുഡിഎഫും എന്‍ഡിഎയും പിറകോട്ട് പോയി. എന്‍ഡിഎ അധികാരത്തിലെത്തി എന്ന് അവകാശപ്പെടുന്ന ഗ്രാമപ്പഞ്ചായത്തുകളുടെ കാര്യത്തില്‍ ഇപ്പോഴും അവ്യക്തത നിലനില്‍ക്കുകയാണ്. വിശദാംശങ്ങള്‍...

എല്‍ഡിഎഫ് മുന്നേറ്റം

എല്‍ഡിഎഫ് മുന്നേറ്റം

ത്രിതല പഞ്ചായത്തുകളിലെ സമസ്ത മേഖലകളിലും എല്‍ഡിഎഫിന്റെ മുന്നേറ്റം തന്നെയാണ് തദ്ദേശ തിരഞ്ഞെടുപ്പ് ഫലം രേഖപ്പെടുത്തുന്നത്. ഗ്രാമപ്പഞ്ചായത്തുകളിലും ബ്ലോക്ക് പഞ്ചായത്തുകളിലും ജില്ലാ പഞ്ചായത്തുകളിലും വന്‍ നേട്ടമാണ് എല്‍ഡിഎഫ് സ്വന്തമാക്കിയത്. മുനിസിപ്പാലിറ്റികളിലും കോര്‍പ്പറേഷനുകളിലും അങ്ങനെ തന്നെ.

മുനിസിപ്പാലിറ്റികളില്‍ മുന്നില്‍ തന്നെ

മുനിസിപ്പാലിറ്റികളില്‍ മുന്നില്‍ തന്നെ

തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്ന ദിനം, മുനിസിപ്പാലിറ്റികളില്‍ യുഡിഎഫിന് മേല്‍ക്കൈ എന്നായിരുന്നു വാര്‍ത്തകള്‍. എന്നാല്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ വെബ്‌സൈറ്റില്‍ വന്ന പിഴവാണിത് എന്ന് പിന്നീട് വ്യക്തമാക്കപ്പെട്ടു. ഇതോടെയാണ് എല്ലാ മേഖലകളിലും എല്‍ഡിഎഫ് തന്നെ മുന്നിലെത്തിയന്ന് അസന്നിഗ്ധമായി പ്രഖ്യാപിക്കപ്പെട്ടത്.

 42 ഉം 36 ഉം

42 ഉം 36 ഉം

ആദ്യം തിരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്ത് വിട്ട വിവരം 45 മുനിസിപ്പാലിറ്റികളില്‍ യുഡിഎഫും 35 ഇടത്ത് എല്‍ഡിഎഫും രണ്ടിടത്ത് എന്‍ഡിഎയും എന്നായിരുന്നു. എല്‍ഡിഎഫിന്റെ സ്വതന്ത്ര സ്ഥാനാര്‍ത്ഥികളുടെ വിജയത്തെ മുന്നണിയുടെ ഭാഗമായി കണക്കാക്കാതിരുന്നതാണ് പ്രശ്‌നമായത്. ഇത് കൂടി കൂട്ടിയതോടെ 42 ഇടത്ത് എല്‍ഡിഎഫും 36 ഇടത്ത് യുഡിഎഫും എന്നായി. ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത ആറ് മുനിസിപ്പാലിറ്റികളുണ്ട്.

വോട്ട് വിഹിതത്തില്‍ എല്‍ഡിഎഫ്

വോട്ട് വിഹിതത്തില്‍ എല്‍ഡിഎഫ്

2015 ലെ തദ്ദേശ തിരഞ്ഞെടുപ്പില്‍ 37.4 ശതമാനം ആയിരുന്നു എല്‍ഡിഎഫിന്റെ വോട്ട് വിഹിതം. അത് ഇത്തവണ 41.55 ശതമാനമായി ഉയര്‍ന്നു. 2019 ലെ ലോക്‌സഭ തിരഞ്ഞെടുപ്പുമായി താരതമ്യം ചെയ്യുമ്പോള്‍ എല്‍ഡിഎഫ് വോട്ട് വിഹിതത്തില്‍ വന്‍ വര്‍ദ്ധനയാണ് ഉണ്ടായിരിക്കുന്നത്. 2019 ല്‍ വെറും 36.29 ശതമാനം ആയിരുന്നു എല്‍ഡിഎഫിന്റെ വോട്ട് വിഹിതം.

യുഡിഎഫ് വോട്ട് വിഹിതത്തിലും തകര്‍ന്നു

യുഡിഎഫ് വോട്ട് വിഹിതത്തിലും തകര്‍ന്നു

2015 ലെ തദ്ദേശ തിരഞ്ഞെടുപ്പില്‍ 37.2 ശതമാനം ആയിരുന്നു യുഡിഎഫിന്റെ വോട്ട് വിഹിതം. 2016 ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ ഇത് 38.81 ശതമാനം ആയി ഉയര്‍ന്നു. 2019 ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ വോട്ട് വിഹിതം കുത്തനെ ഉയര്‍ന്ന് 47.48 ആയി. എന്നാല്‍ 2020 ലെ തദ്ദേശ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ വോട്ട് വിഹിതം 37.14 ശതമാനമായി ഇടിയുകയായിരുന്നു.

ബിജെപിയുടെ കഥയും കഷ്ടം

ബിജെപിയുടെ കഥയും കഷ്ടം

വലിയ അവകാശവാദമാണ് ബിജെപി ഉന്നയിക്കുന്നതെങ്കിലും അവരുടെ വോട്ട് വിഹിതത്തിലും ഇടിവാണ് സംഭവിച്ചിട്ടുള്ളത്. 2015 ല്‍ 13.3 ശതമാനം ആയിരുന്നു എന്‍ഡിഎയുടെ വോട്ട് വിഹിതം. 2016 ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ ഇത് 14.96 ആയി. 2019 ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ വോട്ട് വിഹിതം 15.64 ശതമാനമായി ഉയര്‍ന്നു.

എന്നാല്‍ ഇത്തവണത്തെ തദ്ദേശ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎയുടെ വോട്ട് വിഹിതം 14.52 ശതമാനം മാത്രമാണ്.

ഗ്രാമപ്പഞ്ചായത്തുകളിലും അവ്യക്തത

ഗ്രാമപ്പഞ്ചായത്തുകളിലും അവ്യക്തത

മുനിസിപ്പാലിറ്റികളിലേത് പോലെ തന്നെ ഗ്രാമപ്പഞ്ചായത്തുകളുടെ കാര്യത്തിലും ചില അവ്യക്തതകള്‍ നിലനില്‍ക്കുന്നുണ്ട്. എല്‍ഡിഎഫും യുഡിഎഫും തുല്യ സീറ്റുകള്‍ നേടിയ ഗ്രാമപ്പഞ്ചായത്തുകള്‍ ഇപ്പോഴും യുഡിഎഫിന്റെ ക്രെഡിറ്റില്‍ ആണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. അതുപോലെ തന്നെ സ്വതന്ത്രര്‍ ഏത് മുന്നണിയുടെ ഭാഗമെന്നതും തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കിയിട്ടില്ല.

ബിജെപിയുടെ പഞ്ചായത്തുകള്‍

ബിജെപിയുടെ പഞ്ചായത്തുകള്‍

കഴിഞ്ഞ തവണ 14 ഗ്രാമപ്പഞ്ചായത്തുകളില്‍ ബിജെപിയ്ക്കായിരുന്നു ഭരണം. ഇത്തവണ തിരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്ക് പ്രകാരം അത് 23 ആയി ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ പല പഞ്ചായത്തുകളിലും സ്വതന്ത്രരായി വിജയിച്ചവരുടെ എണ്ണം കണക്കാക്കിയാല്‍ ഈ പഞ്ചായത്തുകളുടെ എണ്ണവും കുറയും എന്നാണ് റിപ്പോര്‍ട്ടുകള്‍. 29 പഞ്ചായത്തുകളില്‍ 'മറ്റുള്ളവര്‍' എന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്‌സൈറ്റില്‍ ഇപ്പോഴുമുള്ളത്.

അന്തിമ ഫലം അറിയാന്‍

അന്തിമ ഫലം അറിയാന്‍

എന്തായാലും തദ്ദേശ സ്ഥാപനങ്ങളില്‍ ഭരണസമതികള്‍ അധികാരത്തിലേറുമ്പോള്‍ ഈ ആശയക്കുഴപ്പം മാറും എന്ന് ഉറപ്പാണ്. എല്‍ഡിഎഫ് ഇത്തവണ പലയിടത്തും സ്വതന്ത്ര സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിച്ചിട്ടുണ്ട്. അതില്‍ ഭൂരിപക്ഷം പേരും വിജയിച്ചിട്ടുണ്ട് എന്നാണ് സിപിഎമ്മിന്റെ അവകാശവാദം. ഭരണസമിതികള്‍ അധികാരത്തിലേറുമ്പോള്‍ ഏതൊക്കെ തദ്ദേശ സ്ഥാപനം ആരൊക്കെ ഭരിക്കുമെന്ന് കൂടുതല്‍ വ്യക്തമാകും.

നിയമസഭ മണ്ഡലങ്ങളില്‍

നിയമസഭ മണ്ഡലങ്ങളില്‍

ഗ്രാമപ്പഞ്ചായത്തുകള്‍, മുനിസിപ്പാലിറ്റികള്‍, കോര്‍പ്പറേഷനുകള്‍ എന്നിവിടങ്ങളുടെ വോട്ടുകള്‍ നിയമസഭ മണ്ഡലം അടിസ്ഥാനത്തില്‍ കണക്കുകൂട്ടുമ്പോഴും എല്‍ഡിഎഫിന് വലിയ മുന്നേറ്റമാണ്. 101 മണ്ഡലങ്ങളിലും എല്‍ഡിഎഫ് തന്നെയാണ് മുന്നില്‍. 38 ഇടത്താണ് യുഡിഎഫിന് ഭൂരുപക്ഷമുള്ളത്. എന്‍ഡിഎയ്ക്ക് ആകെ ഒരിടത്ത് മാത്രം.

കോൺഗ്രസ് 20 തികയ്ക്കില്ല! ലീഗിന് 3 സീറ്റ് നഷ്ടം... 140 ൽ ആകെ 38 സീറ്റ് മാത്രം; കണക്ക് ഫലിച്ചാൽ വൻ ദുരന്തംകോൺഗ്രസ് 20 തികയ്ക്കില്ല! ലീഗിന് 3 സീറ്റ് നഷ്ടം... 140 ൽ ആകെ 38 സീറ്റ് മാത്രം; കണക്ക് ഫലിച്ചാൽ വൻ ദുരന്തം

140 ല്‍ 101 ഉം പിടിച്ച് എല്‍ഡിഎഫ്... കേരളം ചോരച്ചുവപ്പാകുന്നതിങ്ങനെ; യുഡിഎഫ് തകര്‍ന്നടിയുന്നതും140 ല്‍ 101 ഉം പിടിച്ച് എല്‍ഡിഎഫ്... കേരളം ചോരച്ചുവപ്പാകുന്നതിങ്ങനെ; യുഡിഎഫ് തകര്‍ന്നടിയുന്നതും

English summary
Kerala Local Body Election Results: LDF tops in vote share, UDF and NDA faced big loss.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X