കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തദ്ദേശ തിരഞ്ഞെടുപ്പ്: വാഹന പ്രചാരണത്തിന് കര്‍ശന നിര്‍ദേശങ്ങള്‍, ഉച്ചഭാഷിണിക്ക് അനുമതി വേണം!!

Google Oneindia Malayalam News

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിന് കേരളം ഒരുങ്ങുകയാണ്. എന്നാല്‍ ഇത്തവണ സ്ഥാനാര്‍ത്ഥികള്‍ക്ക് പ്രചാരണം ഒട്ടും എളുപ്പമല്ല. കോവിഡ് പ്രതിസന്ധി മുന്നിലുള്ളതിനാല്‍ പരമാവധി സാമൂഹിക അകലം പാലിച്ച് മാത്രമേ പ്രചാരണം നടത്താനാവൂ. അതിന് പുറമേ ജില്ലാ ഭരണകൂടം മറ്റൊരു നിര്‍ദേശം കൂടി നല്‍കിയിരിക്കുകയാണ്. സ്ഥാനാര്‍ത്ഥികളുടെ വാഹന പ്രചാരണത്തിന് കര്‍ശന നിര്‍ദേശങ്ങളാണ് നല്‍കിയിരിക്കുന്നത്. ഈ പ്രചാരണം നിയന്ത്രിക്കുക എന്ന ലക്ഷ്യവുമാണ് മുന്നിലുള്ളത്.

1

ഉച്ചഭാഷിണികളെ നിയന്ത്രിക്കുകയാണ് ലക്ഷ്യം. വാഹന പ്രചാരണ ജാഥകള്‍ക്ക് ആളുകള്‍ കൂട്ടമായി എത്തുമെന്ന് ജില്ലാ ഭരണകൂടം കരുതുന്നുണ്ട്. ഇത് രോഗവ്യാപനത്തിനും വഴിയൊരുക്കാം. കൊട്ടിക്കലാശത്തിലും അത്തരം ഭയമുണ്ട്. പരമാവധി ആളുകള്‍ കൂടുന്ന പരിപാടികള്‍ ഒഴിവാക്കുകയാണ് ലക്ഷ്യം. ഉച്ചഭാഷിണി ഉപയോഗിക്കുന്നവര്‍ ബന്ധപ്പെട്ട പോലീസ് സ്‌റ്റേഷനുകളില്‍ നിന്ന് നേരത്തെ അനുമതി വാങ്ങിയിരിക്കണം. സ്ഥാനാര്‍ത്ഥികള്‍ക്കാണ് ഇക്കാര്യത്തില്‍ കര്‍ശന നിര്‍ദേശം നല്‍കിയിരിക്കുന്നത്.

അതേസമയം നിയമം അനുസരിക്കാത്തവര്‍ക്കെതിരെ കടുത്ത നടപടി തന്നെ സ്വീകരിക്കുമെന്ന് ജില്ലാ ഭരണകൂടം പറയുന്നു. ജില്ലാ പഞ്ചായത്തിലെ ഡിവിഷനുകളിലേക്ക് മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികള്‍, ആ മേഖലയിലെ ഡിവൈഎസ്പി ഓഫീസില്‍ നിന്നാണ് അനുമതി വാങ്ങേണ്ടത്. രാവിലെ ആറ് മുതല്‍ രാത്രി പത്ത് മണി വരെയാണ് ഉച്ചഭാഷിണി ഉപയോഗിക്കാനുള്ള അനുമതിയുള്ളത്. രാത്രി പത്ത് മുതല്‍ രാവിലെ ആറ് വരെയുള്ള സമയത്ത് ഉച്ചഭാഷിണി ഉപയോഗിച്ചാല്‍ കര്‍ശന നടപടി തന്നെയുണ്ടാവും.

നിയമം ലംഘിക്കുന്നവരെ ശരിക്കും നേരിടാന്‍ തന്നെയാണ് ഭരണസമിതിയുടെ തീരുമാനം. വാഹനങ്ങള്‍ അടക്കം പിടിച്ചെടുക്കാനുള്ള പദ്ധതികളാണ് മുന്നിലുള്ളത്. ഇതിനായി നിര്‍ദേശങ്ങളും നല്‍കിയിട്ടുണ്ട്. അനുമതി വേണ്ടവര്‍ക്ക് ചെലാന്‍ അടയ്ക്കുന്നതിനായി ഏറ്റവും അടുത്തുള്ള അക്ഷയ കേന്ദ്രങ്ങളെയും ബന്ധപ്പെടാം. ഇത്തരം പ്രാദേശിക തലത്തില്‍ അടക്കം പോലീസ് സ്‌റ്റേഷനില്‍ നിന്ന് സ്ഥാനാര്‍ത്ഥികള്‍ അനുമതി തേടിയിരിക്കണം. നേരത്തെ ഇത്തരം അനുമതികളൊന്നും ആവശ്യമില്ലായിരുന്നു.

English summary
kerala local body election: strict instruction for candidates who use loud speaker
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X