കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളം ഇടത്തോട്ട്‌

  • By Desk
Google Oneindia Malayalam News

തദ്ദേശ തിരഞ്ഞെടുപ്പില്‍ മുന്‍സിപ്പാലിറ്റികളില്‍ പുറത്തുവന്ന അന്തിമ ഫലം

എല്‍ഡിഎഫ് 44ഉം, യുഡിഎഫ് 41, ബിജെപി 1 എന്നിങ്ങനെയാണ്.

തദ്ദേശ തിരഞ്ഞെടുപ്പില്‍ ആറ് കോര്‍പ്പറേഷനുകളില്‍ പുറത്തുവന്ന അന്തിമ ഫലം

തിരുവനന്തപുരം കോര്‍പ്പറേഷന്‍
എല്‍ഡിഎഫ്(42 സീറ്റ്), ബിജെപി(34), യുഡിഎഫ്(21), മറ്റുള്ളവര്‍(3)
ഭരണം തുലാസില്‍

കൊല്ലം കോര്‍പ്പറേഷന്‍
എല്‍ഡിഎഫ്(35), യുഡിഎഫ്(16), ബിജെപി(2), മറ്റുള്ളവര്‍(2)
ഭരണം എല്‍ഡിഎഫിന്

കൊച്ചി കോര്‍പ്പറേഷന്‍
യുഡിഎഫ്(38), എല്‍ഡിഎഫ്(23), മറ്റുള്ളവര്‍(11), ബിജെപി(2)
യുഡിഎഫ് ഭരണം നിലനിര്‍ത്തി

തൃശ്ശൂര്‍ കോര്‍പ്പറേഷന്‍
എല്‍ഡിഎഫ്(21), യുഡിഎഫ്(18), ബിജെപി(6), മറ്റുള്ളവര്‍(5)
ഭരണം തുലാസില്‍

കോഴിക്കോട് കോര്‍പ്പറേഷന്‍
എല്‍ഡിഎഫ്(47), യുഡിഎഫ്(20), ബിജെപി(7), മറ്റുള്ളവര്‍(1)
ഭരണം എല്‍ഡിഎഫ് നിലനിര്‍ത്തി

കണ്ണൂര്‍ കോര്‍പ്പറേഷന്‍
എല്‍ഡിഎഫ്(27), യുഡിഎഫ്(27), മറ്റുള്ളവര്‍(1),
ബിജെപി(0)
കോണ്‍ഗ്രസ് വിമതന്റെ സഹായത്തോടെ കോണ്‍ഗ്രസ് ഭരിക്കും.

3.10

ജില്ലാ പഞ്ചായത്തില്‍ ഒപ്പത്തിനൊപ്പം
തദ്ദേശ തിരഞ്ഞെടുപ്പില്‍ ജില്ലാ പഞ്ചായത്തുകളില്‍ ഇരുമുന്നണികളും ഒപ്പത്തിനൊപ്പം.
2.48

മുന്‍ എംപി ശിവരാമന്‍ ലക്കിടി പേരൂര്‍ പഞ്ചായത്തിലേക്ക് ജയിച്ചു
2.42

നിഗമനങ്ങള്‍ മാറ്റി മറിച്ച് കോര്‍പ്പറേഷന്‍ ഭരണം
തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ആര്‍ക്കും ഭൂരിപഷമില്ല. കൊല്ലത്തും കോഴിക്കോടും എല്‍ഡിഎഫ് ഭരണം നിലനിര്‍ത്തി. കൊച്ചിയില്‍ യുഡിഎഫ്. തൃശ്ശൂരില്‍ എല്‍ഡിഎഫ്. പുതുതായി രൂപീകരിച്ച കണ്ണൂര്‍ കോര്‍പ്പറേഷനില്‍ എല്‍ഡിഎഫിനും യുഡിഎഫും ഒരേ കക്ഷിനില.
1.38

കണ്ണൂരില്‍ തുല്യനില
കണ്ണൂര്‍ കോര്‍പ്പറേഷനില്‍ എല്‍ഡിഎഫ്, യുഡിഎഫ് കക്ഷിനില തുല്യം. യുഡിഎഫ് വിമതന്‍ പികെ രാഗേഷിന്റെ നിലപാട് നാര്‍ണായകമാകും. യുഡിഎഫിനെ പിന്‍തുണയ്ക്കാനാണ് രാഗേഷിന്റെ തീരുമാനം.
12.59

തൂത്തു വാരി ആന്തൂര്‍
ആന്തൂര്‍ മുനിസിപ്പാലിറ്റിയിലെ മുഴുവന്‍ സീറ്റുകളും എല്‍ഡിഎഫ് തൂത്തുവാരി.
12.50

വയനാട് എല്‍ഡിഎഫ് മുന്നേറ്റം
വയനാട്ടില്‍ 12 പഞ്ചായത്തില്‍ എല്‍ഡിഎഫ് ലീഡ് ചെയ്യുന്നു.
12.40

കൊല്ലത്ത് എല്‍ഡിഎഫ്
കൊല്ലം ജില്ലാ പഞ്ചാത്തില്‍ 22ല്‍ 20 സീറ്റും നേടി എല്‍ഡിഎഫ് വന്‍ മുന്നേറ്റം നടത്തി.
12.30

ട്വന്റി20യ്ക്കു ജയം
കിഴക്കമ്പലം പഞ്ചായത്തില്‍ ട്വന്റി20 ഭരണം പിടിച്ചു. 20ല്‍ 12 സീറ്റും ട്വന്റി20 നേടി.
12.19

ആര്‍ക്കും ഭൂരിപക്ഷമില്ല
തൊടുപുഴ, കട്ടപ്പന, അടൂര്‍, ബത്തേരി മുനിസിപ്പാലിറ്റികളില്‍ ആര്‍ക്കും ഭൂരിപക്ഷമില്ല.

12.16

ശക്തി തെളിയിച്ച് കേരള കോണ്‍ഗ്രസ് സെക്കുലര്‍
പുതുതായി രൂപീകരിച്ച ഈരാറ്റുപേട്ട മുനിസിപ്പാലിറ്റിയില്‍ ഇടതുമുന്നണി നല്‍കിയ ആറുസീറ്റുകളില്‍ നാലും ജയിച്ച് കേരള കോണ്‍ഗ്രസ് സെക്കുലര്‍ ശക്തി തെളിയിച്ചു.

12.00

ഒറ്റപ്പാലം മുനിസിപ്പാലിറ്റിയില്‍ തൂക്കു മന്ത്രിസഭ
ഒറ്റപ്പാലം മുനിസിപ്പാലിറ്റിയില്‍ ആര്‍ക്കും കേവല ഭൂരിപക്ഷമില്ല. സിപിഎം വിമതര്‍ക്ക് അഞ്ച് സീറ്റ് ലഭിച്ചു.
11.50

കൊണ്ടോട്ടിയില്‍ മതേതര മുന്നണിക്ക് ജയം
ലീഗിന്റെ കോട്ടയായ കൊണ്ടോട്ടിയില്‍ മതേതര മുന്നണി ഭൂരിപക്ഷം നേടി.
11.45

കൊല്ലം, കോഴിക്കോട് കോര്‍പ്പറേഷന്‍ എല്‍ഡിഎഫിന്
കൊല്ലം കോര്‍പ്പറേഷനും കോഴിക്കോട് കോര്‍പ്പറേഷനും എല്‍ഡിഎഫ് ഭരണം പിടിച്ചു.
11.41

രമേശ് ചെന്നിത്തലയുടെ വാര്‍ഡില്‍ എല്‍ഡിഎഫ്
ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ വാര്‍ഡില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വിജയിച്ചു.
11.33

തിരുവനന്തപുരത്ത് ബിജെപി കടന്നു കയറ്റം
തിരുവനന്തപുരത്ത് എല്ലാ വാര്‍ഡിലും ബിജെപി മുന്നേറ്റം. എല്‍ഡിഎഫ്, യുഡിഎഫ് ശക്തി കേന്ദ്രങ്ങളില്‍ ബിജെപിക്ക് മികച്ച നേട്ടം.
11.25

വിജയം വരിച്ച് പൊമ്പളൈ ഒരുമൈ


പൊമ്പളൈ ഒരുമൈ നേതാവ് ഗോമതി ദേവികുളം ബ്ലോക്ക് ഡിവിഷനില്‍ വിജയിച്ചു.
11.18

തിരുവനന്തപുരത്ത് ബിജെപി മുന്നേറ്റം തുടരുന്നു
തിരുവനന്തപുരം കോര്‍പ്പറേഷനില്‍ 29 സീറ്റ് നേടി ബിജെപി ശക്തമായ മുന്നേറ്റം തുടരുന്നു.
11.00

എല്‍ഡിഎഫ് മേയര്‍ സ്ഥാനാര്‍ത്ഥി രാജന്‍ ബാബു തോറ്റു
തിരുവനന്തപുരത്ത് എല്‍ഡിഎഫ് മേയര്‍ സ്ഥാനാര്‍ത്ഥി രാജന്‍ ബാബവിന് തോല്‍വി. പാങ്ങോട് വാര്‍ഡില്‍ ബിജെപി വിജയിച്ചു.
10.49

തിരുവനന്തപുരത്ത് ബിജെപി മുന്നേറ്റം

തിരുവനന്തപുരം കോര്‍പ്പറേഷനില്‍ യുഡിഎഫ് തകര്‍ന്നടിയുന്നു. ബിജെപി രണ്ടാം സ്ഥാനത്ത്. 21 സീറ്റ് നേടി ബിജെപി മുന്നേറുന്നു.
10.29

bjp

കൊച്ചി കോണ്‍ഗ്രസ് നിലനിര്‍ത്തി


കൊച്ചി കോര്‍പ്പറേഷന്‍ യുഡിഎഫ് നിലനിര്‍ത്തി. കേവല ഭൂരിപക്ഷം നേടി യുഡിഎഫ് ഭരണത്തിലേക്ക്.
10.26

എഐഎഡിഎംകെ വിജയിച്ചു

പീരുമേട് ഒന്നാം ഡിവിഷനില്‍ എഐഎഡിഎംകെ സ്ഥാനാര്‍ത്ഥി വിജയിച്ചു
10.18

ലീഗിന്റെ കോട്ട തകര്‍ത്ത് എല്‍ഡിഎഫ്
ലീഗിന്റെ തട്ടകമായ തിരൂര്‍ മുനിസിപ്പാലിറ്റി കോണ്‍ഗ്രസില്‍ നിന്നും എല്‍ഡിഎഫ് തിരിച്ചു പിടിച്ചു.
10.13

പാലക്കാട് നഗരസഭയില്‍ ബിജെപിക്ക് നേട്ടം
പാലക്കാട് നഗരസഭയില്‍ ബിജെപി മുന്നില്‍. കേണ്‍ഗ്രസിന്റെ സിറ്റിംങ് സീറ്റുകളില്‍ ബിജെപിക്ക് ജയം.
10.09

തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ബിജെപിക്ക് നേട്ടം


തിരുവനന്തപുരത്ത് ബിജെപി 14 സീറ്റില്‍ ജയിച്ചു. കഴിഞ്ഞ തവണ 6 സീറ്റായിരുന്നു ബിജെപിയുടെ കൈയ്യിലുണ്ടായിരുന്നത്.
9.57

തിരുവനന്തപുരം നഗരസഭ ഇടത്തോട്ട്
തിരുവനന്തപുരത്ത് ബിജെപിയുടെ മേയര്‍ സ്ഥാനാര്‍ത്ഥി തേറ്റു.
9.48

ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളില്‍ എല്‍ഡിഎഫിന് മുന്നേറ്റം.
വ്യക്തമായി മുന്‍തൂക്കം നേടി എല്‍ഡിഎഫ് മുന്നേറുന്നു.

9.45

ldf

ആന്തൂര്‍ നഗരസഭ എല്‍ഡിഎഫ് തൂത്തുവാരി
പുതുതായി രൂപീകരിച്ച ആന്തൂര്‍ നഗരസഭ എല്‍ഡിഎഫ് തൂത്തുവാരി. 28 സീറ്റും ജയിച്ച് എല്‍ഡിഎഫ്.

9.40

കൊല്ലത്ത് ലീഡ് ചെയ്ത് എല്‍ഡിഎഫ്
ആര്‍എസ്പിയുടെ സിറ്റിംങ് സീറ്റില്‍ എല്‍ഡിഎഫിന് മുന്നേറ്റം.

9.35

cpm

കൊല്ലത്ത് ജയിച്ച് ആര്‍ ബാലകൃഷ്ണപിള്ള
ആര്‍ ബാലകൃഷ്ണപിള്ളയുടെ സ്ഥാനാര്‍ത്ഥി കൊല്ലം ജില്ലാ പഞ്ചായത്തില്‍ ജയിച്ചു.

9.31

സെക്യുലര്‍ അക്കൗണ്ട് തുറന്നു


പാലാ മുനിസിപ്പാലിറ്റിയില്‍ കേരള കോണ്‍ഗ്രസ് സെക്യുലര്‍ അക്കൗണ്ട് തുറന്നു

9.29

ലീഗിന് തിരിച്ചടി


കൊണ്ടോട്ടിയില്‍ ലീഗിന് കനത്ത തിരിച്ചടി. ഫലം വന്ന 15 സീറ്റില്‍ 9 എണ്ണം മതേതര മുന്നണി ജയിച്ചു.
9.26

ഇടുക്കിയില്‍ എല്‍ഡിഎഫ് മുന്നേറ്റം


ഇടുക്കിയില്‍ ഹൈറേഞ്ച് സംരക്ഷണ സമിതിയുമായി കൈകോര്‍ത്ത് മത്സരിച്ച സ്ഥലങ്ങളില്‍ എല്‍ഡിഎഫിന് മുന്നേറ്റം.
9.09

വെള്ളാപ്പള്ളിയുടെ വാര്‍ഡില്‍ ബിജെപി മൂന്നാമത്
വെള്ളാപ്പള്ളി നടേശന്റെ വാര്‍ഡായ മാരായിക്കുളം വടക്ക് പഞ്ചായത്ത് അഞ്ചാം വാര്‍ഡില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ജയിച്ചു.
9.20

കാരായി ചന്ദ്രശേഖരന്‍ ജയിച്ചു
തലശ്ശേരി നഗരസഭയിലെ ചെള്ളക്കര വാര്‍ഡില്‍ കാരായി ചന്ദ്രശേഖരന്‍ 201 വോട്ടിന് ജയിച്ചു.
9.18

നഗരസഭ യുഡിഎഫ് നിലനിര്‍ത്തി
കല്‍പ്പറ്റ നഗരസഭ യുഡിഎഫ് നിലനിര്‍ത്തി
9.05

കാരായിമാര്‍ ലീഡ് ചെയ്യുന്നു
കണ്ണൂരില്‍ കാരായിമാര്‍ ലീഡ് ചെയ്യുന്നു
9.03

ലീഡ് ചെയ്ത് ബിജെപി
മാവേലിക്കരയിലെ ഫലമറിഞ്ഞ ആറ് വാര്‍ഡില്‍ മൂന്നിടത്ത് ബിജെപി വിജയിച്ചു.
8.59

അക്കൗണ്ട് തുറന്ന് ബിജെപി
കൊല്ലം കോര്‍പ്പറേഷനില്‍ ബിജെപി അക്കൗണ്ട് തുറന്നു. ഒരു സീറ്റില്‍ വിജയിച്ചു.
8.55

എംവി രാഘവന്റെ മകള്‍ തോറ്റു

8.50

കണ്ണൂര്‍ കോര്‍പ്പറേഷനില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന എംവി ഗിരിജ തോറ്റു. എംവി രാഘവന്റെ മകളാണ് എംവി ഗിരിജ

ഇകെ നായനാരുടെ മകള്‍ തോറ്റു

8:41

എല്‍ ഡി ഇ കെ നായനാരുടെ മകള്‍ തോറ്റു.കൊച്ചി കോര്‍പ്പറേഷനില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ഥി ഉഷ പ്രവീണ്‍ തോറ്റു.

usha-praveen

ബി ജെ പിയും യു ഡി എഫും ഒപ്പത്തിനൊപ്പം

8:37 am

തിരുവനന്തപുരത്ത് യു ഡി എഫും ബി ജെ പിയും ഒപ്പത്തിനൊപ്പം. കോട്ടയ്ക്കലില്‍ രണ്ടിടത്ത് ബി ജെ പി ജയിച്ചു. പറവൂര്‍ മുന്‍സിപ്പാലിറ്റിയില്‍ ഒരു സീറ്റില്‍ ബി ജെ പിക്ക് ജയം.

അഞ്ച് ജില്ലാപഞ്ചായത്തുകളില്‍ എല്‍ ഡി എഫ്

8: 35 am

തിരുവനന്തപുരത്തും കൊല്ലത്തും എല്‍ ഡി എഫ് മുന്നിട്ടു നില്‍ക്കുന്നുണ്ട് . ബ്ലോക്ക് പഞ്ചായത്തുകളിലും എല്‍ ഡി എഫിന് വന്‍ മുന്നേറ്റമാണ്. എന്നാല്‍ കോട്ടയ്ക്കലില്‍ രണ്ടിടത്ത് ബി ജെ പി ജയിച്ചു

മുന്‍സിപ്പാലിറ്റിയില്‍ വീണ്ടും എല്‍ ഡി എഫ്

8:30 am

നാല് കോര്‍പ്പറേഷനുകളില്‍ എല്‍ ഡി എഫിന് മുന്നേറ്റം. തിരുവനന്തപുരത്ത് രണ്ട് കോര്‍പ്പറേഷനുകളില്‍ എല്‍ ഡി എഫിന് അനുകൂലമാണ്. പയ്യോളി മുന്‍സിപ്പാലിറ്റിയില്‍ എല്‍ ഡി എഫ് ജയിച്ചു. എന്നാല്‍ എറണാകുളത്ത് യു ഡി എഫിന് തിരിച്ചടിയാണ്.

സംസ്ഥാനത്ത് എല്‍ ഡി എഫ് മുന്നേറ്റം

8:24 am

വോട്ടെണ്ണല്‍ ആരംഭിച്ചതോടെ മുന്‍സിപ്പാലിറ്റികളില്‍ എല്‍ ഡി എഫ് മുന്നില്‍. ഗ്രാമപഞ്ചായത്തുകളിലും ബ്ലോക്ക് പഞ്ചായത്തുകളിലും എല്‍ ഡി എഫിന് മുന്നേറിക്കൊണ്ടിരിക്കുകയാണ്. എന്നാല്‍ മൂന്ന് മുന്‍ സിപ്പാലിറ്റികളില്‍ ബി ജെ പി മുന്നിട്ട് നില്ക്കുന്നുണ്ട്. കണ്ണൂര്‍ കീഴേരിയിലെ ഫലം പുറത്ത് വന്നതോടെ ആന്തൂര്‍ നഗരസഭ ഭരണം എല്‍ ഡി എഫിന്.

ldf

വോട്ടെണ്ണല്‍ ആരംഭിച്ചു: ആദ്യ ഫലസൂചനകള്‍ യു ഡി എഫിന് അനുകൂലം

8:5 AM

കേരളം ആകാംക്ഷയോടെ കാത്തിരുന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചു. ആദ്യ ഫല സൂചനകള്‍ വന്നുകൊണ്ടിരിയ്ക്കുമ്പോള്‍ യു ഡി എഫിന് അനുകൂലമാണ് ഫലം. പശ്ചിമ കൊച്ചിയിലെ രണ്ട് ഡിവിഷനുകളിലാണ് യു ഡി എഫ് ലീഡ് ചെയ്യുന്നത്. കോഴിക്കോട് കോര്‍പ്പറേഷനില്‍ വോട്ടെണ്ണല്‍ വൈകുന്നു.

07:47 AM

എട്ട് മണിയോടെ വോട്ടെണ്ണല്‍ ആരംഭിയ്ക്കും; ആകാംക്ഷയോടെ കേരളം

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണം തിരഞ്ഞെടുപ്പിലെ വോട്ടെണ്ണല്‍ ഇന്ന് (07-11-2015) രാവിലെ എട്ട് മണിയോടെ ആരംഭിയ്ക്കും. സംസ്ഥാനത്തെ 244 (തിരുവനന്തപുരം - 16, കൊല്ലം - 16, പത്തനംതിട്ട - 12, ആലപ്പുഴ - 18, കോട്ടയം - 17, ഇടുക്കി - 10 എറണാകുളം - 28, തൃശ്ശൂര്‍ - 24, പാലക്കാട് - 20, മലപ്പുറം - 27, കോഴിക്കോട് - 20, വയനാട് - 7, കണ്ണൂര്‍ - 20, കാസര്‍ഗോഡ് - 9) കേന്ദ്രങ്ങളിലായാണ് വോട്ടെണ്ണല്‍ നടക്കുന്നത്.

ആദ്യം തപാല്‍ വോട്ടുകളാണ് എണ്ണുന്നത്. തുടര്‍ന്ന് ഇലക്‌ട്രോണിക് വോട്ടിംഗ് യന്ത്രത്തിലെ വോട്ടുകള്‍ എണ്ണിത്തുടങ്ങും. ഓരോ വാര്‍ഡിലെയും വോട്ട് എണ്ണിത്തുടങ്ങി മിനിറ്റുകള്‍ക്കുള്ളില്‍ വിജയിയെ അറിയാം. ഉച്ചയോടെ മുഴുവന്‍ ഫലവും അറിയാന്‍ കഴിയുമെന്നാണു സംസ്ഥാന ഇലക്ഷന്‍ കമ്മീഷന്‍ അറിയിച്ചിട്ടുള്ളത്. വിജയികളെ അപ്പപ്പോള്‍ അറിയിക്കാന്‍ ട്രെന്‍ഡ് സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

kerala

വോട്ടെടുപ്പിലെ സുരക്ഷ ഉറപ്പാക്കാനായി കര്‍ണാടകയിലെ പത്തു കമ്പനി പോലീസ് ഉള്‍പ്പെടെ 57 കമ്പനി സായുധ പോലീസിനെ നിയോഗിച്ചിട്ടുണ്ട്. ജില്ലകളിലെ പോലീസ് സംവിധാനം കൂടാതെയാണു സായുധ പോലീസിനെ നിയോഗിച്ചിട്ടുള്ളത്. അക്രമസാധ്യതയുള്ള കണ്ണൂര്‍ ജില്ലയില്‍ തണ്ടര്‍ബോള്‍ട്ട് അടക്കമുള്ള പോലീസ് സംവിധാനത്തെ വിന്യസിച്ചിട്ടുണ്ട്.

English summary
The much awaited Kerala local body election results will be declared on Saturday. It is a very crucial election for the CPI-M led Left Democratic Front (LDF) and the Congress-led UDF. The election will also give the answer if the BJP be able to make inroads into the state. With assembly elections due in less than six months, the results will show a clear trend on which side the state is.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X