കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിളിച്ചു പറയുന്ന നുണകള്‍ വിശ്വസിക്കുന്നവരല്ല മലയാളികള്‍; ജനങ്ങള്‍ നല്‍കിയത് ചരിത്ര വിജയം: സിപിഎം

Google Oneindia Malayalam News

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പില്‍ മികച്ച മുന്നേറ്റമാണ് സംസ്ഥാനത്തുടനീളം എല്‍ഡിഎഫിന് കാഴ്ചവെക്കാന്‍ സാധിച്ചത്. ജില്ലാ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ഗ്രാമ പഞ്ചായത്ത്, കോര്‍പ്പറേഷന്‍ എന്നിവിടങ്ങളിലെല്ലാം എല്‍ഡിഎഫ് ആണ് മുന്നിട്ട് നില്‍ക്കുന്നത്. നഗരസഭകളില്‍ മാത്രമാണ് യുഡിഎഫിന് മുന്നേറ്റം കാഴ്ചവെക്കാന്‍ സാധിച്ചത്. തദ്ദേശതെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിനുണ്ടായ ചരിത്ര വിജയം മുന്നണിയുടെ തത്ത്വാധിഷ്‌ഠിത രാഷ്ട്രീയ നിലപാടിനും സംസ്ഥാന ഭരണത്തിനും ജനങ്ങള്‍ നല്‍കിയ അംഗീകാരമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു. സെക്രട്ടറിയേറ്റ് പുറത്തിറക്കിയ പ്രസ്താവനയുടെ പൂര്‍ണ്ണ രൂപം ഇങ്ങനെ..

ചരിത്ര വിജയം

ചരിത്ര വിജയം

തദ്ദേശതെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിനുണ്ടായ ചരിത്ര വിജയം മുന്നണിയുടെ തത്ത്വാധിഷ്‌ഠിത രാഷ്ട്രീയ നിലപാടിനും സംസ്ഥാന ഭരണത്തിനും ജനങ്ങള്‍ നല്‍കിയ അംഗീകാരമാണ്‌. കേന്ദ്ര അന്വേഷണ ഏജന്‍സികളേയും വലതുപക്ഷ മാധ്യമങ്ങളേയും ഉപയോഗിച്ച്‌ നടത്തിയ അപവാദ പ്രചാരവേലകള്‍ക്ക്‌ തിരഞ്ഞെടുപ്പില്‍ തക്കതായ മറുപടി നല്‍കിയതിന്‌ ജനങ്ങളെ പ്രത്യേകം അഭിവാദ്യം ചെയ്യുന്നു.

പിണറായി സര്‍ക്കാര്‍

പിണറായി സര്‍ക്കാര്‍

ജനതയെ ഒപ്പം ചേര്‍ത്ത്‌ നാട്ടില്‍ സമാനതകളില്ലാത്ത വികസനം നടപ്പിലാക്കിയ പിണറായി സര്‍ക്കാരിലുള്ള ആഴത്തിലുള്ള വിശ്വാസത്തിന്റെ പ്രതിഫലനം കൂടിയാണിത്‌. ഒരു വശത്ത്‌ ബി.ജെ.പിയുമായി രഹസ്യധാരണയും മറുവശത്ത്‌ വെല്‍ഫെയര്‍ പാര്‍ടിയുമായി പരസ്യധാരണയുമുണ്ടാക്കിയാണ്‌ യു.ഡി.എഫ്‌ മത്സരിച്ചത്‌. തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ഉള്‍പ്പെടെ പലയിടങ്ങളിലും ബി.ജെ.പിക്ക്‌ വേണ്ടി വോട്ട്‌ മറിക്കുകയാണ്‌ കോണ്‍ഗ്രസ്‌ ചെയ്‌തത്‌.

മതനിരപേക്ഷ നിലപാട്

മതനിരപേക്ഷ നിലപാട്

എന്നാല്‍, ഇതൊന്നുകൊണ്ടും എല്‍.ഡി.എഫിന്റെ ചരിത്ര വിജയത്തെ തടയാന്‍ കഴിഞ്ഞിട്ടില്ല. ഹിന്ദു രാഷ്ട്രത്തിനും ഇസ്ലാമിക രാഷ്ട്രത്തിനും വേണ്ടി നിലകൊള്ളുന്നവരെ ഒന്നിപ്പിക്കുന്ന പാലമായി മാറിയ കോണ്‍ഗ്രസ്‌ കേരളത്തെ വര്‍ഗീയമായി ധ്രുവീകരിക്കുന്നതിനാണ്‌ ശ്രമിച്ചത്‌. എന്നാല്‍, എല്‍.ഡി.എഫ്‌ ഉയര്‍ത്തിപ്പിടിച്ച മതനിരപേക്ഷ നിലപാടിനൊപ്പമാണ്‌ കേരള ജനത നിലയുറപ്പിച്ചത്‌.

ഏതറ്റം വരെയും

ഏതറ്റം വരെയും

ഏതറ്റം വരെയും പോകാന്‍ മടി കാണിക്കാത്ത അപവാദ പ്രചാരവേല നടത്താനാണ്‌ ഭൂരിപക്ഷം മാധ്യമങ്ങളും ശ്രമിച്ചത്‌. എന്നാല്‍, അവര്‍ വിളിച്ചു പറയുന്ന നുണകള്‍ വിശ്വസിക്കുന്നവരല്ല മലയാളികളെന്ന്‌ ഈ തെരഞ്ഞെടുപ്പ്‌ ഒരിക്കല്‍ കൂടി തെളിയിച്ചു. സ്വയം അപഹാസ്യമാകുന്ന പ്രവര്‍ത്തനങ്ങള്‍ക്ക്‌ നേതൃത്വം നല്‍കിയവര്‍ ഇതെല്ലാം തിരിച്ചറിഞ്ഞ്‌ തിരുത്തിയാല്‍ മാധ്യമ വിശ്വാസ്യത തിരിച്ചുപിടിക്കുന്നതിന്‌ സഹായകരമായിരിക്കും.

കേരള വിരുദ്ധ മുന്നണി

കേരള വിരുദ്ധ മുന്നണി

ഇടതുപക്ഷ ജനാധിപത്യമുന്നണി ഗവണ്‍മെന്റ്‌ നടപ്പിലാക്കുന്ന വികസന പ്രവര്‍ത്തനങ്ങള്‍ തകര്‍ക്കുന്നതിനായി കേന്ദ്ര അന്വേഷണ ഏജന്‍സികളെ ഉപയോഗിക്കാനാണ്‌ ബി.ജെ.പി ശ്രമിച്ചത്‌. പ്രതിപക്ഷ നേതാവിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ്സും അതിന്റെ ഭാഗമായി. ഈ കേരള വിരുദ്ധ മുന്നണിയെ ജനങ്ങള്‍ തള്ളിക്കളഞ്ഞു.

 വന്‍വിജയത്തിലും

വന്‍വിജയത്തിലും

ഈ വന്‍വിജയത്തിലും അപൂര്‍വ്വം ചിലയിടങ്ങളില്‍ പ്രതീക്ഷിത മുന്നേറ്റമുണ്ടാക്കാന്‍ കഴിയാതെ പോയത്‌ പാര്‍ടിയും മുന്നണിയും വിശദമായി പരിശോധിച്ച്‌ ആവശ്യമായ തിരുത്തലുകള്‍ വരുത്തും. ജനങ്ങള്‍ നല്‍കിയ അംഗീകാരം, വികസന പ്രവര്‍ത്തനങ്ങള്‍ അഭിമാനത്തോടെ മുന്നാട്ടു കൊണ്ടുപോകാന്‍ ഊര്‍ജ്ജം പകരുന്നതാണ്‌.ഈ ഉജ്ജ്വല വിജയം നല്‍കിയ ജനങ്ങളെ സിപി.ഐ(എം) സംസ്ഥാന സെക്രട്ടേറിയേറ്റ്‌ അഭിവാദ്യം ചെയ്യുന്നു.

Recommended Video

cmsvideo
തകര്‍ന്നടിഞ്ഞ് യുഡിഎഫ്, മെച്ചപ്പെട്ട് ബിജെപി | Oneindia Malayalam

English summary
Kerala Local Election results 2020; People gave historic victory to LDF: CPM
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X