തദ്ദേശ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടത്തിൽ വോട്ടെടുപ്പ് പൂർത്തിയായി. തൃശൂര്‍ മുതല്‍ കാസര്‍ഗോഡ് വരെയുള്ള ഏഴ് ജില്ലകളിലെ തദ്ദേശ സ്ഥാപനങ്ങളിലേക്കാണ് വോട്ടെടുപ്പ് നടന്നത്. . തദ്ദേശ തിരഞ്ഞെടുപ്പിലെ അവസാന ഘട്ട ജനവിധിയാണ് ഇന്നു നടക്കുന്നത്. തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോഡ് എന്നീ ഏഴ് ജില്ലകളിലായി 38,994 സ്ഥാനാര്‍ത്ഥികളാണ് ജനവിധി തേടുന്നത്. രാവിലെ 7 മണി മുതല്‍ വൈകീട്ട് 6 മണി വരെയാണ് പോളിങ് നടന്നത്. ആകെ 1.53 കോടിയിലധികം വോട്ടര്‍മാരാണ് ഈ ജില്ലകളിലുള്ളത്. ആദ്യ ഘട്ടത്തില്‍ തെക്കന്‍ കേരളത്തിലെ ഏഴ് ജില്ലകള്‍ വിധിയെഴുതിയിരുന്നു.
രണ്ടാം ഘട്ടത്തില്‍ ഏഴ് ജില്ലകളിലായി 18,274 പോളിങ് സ്റ്റേഷനുകളാണ് സജ്ജമാക്കിയിരിക്കുന്നത്. ഏഴ് ജില്ലാ പഞ്ചായത്തുകളിലെ 182 ഡിവിഷനുകളിലേക്കും 77 ബ്ലോക്ക് പഞ്ചായത്തുകളിലെ 1177 ഡിവിഷനുകളിലേക്കും 470 ഗ്രാമപഞ്ചായത്തുകളിലെ 9015 വാര്‍ഡുകളിലേക്കും 47 മുനിസിപ്പാലിറ്റികളിലെ 1829 വാര്‍ഡുകളിലേക്കും 3 കോര്‍പ്പറേഷനുകളിലെ 188 വാര്‍ഡുകളിലേക്കുമാണ് ജനവിധി നടക്കുന്നത്.
മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെ വോട്ട് രേഖപ്പെടുത്തും എന്ന പ്രത്യേകതയും രണ്ടാം ഘട്ടത്തിനുണ്ട്. പിണറായി വിജയന്‍ പിണറായിയിലെ ചേരിക്കല്‍ ജൂനിയര്‍ ബേസിക് സ്‌കൂളിലെ ഒന്നാം ബൂത്തിലാണ് വോട്ട് രേഖപ്പെടുത്തുന്നത്. ബലാത്സംഗ കേസില്‍ മുന്‍കൂര്‍ ജാമ്യം ലഭിച്ച പാലക്കാട് എംഎല്‍എ പാലക്കാട് കുന്നത്തൂര്‍മേട് സെന്റ് സെബാസ്റ്റ്യന്‍ സ്‌കൂളില്‍ വോട്ട് ചെയ്യാനെത്തുമോ എന്നാണ് ഇന്നത്തെ ദിവസം ഏവരും ഉറ്റുനോക്കുന്ന കാര്യം.
Dec 11, 2025, 10:29 pm IST
ഒന്നാംഘട്ട വോട്ടെടുപ്പ് നടന്ന തെക്കൻ ജില്ലകളെ അപേക്ഷിച്ച് 30 ലക്ഷത്തോളം വോട്ടർമാർ വടക്ക് കൂടുതൽ ആയിരുന്നെങ്കിലും ഈ കണക്ക് പോളിംഗ് ശതമാനത്തിൽ കാര്യമായി പ്രതിഫലിച്ചില്ലെന്ന് സൂചന. കഴിഞ്ഞ തവണത്തേക്കാൾ നേരിയ ഇടിവുണ്ടാവും എന്നാണ് വിവരം.
Dec 11, 2025, 9:11 pm IST
കാസർഗോഡ് ബേഡഡുക്കയിൽ കള്ളവോട്ട് പരാതി. സിപിഎം പഞ്ചായത്ത് അംഗം വത്സല കള്ളവോട്ട് ചെയ്‌തു എന്നാണ് പരാതി. വാർഡ് നാലിലും വാർഡ് ആറിലും ഇവർ വോട്ട് ചെയ്തെന്ന് യുഡിഎഫ് ആരോപിച്ചു.
Dec 11, 2025, 8:10 pm IST
ജില്ല തിരിച്ചുള്ള പോളിംഗ് ശതമാനം:
തൃശൂർ : 72.26
പാലക്കാട് : 76.09
മലപ്പുറം : 77.24
കോഴിക്കോട് : 76.95
വയനാട് : 77.98
കണ്ണൂർ : 76.4
കാസർഗോഡ് : 74.64
കോര്‍പ്പറേഷന്‍
തൃശൂര്‍: 62.25
കോഴികോട്: 69.33
കണ്ണൂര്‍: 69.53
Dec 11, 2025, 7:40 pm IST
റീപോളിങ് നടത്തിയ ആലപ്പുഴ മണ്ണഞ്ചേരി 5-ാം വാർഡ് ഒന്നാം ബൂത്തിൽ 6 മണി വരെ 1077 വോട്ടർമാരിൽ 772 പേർ വോട്ട് രേഖപ്പെടുത്തി. ഇന്നലെ പോളിങ് നിർത്തിവച്ച ഉച്ചയ്ക്ക് 2. 30 മണിക്ക് തന്നെ 621 പേർ വോട്ട് ചെയ്‌തിരുന്നു.
Dec 11, 2025, 7:23 pm IST
ഇക്കുറി വോട്ടെടുപ്പ് സമാധാനപരമായിരുന്നുവെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ ഷാജഹാൻ.
അന്തിമ കണക്ക് ഉടൻ പ്രസിദ്ധീകരിക്കുമെന്നും നിലവിൽ 3.51 ആണ് പോളിംഗ് ശതമാനമെന്നും അദ്ദേഹം പറഞ്ഞു. ഏറ്റവും അധികം വോട്ടർമാർ വോട്ട് ചെയ്‌തത് ഈ വർഷമാണെന്നും അദ്ദേഹം പ്രതികരിച്ചു.
Dec 11, 2025, 6:56 pm IST
സംസ്ഥാനത്ത് തദ്ദേശതിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട പോളിങ് അവസാനിച്ചു. 75.38 ശതമാനമാണ് പോളിംഗ് രേഖപ്പെടുത്തിയത്. തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലായി 604 തദ്ദേശ സ്ഥാപനങ്ങളിലേക്കാണ് വോട്ടെടുപ്പ് നടന്നത്.
Dec 11, 2025, 6:39 pm IST
കാസർഗോഡ് പിലിക്കോട് യുഡിഎഫ് ബൂത്ത് ഏജന്റുമാർക്ക് ക്രൂര മർദ്ദനമേറ്റതായി പരാതി. പിലിക്കോട് പഞ്ചായത്തിലെ പതിമൂന്നാം വാർഡിലെ യുഡിഎഫ് ബൂത്ത് ഏജന്റുമാർക്കാണ് മർദനമേറ്റത്. കള്ളവോട്ട് ചോദ്യം ചെയ്‌തതോടെ സിപിഎം പ്രവർത്തകർ മർദ്ദിച്ചു എന്നാണ് പരാതിയിൽ പറയുന്നത്.
Dec 11, 2025, 6:05 pm IST
രണ്ടാം ഘട്ട വോട്ടെടുപ്പില്‍ 70 ശതമാനം പിന്നിട്ട് പോളിംഗ്. ഏറ്റവും കുറവ് പോളിംഗ് തൃശൂരിലും കൂടുതല്‍ മലപ്പുറത്തുമാണ് രേഖപ്പെടുത്തിയത്. ആകെ പോളിംഗ് ശതമാനം: 74.26 ഇതുവരെ വോട്ട് ചെയ്‌തവര്‍: 1.13 കോടി.
Dec 11, 2025, 5:27 pm IST
വടക്കാഞ്ചേരി നഗരസഭ 20-ാം ഡിവിഷനിൽ കള്ളവോട്ട് ചെയ്യാൻ ശ്രമിച്ച യുവാവിനെ കൈയോടെ പിടികൂടി. മങ്കര തരു പീടികയിൽ അൻവറാ(42)ണ് പിടിയിലായത്. മങ്കര സ്വദേശിയായ ഇയാൾക്ക് കുളപ്പുള്ളിയിൽ വോട്ടർ പട്ടികയിൽ പേരുണ്ട്. അവിടെ വോട്ട് രേഖപ്പെടുത്തിയ ശേഷം പിന്നെയും വോട്ടിന് എത്തിയപ്പോഴാണ് പിടികൂടിയത്.
Dec 11, 2025, 4:57 pm IST
ബലാത്സംഗ കേസില്‍ ഒളിവിലായിരുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎൽഎ വോട്ടുചെയ്യാനെത്തി. പാലക്കാട് കുന്നത്തൂര്‍മേടിലാണ് രാഹുലിന് വോട്ട് ഉണ്ടായിരുന്നത്. രാഹുലിന് എതിരായ രണ്ടു കേസിലും അറസ്‌റ്റ് തടഞ്ഞതോടെ ഒളിവിലുള്ള രാഹുൽ പുറത്തേക്ക് വരുമെന്ന അഭ്യൂഹങ്ങൾ നേരത്തെ ശക്തമായിരുന്നു
Dec 11, 2025, 4:48 pm IST
വോട്ട് രേഖപ്പെടുത്താനായി ലുലു ഗ്രൂപ്പ് ചെയർമാൻ എംഎ യൂസഫലി ജന്മനാട്ടിലെത്തി. ബാങ്കോക്കിൽ നിന്ന് സ്വന്തം ഫ്ളൈറ്റിൽ നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ ശേഷം തുടര്‍ന്ന് നാട്ടികയിലേക്ക് ഹെലികോപ്റ്ററിൽ പോവുകയായിരുന്നു. നാട്ടിക ഗ്രാമ പഞ്ചായത്തിലെ മൂന്നാം വാർഡിലെ ഗവൺമെന്റ് നാട്ടിക മാപ്പിള എൽ പി സ്‌കൂളിലെത്തിയാണ് അദ്ദേഹം വോട്ട് രേഖപ്പെടുത്തിയത്.
Dec 11, 2025, 4:27 pm IST
കോഴിക്കോട് കല്ലാച്ചിയിൽ വോട്ടിംഗിനെ ചൊല്ലി എൽഡിഎഫ്-യുഡിഎഫ് പ്രവർത്തകർ തമ്മിൽ വാക്കേറ്റമുണ്ടായി. നാദാപുരം പഞ്ചായത്ത് രണ്ടാം വാർഡ് കല്ലാച്ചി എംഎൽപി സ്‌കൂളിലെ ബൂത്തിലാണ് പ്രവർത്തകർ തമ്മിൽ വാക്കേറ്റം നടന്നത്. പിന്നാലെ സ്ഥിതിഗതികൾ നിയന്ത്രിക്കാനായി പോലീസ് ലാത്തി വീശി.
Dec 11, 2025, 4:11 pm IST
ശബരിമല സ്വര്‍ണക്കൊള്ള വിഷയം ഉള്‍പ്പെടെ മറയ്ക്കാനാണ് മുഖ്യമന്ത്രി രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയം ഉന്നയിക്കുന്നതെന്ന് ഷാഫി പറമ്പില്‍ എംഎല്‍എ. ജനങ്ങള്‍ തീരുമാനിച്ച അജണ്ട ശബരിമല സ്വര്‍ണക്കൊള്ളയാണെന്നും അത് ചര്‍ച്ചയാകുന്നത് മുഖ്യമന്ത്രി ഭയക്കുന്നതിനാലാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയമുന്നയിക്കുന്നതെന്നുമാണ് ഷാഫി പറമ്പില്‍ പറഞ്ഞത്. വോട്ട് രേഖപ്പെടുത്തിയ ശേഷം സംസാരിക്കുകയായിരുന്നു ഷാഫി.
Dec 11, 2025, 3:53 pm IST
കണ്ണൂര്‍ കതിരൂരില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്കു നേരെ അക്രമം. പാനൂര്‍ ബ്ലോക്ക് യുഡിഎഫ് പുല്ല്യോട് ഡിവിഷന്‍ ഡിവിഷന്‍ സ്ഥാനാര്‍ഥി ലതികയാണ് ബൂത്തിനുള്ളില്‍ വച്ച് അക്രമത്തിനിരയായത്. സിപിഎമ്മാണ് ആക്രമണത്തിന് പിന്നിലെന്ന് യുഡിഎഫ് ആരോപിച്ചു.
Dec 11, 2025, 1:44 pm IST
സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ മുതുവല്ലൂർ പഞ്ചായത്തിലെ പീടികക്കണ്ടി ഹിദായത്തുൽ ഇസ്ലാം മദ്റസയിൽ വോട്ട് രേഖപ്പെടുത്തുന്നു.
Dec 11, 2025, 1:42 pm IST
ഒരാള്‍ രണ്ട് വോട്ട് ചെയ്‌തെന്ന പരാതിയെ തുടര്‍ന്ന് ചെന്ത്രാപ്പിന്നി ചാമക്കാലയില്‍ വോട്ടെടുപ്പ് നിര്‍ത്തിവെച്ചു. എടത്തിരുത്തി ഗ്രാമപഞ്ചായത്തിലെ പന്ത്രണ്ടാം വാര്‍ഡ് ചാമക്കാല ഗവ. മാപ്പിള സ്‌കൂളിലെ ഒന്നാം നമ്പര്‍ ബൂത്തിലാണ് വോട്ടിങ് തടസപ്പെട്ടത്. ഒടുവില്‍ റിട്ടേണിങ് ഓഫീസര്‍ സ്ഥലത്ത് എത്തി പ്രശ്‌നം പരിഹരിച്ചു.
Dec 11, 2025, 1:39 pm IST
വടക്കന്‍ കേരളത്തില്‍ ഒരു മണി വരെ 50 ശതമാനം പോളിങ്. മലപ്പുറമാണ് മുന്നില്‍- 52.62 %
Dec 11, 2025, 12:13 pm IST
തദ്ദേശ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട വോട്ടെടുപ്പിന്റെ ആദ്യ നാല് മണിക്കൂര്‍ പിന്നിടുമ്പോള്‍ പോളിങ് ശതമാനം 30 ശതമാനം കടന്നു. മലപ്പുറമാണ് ഏറ്റവും മുന്നില്‍ - 33.04 %
Dec 11, 2025, 12:02 pm IST
പോളിങ് ബൂത്തില്‍ വോട്ടര്‍ കുഴഞ്ഞുവീണു മരിച്ചു. മോറാഴ സൗത്ത് എല്‍പി സ്‌കൂളില്‍ വോട്ട് ചെയ്യാന്‍ എത്തിയ, ലോട്ടറി വില്‍പ്പന നടത്തുന്ന സുധീഷ് കുമാര്‍ (48) ആണ് മരിച്ചത് . മൃതദേഹം പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി
Dec 11, 2025, 12:00 pm IST
കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍ പൂനൂര്‍ ജിഎംയുപി സ്‌കൂള്‍ ബൂത്തില്‍ വോട്ട് രേഖപ്പെടുത്തുന്നു
Dec 11, 2025, 11:21 am IST
കോഴിക്കോട് കോട്ടൂളി സരസ്വതി വിദ്യാലയത്തില്‍ വോട്ട് ചെയ്യുന്ന മന്ത്രി പി.എ മുഹമ്മദ് റിയാസ്
Dec 11, 2025, 9:37 am IST
തദ്ദേശ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടത്തില്‍ മികച്ച പോളിങ്. ആദ്യ രണ്ട് മണിക്കൂര്‍ പിന്നിട്ടപ്പോള്‍ പോളിങ് പത്ത് ശതമാനത്തോളമെത്തി. പാലക്കാട് മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളാണ് പോളിങ് ശതമാനത്തില്‍ മുന്നിലുള്ളത്
Dec 11, 2025, 9:19 am IST
പോളിങ് സ്റ്റേഷനില്‍ തേനീച്ച ആക്രമണം. നിരവധി വോട്ടര്‍മാര്‍ക്കു പരിക്കറ്റു. വലക്കാവ് എല്‍പി സ്‌കൂളിലെ പോളിംഗ് സ്റ്റേഷനിലാണ് തേനീച്ച ആക്രമണം ഉണ്ടായത്. വോട്ട് ചെയ്ത് മടങ്ങാന്‍ നിന്നവര്‍ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. പരിക്കേറ്റ 8 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Dec 11, 2025, 9:06 am IST
ഈ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎയ്ക്ക് ശക്തമായ മുന്നേറ്റം ഉണ്ടാകുമെന്ന് ബിജെപി മുന്‍ സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍. ശബരിമലയിലെ സ്വര്‍ണക്കൊള്ളക്കാര്‍ക്ക് തിരിച്ചടിയാകും ഈ തെരഞ്ഞെടുപ്പ്.
Dec 11, 2025, 9:04 am IST
തദ്ദേശ തെരഞ്ഞെടുപ്പ് സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് നല്ല ആത്മവിശ്വാസത്തിലാണെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു. എല്‍ഡിഎഫിന് ജനങ്ങള്‍ ചരിത്ര വിജയം സമ്മാനിക്കും. ശബരിമല കൊള്ള ഒരു തരത്തിലും തിരഞ്ഞെടുപ്പിനെ ഏശില്ല. ദുഷ്പ്രചരണങ്ങള്‍ നടത്താനാണ് യുഡിഎഫും ബിജെപിയും ശ്രമിക്കുന്നത്. ഈ സര്‍ക്കാര്‍ ആയിരുന്നില്ലെങ്കില്‍ ഇത്തരം കര്‍ശന നടപടി ഉണ്ടാകില്ലെന്നാണ് വിശ്വാസികള്‍ കരുതുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
Dec 11, 2025, 8:14 am IST
കാസര്‍കോഡ് കാഞ്ഞങ്ങാട് മദ്യപിച്ച് ഡ്യൂട്ടിക്ക് എത്തിയ രണ്ട് പൊലീസുകാര്‍ക്കെതിരേ നടപടി. ഇവരെ പോളിങ് സ്റ്റേഷനില്‍ നിന്ന് പുറത്താക്കി. ഇന്നലെ രാത്രി ഇരുവരും മദ്യപിച്ച് ഡ്യൂട്ടിക്ക് എത്തുകയായിരുന്നു. പ്രിസൈഡിങ് ഓഫീസറുടെ പരാതിയില്‍ ഇരുവര്‍ക്കും എതിരേ അന്വേഷണം ആരംഭിച്ചു.
Dec 11, 2025, 7:56 am IST
കാസര്‍കോഡ്, മലപ്പുറം, കോഴിക്കോട്, പാലക്കാട് എന്നിവിടങ്ങളില്‍ പല പോളിങ് ബൂത്തുകളിലും വോട്ടിംഗ് മെഷീന്‍ തകരാരിലായി. വോട്ടെടുപ്പ് വൈകുന്നു.
Dec 11, 2025, 7:48 am IST
കോഴിക്കോട് കോര്‍പ്പറേഷന്‍ യുഡിഎഫ് പിടിക്കുമെന്ന് മുന്‍ മന്ത്രി എംകെ മുനീര്‍. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരായ ശക്തമായ ഭരണവിരുദ്ധ വികാരമുണ്ട്. അത് വോട്ടാകുമെന്നാണ് പ്രതീക്ഷയെന്ന് എംകെ മുനീര്‍ പറഞ്ഞു. വെസ്റ്റ്ഹില്‍ സെന്റ് മൈക്കിള്‍സ് സ്‌കൂള്‍ വോട്ട് ചെയ്യാനെത്തിയപ്പോഴായിരുന്നു പ്രതികരണം.
Dec 11, 2025, 7:13 am IST
കോണ്‍ഗ്രസ് നേതാവിന്റെ വീടിന് നേരെ ആക്രമണം. പാലക്കാട് കല്ലേക്കാടാണ് ആക്രമണം ഉണ്ടായത്. ഡിസിസി സെക്രട്ടറിയുടെ വീടിന് നേരെയാണ് ആക്രമണം ഉണ്ടായത്.
Dec 11, 2025, 7:10 am IST
തദ്ദേശ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടത്തില്‍ തൃശൂര്‍ മുതല്‍ കാസര്‍ഗോഡ് വരെയുള്ള ഏഴ് ജില്ലകളില്‍ വോട്ടെടുപ്പ് ആരംഭിച്ചു. പോളിങ് ബൂത്തുകളില്‍ വോട്ടര്‍മാരുടെ നീണ്ട നിര.
READ MORE
6:57 AM, 11 Dec
പോളിങ് ബൂത്തുകളില്‍ മോക്ക് പോളിങ് നടക്കുന്നു. വോട്ടെടുപ്പിന്റെ ഏറ്റവും ആദ്യത്തെ നടപടിയാണിത്.
7:10 AM, 11 Dec
തദ്ദേശ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടത്തില്‍ തൃശൂര്‍ മുതല്‍ കാസര്‍ഗോഡ് വരെയുള്ള ഏഴ് ജില്ലകളില്‍ വോട്ടെടുപ്പ് ആരംഭിച്ചു. പോളിങ് ബൂത്തുകളില്‍ വോട്ടര്‍മാരുടെ നീണ്ട നിര.
7:13 AM, 11 Dec
കോണ്‍ഗ്രസ് നേതാവിന്റെ വീടിന് നേരെ ആക്രമണം. പാലക്കാട് കല്ലേക്കാടാണ് ആക്രമണം ഉണ്ടായത്. ഡിസിസി സെക്രട്ടറിയുടെ വീടിന് നേരെയാണ് ആക്രമണം ഉണ്ടായത്.
7:48 AM, 11 Dec
കോഴിക്കോട് കോര്‍പ്പറേഷന്‍ യുഡിഎഫ് പിടിക്കുമെന്ന് മുന്‍ മന്ത്രി എംകെ മുനീര്‍. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരായ ശക്തമായ ഭരണവിരുദ്ധ വികാരമുണ്ട്. അത് വോട്ടാകുമെന്നാണ് പ്രതീക്ഷയെന്ന് എംകെ മുനീര്‍ പറഞ്ഞു. വെസ്റ്റ്ഹില്‍ സെന്റ് മൈക്കിള്‍സ് സ്‌കൂള്‍ വോട്ട് ചെയ്യാനെത്തിയപ്പോഴായിരുന്നു പ്രതികരണം.
7:56 AM, 11 Dec
കാസര്‍കോഡ്, മലപ്പുറം, കോഴിക്കോട്, പാലക്കാട് എന്നിവിടങ്ങളില്‍ പല പോളിങ് ബൂത്തുകളിലും വോട്ടിംഗ് മെഷീന്‍ തകരാരിലായി. വോട്ടെടുപ്പ് വൈകുന്നു.
8:14 AM, 11 Dec
കാസര്‍കോഡ് കാഞ്ഞങ്ങാട് മദ്യപിച്ച് ഡ്യൂട്ടിക്ക് എത്തിയ രണ്ട് പൊലീസുകാര്‍ക്കെതിരേ നടപടി. ഇവരെ പോളിങ് സ്റ്റേഷനില്‍ നിന്ന് പുറത്താക്കി. ഇന്നലെ രാത്രി ഇരുവരും മദ്യപിച്ച് ഡ്യൂട്ടിക്ക് എത്തുകയായിരുന്നു. പ്രിസൈഡിങ് ഓഫീസറുടെ പരാതിയില്‍ ഇരുവര്‍ക്കും എതിരേ അന്വേഷണം ആരംഭിച്ചു.
9:04 AM, 11 Dec
തദ്ദേശ തെരഞ്ഞെടുപ്പ് സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് നല്ല ആത്മവിശ്വാസത്തിലാണെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു. എല്‍ഡിഎഫിന് ജനങ്ങള്‍ ചരിത്ര വിജയം സമ്മാനിക്കും. ശബരിമല കൊള്ള ഒരു തരത്തിലും തിരഞ്ഞെടുപ്പിനെ ഏശില്ല. ദുഷ്പ്രചരണങ്ങള്‍ നടത്താനാണ് യുഡിഎഫും ബിജെപിയും ശ്രമിക്കുന്നത്. ഈ സര്‍ക്കാര്‍ ആയിരുന്നില്ലെങ്കില്‍ ഇത്തരം കര്‍ശന നടപടി ഉണ്ടാകില്ലെന്നാണ് വിശ്വാസികള്‍ കരുതുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
9:06 AM, 11 Dec
ഈ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎയ്ക്ക് ശക്തമായ മുന്നേറ്റം ഉണ്ടാകുമെന്ന് ബിജെപി മുന്‍ സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍. ശബരിമലയിലെ സ്വര്‍ണക്കൊള്ളക്കാര്‍ക്ക് തിരിച്ചടിയാകും ഈ തെരഞ്ഞെടുപ്പ്.
9:19 AM, 11 Dec
പോളിങ് സ്റ്റേഷനില്‍ തേനീച്ച ആക്രമണം. നിരവധി വോട്ടര്‍മാര്‍ക്കു പരിക്കറ്റു. വലക്കാവ് എല്‍പി സ്‌കൂളിലെ പോളിംഗ് സ്റ്റേഷനിലാണ് തേനീച്ച ആക്രമണം ഉണ്ടായത്. വോട്ട് ചെയ്ത് മടങ്ങാന്‍ നിന്നവര്‍ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. പരിക്കേറ്റ 8 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
9:37 AM, 11 Dec
തദ്ദേശ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടത്തില്‍ മികച്ച പോളിങ്. ആദ്യ രണ്ട് മണിക്കൂര്‍ പിന്നിട്ടപ്പോള്‍ പോളിങ് പത്ത് ശതമാനത്തോളമെത്തി. പാലക്കാട് മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളാണ് പോളിങ് ശതമാനത്തില്‍ മുന്നിലുള്ളത്
11:21 AM, 11 Dec
കോഴിക്കോട് കോട്ടൂളി സരസ്വതി വിദ്യാലയത്തില്‍ വോട്ട് ചെയ്യുന്ന മന്ത്രി പി.എ മുഹമ്മദ് റിയാസ്
12:00 PM, 11 Dec
കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍ പൂനൂര്‍ ജിഎംയുപി സ്‌കൂള്‍ ബൂത്തില്‍ വോട്ട് രേഖപ്പെടുത്തുന്നു
12:02 PM, 11 Dec
പോളിങ് ബൂത്തില്‍ വോട്ടര്‍ കുഴഞ്ഞുവീണു മരിച്ചു. മോറാഴ സൗത്ത് എല്‍പി സ്‌കൂളില്‍ വോട്ട് ചെയ്യാന്‍ എത്തിയ, ലോട്ടറി വില്‍പ്പന നടത്തുന്ന സുധീഷ് കുമാര്‍ (48) ആണ് മരിച്ചത് . മൃതദേഹം പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി
12:13 PM, 11 Dec
തദ്ദേശ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട വോട്ടെടുപ്പിന്റെ ആദ്യ നാല് മണിക്കൂര്‍ പിന്നിടുമ്പോള്‍ പോളിങ് ശതമാനം 30 ശതമാനം കടന്നു. മലപ്പുറമാണ് ഏറ്റവും മുന്നില്‍ - 33.04 %
1:39 PM, 11 Dec
വടക്കന്‍ കേരളത്തില്‍ ഒരു മണി വരെ 50 ശതമാനം പോളിങ്. മലപ്പുറമാണ് മുന്നില്‍- 52.62 %
1:42 PM, 11 Dec
ഒരാള്‍ രണ്ട് വോട്ട് ചെയ്‌തെന്ന പരാതിയെ തുടര്‍ന്ന് ചെന്ത്രാപ്പിന്നി ചാമക്കാലയില്‍ വോട്ടെടുപ്പ് നിര്‍ത്തിവെച്ചു. എടത്തിരുത്തി ഗ്രാമപഞ്ചായത്തിലെ പന്ത്രണ്ടാം വാര്‍ഡ് ചാമക്കാല ഗവ. മാപ്പിള സ്‌കൂളിലെ ഒന്നാം നമ്പര്‍ ബൂത്തിലാണ് വോട്ടിങ് തടസപ്പെട്ടത്. ഒടുവില്‍ റിട്ടേണിങ് ഓഫീസര്‍ സ്ഥലത്ത് എത്തി പ്രശ്‌നം പരിഹരിച്ചു.
1:44 PM, 11 Dec
സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ മുതുവല്ലൂർ പഞ്ചായത്തിലെ പീടികക്കണ്ടി ഹിദായത്തുൽ ഇസ്ലാം മദ്റസയിൽ വോട്ട് രേഖപ്പെടുത്തുന്നു.
3:53 PM, 11 Dec
കണ്ണൂര്‍ കതിരൂരില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്കു നേരെ അക്രമം. പാനൂര്‍ ബ്ലോക്ക് യുഡിഎഫ് പുല്ല്യോട് ഡിവിഷന്‍ ഡിവിഷന്‍ സ്ഥാനാര്‍ഥി ലതികയാണ് ബൂത്തിനുള്ളില്‍ വച്ച് അക്രമത്തിനിരയായത്. സിപിഎമ്മാണ് ആക്രമണത്തിന് പിന്നിലെന്ന് യുഡിഎഫ് ആരോപിച്ചു.
4:11 PM, 11 Dec
ശബരിമല സ്വര്‍ണക്കൊള്ള വിഷയം ഉള്‍പ്പെടെ മറയ്ക്കാനാണ് മുഖ്യമന്ത്രി രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയം ഉന്നയിക്കുന്നതെന്ന് ഷാഫി പറമ്പില്‍ എംഎല്‍എ. ജനങ്ങള്‍ തീരുമാനിച്ച അജണ്ട ശബരിമല സ്വര്‍ണക്കൊള്ളയാണെന്നും അത് ചര്‍ച്ചയാകുന്നത് മുഖ്യമന്ത്രി ഭയക്കുന്നതിനാലാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയമുന്നയിക്കുന്നതെന്നുമാണ് ഷാഫി പറമ്പില്‍ പറഞ്ഞത്. വോട്ട് രേഖപ്പെടുത്തിയ ശേഷം സംസാരിക്കുകയായിരുന്നു ഷാഫി.
4:27 PM, 11 Dec
കോഴിക്കോട് കല്ലാച്ചിയിൽ വോട്ടിംഗിനെ ചൊല്ലി എൽഡിഎഫ്-യുഡിഎഫ് പ്രവർത്തകർ തമ്മിൽ വാക്കേറ്റമുണ്ടായി. നാദാപുരം പഞ്ചായത്ത് രണ്ടാം വാർഡ് കല്ലാച്ചി എംഎൽപി സ്‌കൂളിലെ ബൂത്തിലാണ് പ്രവർത്തകർ തമ്മിൽ വാക്കേറ്റം നടന്നത്. പിന്നാലെ സ്ഥിതിഗതികൾ നിയന്ത്രിക്കാനായി പോലീസ് ലാത്തി വീശി.
4:48 PM, 11 Dec
വോട്ട് രേഖപ്പെടുത്താനായി ലുലു ഗ്രൂപ്പ് ചെയർമാൻ എംഎ യൂസഫലി ജന്മനാട്ടിലെത്തി. ബാങ്കോക്കിൽ നിന്ന് സ്വന്തം ഫ്ളൈറ്റിൽ നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ ശേഷം തുടര്‍ന്ന് നാട്ടികയിലേക്ക് ഹെലികോപ്റ്ററിൽ പോവുകയായിരുന്നു. നാട്ടിക ഗ്രാമ പഞ്ചായത്തിലെ മൂന്നാം വാർഡിലെ ഗവൺമെന്റ് നാട്ടിക മാപ്പിള എൽ പി സ്‌കൂളിലെത്തിയാണ് അദ്ദേഹം വോട്ട് രേഖപ്പെടുത്തിയത്.
4:57 PM, 11 Dec
ബലാത്സംഗ കേസില്‍ ഒളിവിലായിരുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎൽഎ വോട്ടുചെയ്യാനെത്തി. പാലക്കാട് കുന്നത്തൂര്‍മേടിലാണ് രാഹുലിന് വോട്ട് ഉണ്ടായിരുന്നത്. രാഹുലിന് എതിരായ രണ്ടു കേസിലും അറസ്‌റ്റ് തടഞ്ഞതോടെ ഒളിവിലുള്ള രാഹുൽ പുറത്തേക്ക് വരുമെന്ന അഭ്യൂഹങ്ങൾ നേരത്തെ ശക്തമായിരുന്നു
5:27 PM, 11 Dec
വടക്കാഞ്ചേരി നഗരസഭ 20-ാം ഡിവിഷനിൽ കള്ളവോട്ട് ചെയ്യാൻ ശ്രമിച്ച യുവാവിനെ കൈയോടെ പിടികൂടി. മങ്കര തരു പീടികയിൽ അൻവറാ(42)ണ് പിടിയിലായത്. മങ്കര സ്വദേശിയായ ഇയാൾക്ക് കുളപ്പുള്ളിയിൽ വോട്ടർ പട്ടികയിൽ പേരുണ്ട്. അവിടെ വോട്ട് രേഖപ്പെടുത്തിയ ശേഷം പിന്നെയും വോട്ടിന് എത്തിയപ്പോഴാണ് പിടികൂടിയത്.
6:05 PM, 11 Dec
രണ്ടാം ഘട്ട വോട്ടെടുപ്പില്‍ 70 ശതമാനം പിന്നിട്ട് പോളിംഗ്. ഏറ്റവും കുറവ് പോളിംഗ് തൃശൂരിലും കൂടുതല്‍ മലപ്പുറത്തുമാണ് രേഖപ്പെടുത്തിയത്. ആകെ പോളിംഗ് ശതമാനം: 74.26 ഇതുവരെ വോട്ട് ചെയ്‌തവര്‍: 1.13 കോടി.
6:39 PM, 11 Dec
കാസർഗോഡ് പിലിക്കോട് യുഡിഎഫ് ബൂത്ത് ഏജന്റുമാർക്ക് ക്രൂര മർദ്ദനമേറ്റതായി പരാതി. പിലിക്കോട് പഞ്ചായത്തിലെ പതിമൂന്നാം വാർഡിലെ യുഡിഎഫ് ബൂത്ത് ഏജന്റുമാർക്കാണ് മർദനമേറ്റത്. കള്ളവോട്ട് ചോദ്യം ചെയ്‌തതോടെ സിപിഎം പ്രവർത്തകർ മർദ്ദിച്ചു എന്നാണ് പരാതിയിൽ പറയുന്നത്.
6:56 PM, 11 Dec
സംസ്ഥാനത്ത് തദ്ദേശതിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട പോളിങ് അവസാനിച്ചു. 75.38 ശതമാനമാണ് പോളിംഗ് രേഖപ്പെടുത്തിയത്. തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലായി 604 തദ്ദേശ സ്ഥാപനങ്ങളിലേക്കാണ് വോട്ടെടുപ്പ് നടന്നത്.
7:23 PM, 11 Dec
ഇക്കുറി വോട്ടെടുപ്പ് സമാധാനപരമായിരുന്നുവെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ ഷാജഹാൻ.
അന്തിമ കണക്ക് ഉടൻ പ്രസിദ്ധീകരിക്കുമെന്നും നിലവിൽ 3.51 ആണ് പോളിംഗ് ശതമാനമെന്നും അദ്ദേഹം പറഞ്ഞു. ഏറ്റവും അധികം വോട്ടർമാർ വോട്ട് ചെയ്‌തത് ഈ വർഷമാണെന്നും അദ്ദേഹം പ്രതികരിച്ചു.
7:40 PM, 11 Dec
റീപോളിങ് നടത്തിയ ആലപ്പുഴ മണ്ണഞ്ചേരി 5-ാം വാർഡ് ഒന്നാം ബൂത്തിൽ 6 മണി വരെ 1077 വോട്ടർമാരിൽ 772 പേർ വോട്ട് രേഖപ്പെടുത്തി. ഇന്നലെ പോളിങ് നിർത്തിവച്ച ഉച്ചയ്ക്ക് 2. 30 മണിക്ക് തന്നെ 621 പേർ വോട്ട് ചെയ്‌തിരുന്നു.
8:10 PM, 11 Dec
ജില്ല തിരിച്ചുള്ള പോളിംഗ് ശതമാനം:
തൃശൂർ : 72.26
പാലക്കാട് : 76.09
മലപ്പുറം : 77.24
കോഴിക്കോട് : 76.95
വയനാട് : 77.98
കണ്ണൂർ : 76.4
കാസർഗോഡ് : 74.64
കോര്‍പ്പറേഷന്‍
തൃശൂര്‍: 62.25
കോഴികോട്: 69.33
കണ്ണൂര്‍: 69.53
9:11 PM, 11 Dec