കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വീഴ്ചകൾ ഉണ്ടായി, യുഡിഎഫിന്റെ പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് മുല്ലപ്പള്ളി

Google Oneindia Malayalam News

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിൽ യുഡിഎഫിനേറ്റ തിരിച്ചടിയ്ക്ക് പിന്നാലെ പരാജയത്തിന്റെ പൂർണ്ണ ഉത്തരവാദിത്തം ഏറ്റെടുത്ത് മുല്ലപ്പള്ളി രാമചന്ദ്രൻ. കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. വിജയത്തിന് പിതൃത്വം അവകാശപ്പെടാൻ ഒരുപാട് പേരുണ്ടാകുമെന്നും പരാജയം അനാഥനണെന്നും മുല്ലപ്പള്ളി വ്യക്തമാക്കി. തിരഞ്ഞെടുപ്പിൽ ഇരുപതിൽ 19 സീറ്റ് ലഭിച്ചിട്ട് വന്നപ്പോഴും തനിക്കാരും പൂച്ചെണ്ട് തന്നിരുന്നില്ലെന്നും തിരഞ്ഞെടുപ്പിലെ വിജയം കൂട്ടായ പ്രവർത്തനമാണെന്നാണ് അന്ന് പറഞ്ഞതെന്നും കൂട്ടായ നേതൃത്വത്തിലാണ് വിശ്വസിക്കുന്നതെന്നും മുല്ലപ്പള്ളി കൂട്ടിച്ചേർത്തു.

മാളിൽ യുവനടിക്ക് അപമാനം: സിസിടിവി ദൃശ്യങ്ങൾ പോലീസിന്, യുവാക്കൾക്കായി അന്വേഷണംമാളിൽ യുവനടിക്ക് അപമാനം: സിസിടിവി ദൃശ്യങ്ങൾ പോലീസിന്, യുവാക്കൾക്കായി അന്വേഷണം

വീഴ്ചകളുണ്ടായി

വീഴ്ചകളുണ്ടായി

തിരഞ്ഞെടുപ്പിലെ പ്രകടത്തിൽ വീഴ്ചകളുണ്ടായിട്ടുണ്ടെന്നും പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നുവെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. എന്നാൽ തദ്ദേശ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതിൽ നിരാശയില്ല. 2010ലെ തിരഞ്ഞെടുപ്പ് ഒഴിച്ചാൽ ഒരു തിരഞ്ഞടുപ്പിലും യുഡിഎഫിന് വിജയം നേടാൻ സാധിച്ചിട്ടില്ലെന്നും. ഇക്കാര്യം ഞങ്ങൾക്ക് അറിയാമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേ സമയം പാർട്ടി നേതൃത്വം മാറണമെന്ന് കെ സുധാകരൻ പറഞ്ഞിട്ടില്ലെന്നും തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ അദ്ദേഹം നടത്തിയിട്ടുള്ളത് ക്രിയാത്മക വിമർശനമാണെന്നും മുല്ലപ്പള്ളി ചൂണ്ടിക്കാണിച്ചു.

പ്രകടനം മെച്ചപ്പെട്ടു

പ്രകടനം മെച്ചപ്പെട്ടു


2020ലെ തദ്ദേശ തിരഞ്ഞെടുപ്പിൽ 2015ലെ തിരഞ്ഞെടുപ്പിനേക്കാൾ നേട്ടം കൈവരിക്കാൻ പാർട്ടിയ്ക്ക് കഴിഞ്ഞു. എന്നാൽ പ്രതീക്ഷിച്ചത്ര വിജയമുണ്ടായില്ലെന്നാണ് കഴിഞ്ഞ ദിവസം നടന്ന കെപിസിസി രാഷ്ട്രീയകാര്യ സമതിയുടെ വിലയിരുത്തൽ. പ്രബുദ്ധ കേരളത്തിൽ ഒരിടത്തുപോലും പൊതു രാഷ്ട്രീയം ചർച്ചയായില്ല എന്നത് ദൌർഭാഗ്യകരമാണ്. ജനങ്ങൾക്കിടയിൽ തെറ്റിദ്ധാരണയുണ്ടാക്കുന്ന പ്രചാരണങ്ങളെ ഫലപ്രദമായി നേരിടാൻ കഴിഞ്ഞിട്ടില്ലെന്നും സമിതി വിലയിരുത്തി.

രാഷ്ട്രീയകാര്യ സമിതി യോഗം

രാഷ്ട്രീയകാര്യ സമിതി യോഗം

ജനുവരി 6,7 തിയ്യതികളിലാണ് കെപിസിസി അടുത്ത രാഷ്ട്രീയകാര്യസമിതി യോഗം വിളിച്ചിട്ടുള്ളത്. കെപിസിസിയുടെ രാഷ്ട്രീയകാര്യസമിതി മുഴുവൻ ഭാരവാഹികളും എംപിമാരും എംഎൽഎമാരും ഡിസിസി പ്രസഡന്റുമാരും യോഗത്തിൽ പങ്കെടുക്കും. മുന്നോടുയായി ഓരോ ജില്ലകളുടേയും ചുമതലയുള്ള ജനറൽ സെക്രട്ടറിമാർ അതാത് ജില്ലകളിലെ റിപ്പോർട്ട് സമർപ്പിക്കാനും നിർദ്ദേശിച്ചിട്ടുണ്ട്. കെപിസിസി സെക്രട്ടറിമാർക്കാണ് നിയോജക മണ്ഡലങ്ങളുടെ ചുമതല നൽകുക. കഴിഞ്ഞ ദിവസം ചേർന്ന യോഗത്തിൽ പാർട്ടി നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനമാണുയർന്നത്.

Recommended Video

cmsvideo
തദ്ദേശ തിരഞ്ഞെടുപ്പ് പരാജയം; ഉത്തരവാദിത്വം ഏറ്റെടുക്കുന്നതായി മുല്ലപ്പള്ളി
യുഡിഎഫിന് തിരിച്ചടിയില്ലെന്ന്

യുഡിഎഫിന് തിരിച്ചടിയില്ലെന്ന്

ഇത്തവണത്തെ തദ്ദേശ തിരഞ്ഞെടുപ്പിൽ യുഡിഎഫിന് തിരിച്ചടി നേരിടേണ്ടി വന്നിട്ടില്ലെന്ന വാദമാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും തുടക്കം മുതലേ ഉന്നയിച്ചത്. 2015ലെ തിരഞ്ഞെടുപ്പ് ഫലവുമായി താരമത്യം ചെയ്താണ് ഇരുവരും ഇത്തവണത്തെ തിരഞ്ഞെടുപ്പ് വിജയത്തെ ന്യായീകരിച്ചത്. അതേ സമയം 2015ലെ കണക്കുകൾ നിരത്തി പാർട്ടിയും മുന്നണിയും നേരിട്ട പരാജയം മറച്ചുവെക്കാനാവില്ലെന്ന് മറ്റ് നേതാക്കൾ ചൂണ്ടിക്കാണിക്കുകയും ചെയ്തിരുന്നു.

തിരഞ്ഞെടുപ്പിലെ പ്രകടനം പാളി: എൽഡിഎഫ് സ്ഥാനാർത്ഥി ഒറ്റവോട്ടും നേടിയില്ല; ചുണ്ടപ്പുറം സിപിഎം ബ്രാഞ്ച് കമ്മറ്റിതിരഞ്ഞെടുപ്പിലെ പ്രകടനം പാളി: എൽഡിഎഫ് സ്ഥാനാർത്ഥി ഒറ്റവോട്ടും നേടിയില്ല; ചുണ്ടപ്പുറം സിപിഎം ബ്രാഞ്ച് കമ്മറ്റി

ഒന്ന് കാണണം, നന്ദി പറയണം, 10 വയസ്സുകാരിയുടെ ആഗ്രഹം യാഥാര്‍ത്ഥ്യമാക്കി ഷാര്‍ജാ ഭരണാധികാരി!!ഒന്ന് കാണണം, നന്ദി പറയണം, 10 വയസ്സുകാരിയുടെ ആഗ്രഹം യാഥാര്‍ത്ഥ്യമാക്കി ഷാര്‍ജാ ഭരണാധികാരി!!

English summary
Kerala Local Body Poll result: Mullappally Ramachandran accepts responsibility of UDF's failure
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X