കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തദ്ദേശ തിരഞ്ഞെടുപ്പ് നവംബറില്‍, മണ്ഡലകാലത്തിന് മുമ്പ്

Google Oneindia Malayalam News

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കുള്ള തിരഞ്ഞെടുപ്പ് സംബന്ധിച്ച ആശയക്കുഴപ്പങ്ങള്‍ക്ക് അവസാനമായി. നവംബര്‍ മാസത്തില്‍ തിരഞ്ഞെടുപ്പ് നടത്തുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

എന്നാല്‍ ഏത് ദിവസമാകും തിരഞ്ഞെടുപ്പ് നടത്തുക എന്ന് പ്രഖ്യാപിച്ചിട്ടില്ല. ഇക്കാര്യം പിന്നീട് തീരുമാനിയ്ക്കും. രണ്ട് ദിവസങ്ങളിലായിട്ടായിരിയ്ക്കും വോട്ടെടുപ്പ് നടത്തുക. എന്നാല്‍ ഒറ്റഘട്ടമായിട്ടായിരിയ്ക്കും ഇത്.

നവംബര്‍ 17 ന് ഈ വര്‍ഷത്തെ മണ്ഡലകാലം തുടങ്ങുകയാണ്. അതുകൊണ്ട് അതിന് മുമ്പ് തന്നെ തിരഞ്ഞെടുപ്പ് നടത്താനാണ് ഉദ്ദേശിയ്ക്കുന്നത്.

Voting Machine

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കുള്ള തിരഞ്ഞെടുപ്പ് നവംബറിലേയ്ക്ക് നീട്ടണം എന്നായിരുന്നു സര്‍ക്കാരിന്റെ ആവശ്യം. എന്നാല്‍ നവംബര്‍ ഒന്നിന് പുതിയ ഭരണസമിതി അധികാരമേല്‍ക്കുന്ന രീതിയില്‍ തിരഞ്ഞെടുപ്പ് നടത്തണം എന്ന തീരുമാനത്തില്‍ കമ്മീഷന്‍ ഉറച്ച് നില്‍ക്കുകയായിരുന്നു. പിന്നീട് സംസ്ഥാന സര്‍ക്കാര്‍ ഈ വിഷയത്തില്‍ കോടതിയെ സമീപിച്ചെങ്കിലും അന്തിമ താരമാനം കോടതി കമ്മീഷന് തന്നെ വിടുകയായിരുന്നു.

സെപ്തംബര്‍ ഏഴിന് വിളിച്ച് ചേര്‍ച്ച യോഗത്തില്‍ എല്‍ഡിഎഫും ബിജെപിയും തിരഞ്ഞെടുപ്പ് വൈകിക്കരുതെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇക്കാര്യത്തില്‍ നിലപാട് മാറ്റുകയായിരുന്നു.

പുതിയതായി രൂപീകരിച്ച് 28 നഗരസഭകളിലും കണ്ണൂര്‍ കോര്‍പ്പറേഷനിലും തിരഞ്ഞെടുപ്പ് നടത്തണം എന്നായിരുന്നു സര്‍ക്കാരിന്റെ പ്രധാന ആവശ്യം. വാര്‍ഡ് പുനര്‍ നിര്‍ണയം പൂര്‍ത്തിയായിട്ടും ഇല്ല. ഈ പ്രശ്‌നം പരിഹരിയ്ക്കാനാണ് തിരഞ്ഞെടുപ്പ് നവംബറിലേയ്ക്ക് മാറ്റിയത്.

English summary
Kerala Local Body Election will be in November, Date will be announced later.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X