കേരളം തിരഞ്ഞെടുപ്പ് ചൂടിലേക്ക്; തദ്ദേശ വോട്ടെടുപ്പ് ഡിസംബർ ആദ്യവാരം നടത്താൻ നീക്കം; രണ്ട് ഘട്ടങ്ങളിൽ
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പ് ഡിസംബര്‍ ആദ്യ വാരം നടത്താന്‍ നീക്കം. ഏഴ് ജില്ലകളില്‍ വീതം രണ്ട് ഘട്ടമായി തിരഞ്ഞെടുപ്പ് നടത്താനാണ് നീക്കം. ഇതുമായി ബന്ധപ്പെട്ട ഒരുക്കങ്ങള്‍ ഈ മാസം അവസാനത്തോടെ പൂര്‍ത്തിയാക്കും. ഇപ്പോഴത്തെ ഭരണ സമിതിയുടെ കാലാവധി നവംബര്‍ 11ആണ് അവസാനിക്കുന്നത്.

കൊവിഡിനെ തുടര്‍ന്ന് നീട്ടിവച്ച തിരഞ്ഞെടുപ്പ് ഡിസംബര്‍ അദ്യം വാരം നടത്താനാണ് നീക്കം. അതേസമയം, സംവരണ വാര്‍ഡുകളുടെ നറുക്കെടുപ്പ് പൂര്‍ത്തിയാക്കി അധ്യക്ഷന്മാരുടെ സംവരണം തീരുമാനിക്കുന്നതിനുള്ള നടപടികളിലേക്ക് കമ്മിഷന് കടന്നിട്ടുണ്ട്. ഇത് ഈ മാസത്തോടെ പൂര്ത്തിയായല് തിരഞ്ഞെടുപ്പ് നടത്താന്‍ കമ്മിഷന് സജ്ജമാക്കും.
തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥ പരിശീലനം പൂര്‍ത്തിയായി വരികയാണ്. അടുത്ത മാസം ആദ്യത്തോടെ സംസ്ഥാന പൊലീസ് മേധാവിയും ചീഫ് സെക്രട്ടറിയുമായും തിരഞ്ഞെടുപ്പ് കമ്മിഷന് കൂടിക്കാഴ്ച നടത്തുന്നുണ്ട്. ഏഴ് ജില്ലകളിലായി രണ്ട് ഘട്ടത്തില്‍ തിരഞ്ഞെടുപ്പ് നടത്താനുള്ള പൊലീസ് വിന്യാസം തീരുമാനിക്കുന്നതിനാണ് ഡിജിപിയെ കാണുന്നത്. ഉദ്യോഗസ്ഥരുടെ വിന്യാസം സംബന്ധിച്ച് ചീഫ് സെക്രട്ടറിയുമായും സംസാരിക്കും. മീഡിയവണ്ണാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.
ബൂത്തുകളെ രണ്ടായി വിഭജിക്കാനുള്ള നടപടികളും കമ്മിഷന് ആരംഭിച്ചിട്ടുണ്ട്. 1200 വോട്ടരാമാരില് കൂടുതലുള്ള ബൂത്തുകളാണ് രണ്ടായി വിഭജിക്കുക. കൊവിഡ് പശ്ചാത്തലത്തില്‍ തിരഞ്ഞെടുപ്പ് സമയത്ത് രോഗികളാവുന്നവര്ക്ക് പോസ്റ്റല്‍ വോട്ട് സംവിദാനമാണ് ഏര്‍പ്പെടുത്തുക. തിരഞ്ഞെടുപ്പിന്റെ തലേദിവസം കൊവിഡ് ബാധിക്കുന്നവര്‍ക്കും ഈ രീതിയില്‍ വോട്ടെടുപ്പ് നടപ്പിലാക്കും. ഇക്കാര്യം കമ്മിഷന് ആരോഗ്യവിദഗ്ദരുമായി ചര്‍ച്ച ചെയ്യും.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications