കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തദ്ദേശ തിരഞ്ഞെടുപ്പ് മാറ്റിവയ്ക്കണം; സുപ്രീം കോടതിയില്‍ ഹര്‍ജിയുമായി പിസി ജോര്‍ജ്

Google Oneindia Malayalam News

ദില്ലി: സംസ്ഥാനത്തെ തദ്ദേശ തിരഞ്ഞെടുപ്പ് മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് എംഎല്‍യും ജനപക്ഷം നേതാവുമായി പിസി ജോര്‍ജ് സുപ്രീം കോടതിയെ സമീപിച്ചു. ഇപ്പോള്‍ തിരഞ്ഞെടുപ്പ് നടത്തുന്നത് കൊവിഡ് രോഗം വ്യാപിക്കുന്നത് വര്‍ദ്ധിക്കുമെന്ന് പിസി ജോര്‍ജ് ഹര്‍ജിയില്‍ പറയുന്നു. ഇതുമായി ബന്ധപ്പെട്ട് പിസി ജോര്‍ജ് നേരത്തെ ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. എന്നാല്‍ ഇത് ഹൈക്കോടതി തള്ളുകയായിരുന്നു.

pc george

അതേസമയം, താന്‍ ഉന്നയിച്ച വിഷയങ്ങള്‍ ഹൈക്കോടതി അംഗീകരിച്ചെന്നും തിരഞ്ഞെടുപ്പ് കമ്മിഷന്റെ സത്യവാങ്മൂലം കണക്കിലെടുത്താണ് ഹര്‍ജി തള്ളിയതെന്നാണ് പിസി ജോര്‍ജ് പ്രതകിരിച്ചത്. സുപ്രീം കോടതിയില്‍ നിന്ന് തിരഞ്ഞെടുപ്പ് മാറ്റിവയ്ക്കാനുള്ള ഇടപെടല്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി പിസി ജോര്‍ജ് പറഞ്ഞു.

അതേസമം, സംസ്ഥാനത്തെ തദ്ദേശ തിരഞ്ഞെടുപ്പ് മൂന്ന് ഘട്ടങ്ങളിലായി നടത്താന്‍ തീരുമാനിച്ചു. ഒന്നാം ഘട്ടത്തില്‍ ഡിസംബര്‍ 8 ന് വോട്ടെടുപ്പ് നടക്കും, തിരുവനന്തപുരം, കൊല്ലം,പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി എന്നീ ജില്ലകളിലാണ് ആദ്യ ഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുക. രണ്ടാം ഘട്ടത്തില്‍ ഡിസംബര്‍ 10 വ്യാഴാഴ്ചയാണ് വോട്ടെടുപ്പ്. കോട്ടയം, എറണാകുളം,തൃശ്ശൂര്‍ ,പാലക്കാട്, വയനാട് എന്നീ അഞ്ച് ജില്ലകളിലാണ് വോട്ടെടുപ്പ്. മൂന്നാഘട്ടത്തില്‍ ഡിസംബര്‍ 14 തിങ്കളാഴ്ച മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ , കാസര്‍ഗോഡ് ജില്ലകളില്‍ തിരഞ്ഞെടുപ്പ് നടക്കും. എല്ലാ സ്ഥലത്തേയും വോട്ടണ്ണെല്‍ ഡിസംബര്‍ 16 ബുധനാഴ്ചയായിരിക്കും.

മറ്റുള്ളവരുടെ വേദനയില്‍ അലിയുന്ന മനസുണ്ട്; അന്ന് അനുജനെ പോലെ കൂടെ നിന്നത് ടൊവിനോയാണെന്ന് ബാലമറ്റുള്ളവരുടെ വേദനയില്‍ അലിയുന്ന മനസുണ്ട്; അന്ന് അനുജനെ പോലെ കൂടെ നിന്നത് ടൊവിനോയാണെന്ന് ബാല

വോട്ടെടുപ്പ് സമയം രാവിലെ 7 മുതല്‍ 6 വരെയായി നീട്ടിയിട്ടുണ്ട്. നേരത്തെ ഇത് 5 മണിവരെയായിരുന്നു. തിരഞ്ഞെടുപ്പ് 1199 തദ്ദേശ സ്ഥാപനങ്ങളിലേക്കാണ്. (14 ജില്ലാ പഞ്ചായത്ത്, 86 നഗരസഭകള്‍, 6 കോര്‍പ്പറേഷനുകള്‍, 941 ഗ്രാമപഞ്ചായത്ത്, 152 ബ്ലോക്ക് പഞ്ചായത്ത് ). തിരഞ്ഞെടുപ്പ് വിജ്ഞാപനം നവംബര്‍ 12 ന് പ്രസിദ്ധീകരിക്കും, സ്ഥാനാര്‍ത്ഥികള്‍ക്ക് ഒരു വാര്‍ഡില്‍ ചിലവഴിക്കാന്‍ കഴിയുന്ന തുകയുടെ പരിധി വര്‍ധിപ്പിച്ചിട്ടുണ്ട്.

Recommended Video

cmsvideo
'Seven district collectors in Kerala are from Muslim community': PC George

തദ്ദേശ തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു: വോട്ടെടുപ്പ് 3 ഘട്ടമായി, വോട്ടെണ്ണല്‍ ഡിസംബര്‍ 16 ന്തദ്ദേശ തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു: വോട്ടെടുപ്പ് 3 ഘട്ടമായി, വോട്ടെണ്ണല്‍ ഡിസംബര്‍ 16 ന്

സിനിമയുടെ ഭാവി പരിതാപകരം: താരങ്ങള്‍ പ്രതിഫലം കുറയ്ക്കരുത്, കാരണങ്ങള്‍ നിരത്തി സന്തോഷ് പണ്ഡിറ്റ്സിനിമയുടെ ഭാവി പരിതാപകരം: താരങ്ങള്‍ പ്രതിഫലം കുറയ്ക്കരുത്, കാരണങ്ങള്‍ നിരത്തി സന്തോഷ് പണ്ഡിറ്റ്

ചരിത്ര നീക്കവുമായി സിപിഎം; സ്ഥാനാര്‍ത്ഥികളില്‍ 66 ശതമാനവും വനിതകള്‍... ഇനി കാണാം കളിചരിത്ര നീക്കവുമായി സിപിഎം; സ്ഥാനാര്‍ത്ഥികളില്‍ 66 ശതമാനവും വനിതകള്‍... ഇനി കാണാം കളി

English summary
Kerala: Local body elections should be postponed; PC George moves Supreme Court
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X