സ്ത്രീയെ വിറ്റ് ജീവിച്ചവര്‍ ഇത്തരത്തില്‍ പോസ്റ്റര്‍ ഇറക്കും; എന്റെ വോട്ട് സംഘപരിവാറിനെതിരെ: ബിന്ദു അമ്മിണി
കോഴിക്കോട്: തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ശബരിമല വിഷയമാക്കി തന്റെ പ്രദേശത്ത് പതിച്ച പോസ്റ്റര്‍ സ്ത്രീവിരുദ്ധമാണെന്ന് ചൂണ്ടിക്കാണിച്ച് ആക്ടിവിസ്റ്റ് ബിന്ദു അമ്മിണി രംഗത്ത്. ഫേസ്ബുക്ക് കുറിപ്പില്‍ പോസ്റ്റര്‍ പങ്കുവച്ചാണ് ബിന്ദു അമ്മിണി ഇക്കാര്യം വ്യക്തമാക്കിയത്.

ഇരുട്ടിന്റെ മറവില്‍ ഐഡന്റിറ്റി വെളിപ്പെടുത്താതെ ഈ പോസ്റ്റര്‍ പതിച്ചത് സംഘ പരിവാര്‍ തന്നെ ആവണമെന്നില്ല, കോണ്‍ഗ്രസ്സും ആവാം. ആരായാലും സ്ത്രീവിരുദ്ധത മാത്രം മുന്നോട്ടുവയ്ക്കുന്നവരെ പ്രബുദ്ധരായ ജനങ്ങള്‍ പിന്തുണയ്ക്കുമെന്നു വിചാരിക്കേണ്ടെന്ന് ബിന്ദു അമ്മിണി ഫേസ്ബുക്കില്‍ കുറിച്ചു. കുറിപ്പിന്റെ പൂര്‍ണരൂപം ഇങ്ങനെ...
എന്റെ പ്രദേശത്ത് പതിപ്പിച്ചിട്ടുളള പോസ്റ്ററാണ്. ഇരുട്ടിന്റെ മറവില്‍ ഐഡന്റിറ്റി വെളിപ്പെടുത്താതെ ഈ പോസ്റ്റര്‍ പതിച്ചത് സംഘ പരിവാര്‍ തന്നെ ആവണമെന്നില്ല, കോണ്‍ഗ്രസ്സും ആവാം. ആരായാലും സ്ത്രീവിരുദ്ധത മാത്രം മുന്നോട്ടുവയ്ക്കുന്നവരെ പ്രബുദ്ധരായ ജനങ്ങള്‍ പിന്തുണയ്ക്കുമെന്നു വിചാരിക്കേണ്ട. ഈ കേരളത്തില്‍ മാറുമറയ്ക്കാന്‍ സമരം നടത്തി വിജയിച്ചവരാണ്, മീശ വയ്ക്കാന്‍ സമരം നടത്തേണ്ടി വന്നവരാണ്, വഴി നടക്കാന്‍, ക്ഷേത്രങ്ങളില്‍ പ്രവേശിക്കാന്‍ ഇതൊന്നും ആരുടേയും ഔദാര്യമല്ല. അവകാശപ്പോരാട്ടത്തിലൂടെ നേടിയതാണ്.
നമ്പൂതിരിയുടെ കിടപ്പറയിലേക്ക് ഭാര്യയേയും പെങ്ങളേയും തള്ളിവിട്ട് കാവല്‍ നിന്നവര്‍ക്ക് വീണ്ടും ആ സംസ്‌കാരം തിരികെപ്പിടിയ്ക്കാന്‍ പൂതിയുണ്ടാവും. അവരാണ് അഭിസാരകന്‍ മാര്‍. സ്ത്രീയെ വിറ്റ് ജീവിച്ചവര്‍ ഇത്തരത്തിലുള്ള പോസ്റ്ററുകള്‍ ഇറക്കും. എന്നാല്‍ അഭിമാനികളായ സ്ത്രീകളെ ചൂഷണം ചെയ്യാനും അപമാനിക്കാനും ഇനിയാവില്ല.
സ്ത്രീത്വത്തെ അപമാനിക്കുന്നവര്‍ക്കെതിരെ, ജാതി വെറി തിരികെ കൊണ്ടുവരുന്നതിനെതിരെ, ആദിവാസികളും, ദളിതരും, മതന്യൂനപക്ഷങ്ങളും , സ്ത്രീകളും ഒറ്റക്കെട്ടായ് സംഘ പരിവാറിനെതിരെ വോട്ടു ചെയ്യും, സംഘപരിവാറിന് ഒത്താശ ചെയ്യുന്ന കോണ്‍ഗ്രസ്സ് വലത് കക്ഷികള്‍ക്കെതിരെ വോട്ട് ചെയ്യും.
എന്റെ വോട്ട് സംഘ പരിവാറിനെതിരെ.
NB :സംഘപരിവാരത്തിന് ഒത്താശ ചെയ്തു കൊണ്ട് ഇന്ന് 2 മണിയ്ക്ക് എനിക്ക് നല്കിയ പോലീസ് സുരക്ഷ വീണ്ടും പിന്‍വലിച്ചു. സുപ്രീം കോടതി വിധിയ്ക്ക് പുല്ലുവില.












Click it and Unblock the Notifications