Get Updates
Get notified of breaking news, exclusive insights, and must-see stories!

ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് മേല്‍ക്കൈ; പാപ്പനംകോട് വാര്‍ഡില്‍ ബിജെപിയുടെ ഭൂരിപക്ഷം കുറഞ്ഞു

തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ വാര്‍ഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പുകളില്‍ എല്‍ഡിഎഫിന് മുന്നേറ്റം. ശക്തമായ ത്രികോണ മത്സരം നടന്ന തിരുവനന്തപുരം പാപ്പനംകോട് ബിജെപി നിലനിര്‍ത്തി. ഇടുക്കി, പാലക്കാട് ജില്ലയിലെ കൊക്കയാറിലും പാലക്കാട്ടെ ഒറ്റപ്പാലവും ഓമശ്ശേരിയും ഇടതുപക്ഷം പിടിച്ചെടുത്തു.

തിരുവനന്തപുരത്ത് ബിജെപിയും കാസര്‍കോട് ഉദുമയില്‍ യുഡിഎഫും നേട്ടമുണ്ടാക്കി. സംസ്ഥാനത്തെ 15 വാര്‍ഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പ് ഫലമാണ് പ്രഖ്യാപിച്ചത്. പാപ്പനംകോട് ബിജെപിയുടെ ആശാനാഥ് 57 വോട്ടുകള്‍ക്കാണ് വിജയിച്ചത്. കഴിഞ്ഞ തവണ 505 വോട്ടുകളുടെ ഭൂരിപക്ഷമായിരുന്നു ബിജെപി നേടിയത്. ഇടുക്കി കൊക്കയാര്‍ പഞ്ചായത്തിന്റെ ഭരണം യുഡിഎഫില്‍ നിന്നും എല്‍ഡിഎഫ് പിടിച്ചെടുത്തു. ഇടുക്കിയിലെ മുളംകുന്ന് വാര്‍ഡില്‍ എല്‍ഡിഎഫിന്റെ മാമച്ചന്‍ ലൂക്കോസാണ് വിജയിച്ചത്.

CPM Flag

കണ്ണൂര്‍ കല്ല്യാശ്ശേരി ഗ്രാമപഞ്ചായത്തിലെ അഞ്ചാം പീടിക വാര്‍ഡില്‍ എല്‍ഡിഎഫിലെ ഡി രമ 505 വോട്ടിന് വിജയം നിലനിര്‍ത്തി. കോഴിക്കോട് ഓമശ്ശേരി ഗ്രാമപഞ്ചായത്തിലെ ഓമശ്ശേരി ഈസ്റ്റില്‍ എല്‍ഡിഎഫിന്റെ കെകെ ഭാസ്‌കരന്‍ 76 വോട്ടിന് വിജയിച്ചു. കാസര്‍കോട് ജില്ലാ പഞ്ചായത്തിലെ ഉദുമ ഡിവിഷനില്‍ യുഡിഎഫ് മേല്‍ക്കോയ്മകാട്ടി. യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാനവാസ് പാദൂര്‍ 1100 വോട്ടിനാണ് വിജയിച്ചത്. കൊടുങ്ങല്ലൂര്‍ ശ്രീനാരായണപുരം ഗ്രാമപഞ്ചാത്തിലെ പത്താഴക്കാട് എല്‍ഡിഎഫില്‍ നിന്ന് യുഡിഎഫ് സീറ്റ് പിടിച്ചെടുത്തു. കെഎ ഹൈദ്രോസ് 98 വോട്ടിനാണ് പത്താഴക്കാട് വിജയിച്ചത്.

പാലക്കാട് ഒറ്റപ്പാലം മുനിസിപ്പാലിറ്റിയിലെ കണ്ണിയംപുറം വായനശാല വാര്‍ഡില്‍ എല്‍ഡിഎഫിലെ കെപി രാമകൃഷ്ണന്‍ 385 വോട്ടിന് വിജയിച്ചു. മലപ്പുറം ജില്ലയിലെ ഊരകം പഞ്ചായത്തിലെ മൂന്നാം വാര്‍ഡ് എല്‍ഡിഎഫില്‍ നിന്ന് യുഡിഎഫ് പിടിച്ചെടുത്തു. 115 വോട്ടുകള്‍ക്ക് യുഡിഎഫിലെ റീന തുരുത്തിലാണ് വിജയിച്ചത്. ചേര്‍ത്തല പതിമൂന്നാം വാര്‍ഡില്‍ ബിജെപിയുടെ ഡി ജ്യോതിഷ് 134 വോട്ടിന് വിജയിച്ചു. മണര്‍ക്കാട് പഞ്ചായത്തിലെ രണ്ടാം വാര്‍ഡില്‍ ബിജെപിയുടെ സിന്ധു 198 വോട്ടുകള്‍ക്ക് വിജയിച്ചു. ബിജെപിയുടെ അട്ടിമറി വിജയമായിരുന്നു ഇത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+