കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുഡിഎഫിന്‌ പിടിച്ചു നില്‍ക്കാനായത്‌ മലബാറില്‍ മാത്രം; കരുത്തായത്‌ മുസ്ലീം ലീഗ്‌

Google Oneindia Malayalam News

കോഴിക്കോട്‌: കേരളത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ സെമിഫൈനല്‍ എന്നു വിശേഷിപ്പിക്കപ്പെട്ട തദ്ദേശ തിരഞ്ഞെടുപ്പ്‌ ഫലം പുറത്തുവന്നതോടെ വലിയ തകര്‍ച്ചയാണ്‌ കോരളത്തിലെ പ്രതപക്ഷ മുന്നണിയായ യുഡിഎഫ്‌ നേരിട്ടത്‌. തദ്ദേശ തിരഞ്ഞെടുപ്പില്‍ സകല മേഖലകളിലും ഭരണപക്ഷ മുന്നണിയായ എല്‍ഡിഎഫ്‌ സര്‍വാധിപത്യം പുലര്‍ത്തിയപ്പോള്‍ യുഡിഫിന്റെ ശക്തി കേന്ദ്രമായ മധ്യകേരളത്തിലടക്കം കനത്ത പരാജയം യുഡിഎഫിന്‌ നേരിടേണ്ടി വന്നു. എന്നാല്‍ സംസ്ഥാനത്തെ മുഴുവന്‍ തിരഞ്ഞെടുപ്പ്‌ ഫലങ്ങള്‍ നോക്കിയാല്‍ തരതമ്യേന യുഡിഎഫിന്‌ മികച്ച പ്രകടനം കാഴ്‌ച്ചവെക്കാനായത്‌ മലബാര്‍ മേഖലയില്‍ മാത്രമാണ്‌. ഇത്‌ മലബാര്‍ മേഖലയിലെ യുഡിഎഫ്‌ നേതാക്കള്‍ക്ക്‌ ആശ്വസകരമാകുന്നു.

 പിടിച്ചു നിന്നത്‌ മലബാറില്‍ മാത്രം

പിടിച്ചു നിന്നത്‌ മലബാറില്‍ മാത്രം

തദ്ദേശ തിരഞ്ഞെടുപ്പില്‍ തകര്‍ന്നടിഞ്ഞ കേരളത്തിലെ യുഡിഎഫ്‌ മുന്നണിക്ക്‌ താരതമ്യേന അല്‍പ്പമെങ്കിലും പിടിച്ചു നില്‍ക്കാനായത്‌ മലബാറില്‍ മാത്രമാണ്‌. മലപ്പുറം കോഴിക്കോട്‌, കണ്ണൂര്‍ ജില്ലകളില്‍ 2015നേക്കാള്‍ മികച്ചതോ സമാനമായതോ ആയ പ്രകനം കാഴ്‌ച്ചവെക്കാന്‍ യുഡിഎഫിന്‌ സാധിച്ചു. ഇതിന്‌ യുഡിഎഫിന്‌ തുണയായത്‌ മുന്നണിയിലെ രണ്ടാം കക്ഷിയായ മുസ്ലീം ലീഗാണ്‌. കേരളത്തില്‍ യുഡിഎഫിന്‌ ലഭിച്ച ഏക കോര്‍പ്പറേഷന്‍ കണ്ണൂര്‍ കോര്‍പ്പറേഷന്‍ ആണ്‌. കോഴിക്കോട്‌ ജില്ലയിലും മല്ലപ്പുറത്തും മികച്ച പ്രകടനം കാഴ്‌ച്ചവെക്കാന്‍ യുഡിഎഫിന്‌ സാധിച്ചു. യുഡിഎഫ്‌ വെല്‍ഫെയര്‍ പാര്‍ട്ടിയുമായി സഖ്യം ചേര്‍ന്നത്‌ സംസ്ഥാന തലത്തില്‍ യുഡിഎഫിന്‌ തലവേദനയായെങ്കിലും, മലബാറില്‍ പ്രദാശിക തലത്തില്‍ കൂടുതല്‍ സീറ്റുകള്‍ നേടാന്‍ ഈ സഖ്യം സഹായകരമായി. എല്‍ഡിഎഫിന്റെ സര്‍വാധിത്യമേഖലകളില്‍ വിജയം നേടാന്‍ സാധിച്ചില്ലെങ്കിലും പലയിടങ്ങലിലും സ്ഥിതി മെച്ചപ്പെടുത്താന്‍ സാധിച്ചുവെന്നതാണ്‌ മലബാറില്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ പ്രകനത്തിന്റെ പ്രത്യേകത.

യുഡിഫിന്‌ കരുത്തേകി ലീഗും മലപ്പുറവും

യുഡിഫിന്‌ കരുത്തേകി ലീഗും മലപ്പുറവും

കേരളത്തില്‍ മുഴുവന്‍ എല്‍ഡിഎഫ്‌ തരംഗമുണ്ടായപ്പോഴും യുഡിഎഫ്‌‌ കോട്ടകള്‍ തകര്‍ക്കാന്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന്‌ സാധിക്കാതെ പോയത്‌ മലപ്പുറത്ത്‌ മാത്രമാണ്‌. ഇതിന്‌ കാരണമായത്‌ മുസ്ലീം ലീഗിന്റെ ശക്തമായ സ്വാധിനമാണ്‌. ഇടതുപക്ഷ പാര്‍ട്ടി സംവിധാനം പോലെ തന്നെ ശക്തമായ കെട്ടുറപ്പുള്ള മുസ്ലീം ലീഗ്‌ പാര്‍ട്ടിക്ക്‌ യുഡിഎഫ്‌ വോട്ടുകള്‍ ഭിന്നാക്കാതെ മലബാറില്‍ കൃത്യമായി യുഡിഎഫിന്‌ തന്നെ ഉറപ്പാക്കാന്‍ സാധിച്ചു. എല്‍ഡിഎഫിന്‌ ഒറ്റപ്പെട്ട വിജയങ്ങള്‍ ഒഴിച്ചാല്‍ കാര്യമായ സ്വാധീനം ഉറപ്പാക്കാന്‍ ഇത്തവണയും മപ്പുറത്ത്‌ സാധിച്ചില്ല. 2016ല്‍ മലപ്പുറത്ത്‌ 57 ഗ്രാമപഞ്ചായത്തുകളില്‍ ആണ്‌ യുഡിഎഫ്‌ വിജയിച്ചതെങ്കില്‍ ഇത്തവണ ഗ്രാമപഞ്ചായത്തുകളുടെ എണ്ണം 66 ആക്കി ഉയര്‍ത്താന്‍ മലപ്പുറത്ത്‌ യുഡിഎഫിന്‌ സാധിച്ചു. കഴിഞ്ഞ തവണ മലപ്പുറത്ത്‌ 35 ഗ്രാമപഞ്ചായത്തുകളില്‍ വിജയിച്ച എല്‍ഡിഎഫിന്‌ ഇത്തവണ 21 ഗ്രാമപഞ്ചായത്തുകള്‍ നേടാനെ സാധിച്ചുള്ളു. ഇത്തവണ യുഡിഎഫിന്‌ ജില്ലാ പഞ്ചായത്തു ഭരണം ലഭിച്ച രണ്ട്‌ ജില്ലകളില്‍ ഒന്നും മലപ്പുറം ആണ്‌‌

കണ്ണൂര്‍ കോര്‍പ്പറേഷനില്‍ സര്‍വാധിപത്യം

കണ്ണൂര്‍ കോര്‍പ്പറേഷനില്‍ സര്‍വാധിപത്യം

തദ്ദേശ തിരഞ്ഞെടുപ്പ്‌ ഫലം പുറത്തുവന്നപ്പോള്‍ കോണ്‍‌ഗ്രസിന്‌ ഏറ്റവും ആശ്വാസമായത്‌ കണ്ണൂര്‍ കോര്‍പ്പറേഷനിലെ മിന്നുന്ന വിജയമായിരുന്നു. സംസ്ഥാനത്തെ 6 കോര്‍പ്പറേഷനുകളില്‍ 5ലും ഭരണം നേടാന്‍ കഴിയാത്ത യുഡിഎഫിന്‌ വിജയിക്കാനായ കോര്‍പ്പറേഷനും കണ്ണൂര്‍ ആണ്‌. 2015ലേതിനേക്കാള്‍ വലിയ വിജയം സ്വന്തമാക്കാനും കണ്ണൂര്‍ കോര്‍പ്പറേഷനില്‍ യുഡിഎഫിന്‌ സാധിച്ചു. കോര്‍പ്പറേഷനില്‍ ആകെയുള്ള 55 സീറ്റുകളില്‍ 34 സീറ്റുകളിലും യുഡിഎഫ്‌ വിജയിച്ചപ്പോള്‍ ആകെ 16 സീറ്റുകള്‍ മാത്രമാണ്‌ എല്‍ഡിഎഫിന്‌ നേടാനായത്‌. കോര്‍പ്പറേഷന്‌ പുറമേ രണ്ട്‌ ബ്‌ളോക്ക്‌ പഞ്ചായത്തുകളിലും കണ്ണൂരില്‍ യുഡിഎഫിന്‌ വിജയിക്കാന്‍ സാധിച്ചു. ഇരിട്ടി ഇരിക്കൂര്‍ ബ്‌ളോക്ക്‌ പഞ്ചായത്തുകളാണ്‌ ഇത്തവണ കണ്ണൂരില്‍ യുഡിഎഫിനൊപ്പം നിന്നത്‌. കഴിഞ്ഞ തവണ ജില്ലയിലെ 11 ബ്‌ളോക്ക്‌ പഞ്ചായത്തുകളും എല്‍ഡിഎഫ്‌ നേടിയിരുന്നു.

കോഴിക്കോട്‌ നിലമെച്ചപ്പെടുത്തി യുഡിഎഫ്‌

കോഴിക്കോട്‌ നിലമെച്ചപ്പെടുത്തി യുഡിഎഫ്‌

മലബാറിലെ പ്രധാന ജില്ലകളിലൊന്നായ കോഴിക്കോട്‌ നില മെച്ചപ്പെടുത്താന്‍ യുഡിഎഫിന്‌ സാധിച്ചുവെന്നതാണ്‌ മറ്റൊരു ആശ്വസ ഘടകം. കോഴിക്കോട്‌ 2015നേക്കാള്‍ കൂടുതല്‍ മുനിസിപ്പാലിറ്റികള്‍ നേടാന്‍ യുഡിഎഫിന്‌ സാധിച്ചു. കഴിഞ്ഞ തവണ ജില്ലയിലെ ആകെ 7 മുനിസിപ്പാലിറ്റികളില്‍ 6ഉം ഭരിച്ചിരുന്നത്‌ എല്‍ഡിഎഎഫ്‌ ആയിരുന്നു. എന്നാല്‍ ഇത്തവണ രണ്ട്‌ മുനിസിപ്പാലിറ്റികളില്‍ മാത്രമേ എല്‍ഡിഎഫിന്‌ ഭരണം നിലനിര്‍ത്താന്‍ സാധിച്ചുള്ളു.മുക്കമടക്കം 4 മുനിസിപ്പാലിറ്റികളില്‍ വിജയം നേടാന്‍ യുഡിഎഫിന്‌ സാധിച്ചു. മുക്കത്ത്‌ വെല്‍ഫയര്‍ പാര്‍ട്ടിയുമായുള്ള സഖ്യമാണ്‌ അധികാരത്തിലെത്താന്‍ യുഡിഎഫിന്‌ തുണയായത്‌. തിരുവള്ളൂര്‍,കൊടിയത്തൂര്‍, കാരശേരി എന്നീ പഞ്ചായത്തുകളിലും ഭരണം പിടിക്കാന്‍ യുഡിഎഫിന്‌ സാധിച്ചു. എന്നാല്‍ കോര്‍പ്പറേഷനില്‍ യുഡിഎഫിന്റെ പ്രകടനം ദയനീയമായിരുന്നു.

Recommended Video

cmsvideo
ഇതാണ് ജനാധിപത്യം സംഘികളുടേത് മതാധിപത്യവും | Oneindia Malayalam
 വലിയ മാറ്റങ്ങളില്ലാതെ കാസര്‍കോട്‌

വലിയ മാറ്റങ്ങളില്ലാതെ കാസര്‍കോട്‌


2015നേതിന്‌ സമാനമായ തിരഞ്ഞെടുപ്പ്‌ ഫലമാണ്‌ കാസര്‍കോട്‌ ഇത്തവണയും ഇരു മുന്നണികള്‍ക്കും ലഭിച്ചത്‌. കാസര്‍കോട്‌ മുനിസിപ്പാലിറ്റി ഭരണം യുഡിഎഫ്‌പിടിച്ചെടുത്തപ്പോള്‍ നീലേശ്വരം, കാഞ്ഞങ്ങാട്‌ നഗരസഭകളില്‍ എല്‍ഡിഎഫ്‌ അധികാരം തുടര്‍ന്നു. ജില്ലപഞ്ചായത്തിലും എല്‍ഡിഎഫിനും യുഡിഎഫിനും കഴിഞ്ഞ തവണത്തേതിന്‌ സമാനമായ സീറ്റുകളാണ്‌ ഇക്കുറിയും ലഭിച്ചത്‌.

English summary
kerala local body election; UDF maintained good performance in Malabar region only
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X