കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തിൽ ശിവസേനയുടെ വോട്ടുകൾ ആർക്ക് ? കോൺഗ്രസിനോ ബിജെപിക്കോ; ഒടുവിൽ നിലപാട് വ്യക്തമാക്കി നേതൃത്വം

Google Oneindia Malayalam News

തിരുവനന്തപുരം: തദ്ദേശതിരഞ്ഞെടുപ്പ് പ്രചരണം അവസാനഘട്ടത്തിലേക്ക് കടക്കുകയാണ്. ചില ജില്ലകളില്‍ നാളത്തോടെ പരസ്യപ്രചരണം അവസാനിക്കും. ഏതു വിധേനയും മത്സരിക്കുന്ന വാര്‍ഡുകളില്‍ വിജയം സ്വന്തമാക്കാനാണ് മുന്നണികള്‍ ശ്രമിക്കുന്നത്. കൊവിഡ് കാലമായതുകൊണ്ട് തന്നെ പ്രചരണത്തിന് നിയന്ത്രണമുണ്ടെങ്കിലും വോട്ട് പെട്ടിയിലാക്കുന്നതിന്റെ തിരക്കിലാണ് എല്ലാ സ്ഥാനാര്‍ത്ഥികള്‍. ഇതിനിടെ കേരളത്തിലെ ശിവസേനയുടെ കാര്യമാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. സംസ്ഥാനത്ത് ശിവസേന ആരെ പിന്തുണയ്ക്കുമെന്നാണ് കേരള രാഷ്ട്രീയം ഉറ്റുനോക്കുന്നത്. വിശദാംശങ്ങളിലേക്ക്...

സ്ഥാനാര്‍ത്ഥികള്‍ ഇല്ലാത്ത വാര്‍ഡുകള്‍

സ്ഥാനാര്‍ത്ഥികള്‍ ഇല്ലാത്ത വാര്‍ഡുകള്‍

സംസ്ഥാനത്തെ ചില വാര്‍ഡുകളില്‍ ശിവസേന ഒറ്റയ്ക്ക് മത്സക്കുന്നുണ്ട്. എന്നാല്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്താത്ത ഒരുപാട് വാര്‍ഡുകളുമുണ്ട്. ഇവിടെ പാര്‍ട്ടി ആരെ പിന്തുണയ്ക്കുമെന്നാണ് എല്ലാവരും ഉറ്റുനോത്തുന്നത്. ചില മണ്ഡലങ്ങളില്‍ ശിവസേനയുടെ വോട്ടുകള്‍ നിര്‍ണായകമാകാന്‍ സാധ്യതയുണ്ട്.

 ബിജെപിയുടെ വിശ്വാസം

ബിജെപിയുടെ വിശ്വാസം

മഹാരാഷ്ട്രയിലും കേന്ദ്രത്തിലും എന്‍ഡിഎ ശിവസേനയുമായി ഇടഞ്ഞുനില്‍ക്കുന്നുണ്ടെങ്കിലും കേരളത്തിലെ വോട്ട് തങ്ങള്‍ക്കാവുമെന്നാണ് ബിജെപി പ്രതീക്ഷിക്കുന്നത്. പഴ സഖ്യകക്ഷികള്‍ തങ്ങളെ മറക്കില്ലെന്നാണ് ബിജെപി കരുതുന്നത്. എന്നാല്‍ മഹാരാഷ്ട്രയിലെ പോലെ കേരളത്തിലും ശിവസേന കോണ്‍ഗ്രസിനെ പിന്തുണയ്ക്കുമെന്നാണ് ചിലര്‍ കരുതുന്നത്.

കോണ്‍ഗ്രസിനൊപ്പം കൂടുമോ

കോണ്‍ഗ്രസിനൊപ്പം കൂടുമോ

മഹാരാഷ്ട്രയിലെ പോലെ കേരളത്തിലും കോണ്‍ഗ്രസിനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ശിവസേന തയ്യാറാകുമോ. എന്നാല്‍ ഈ സഖ്യത്തെ കുറിച്ച് കേരളത്തിലെ കോണ്‍ഗ്രസുകാര്‍ക്ക് ചിന്തിക്കാന്‍ പോലും കഴിയില്ലെന്നതാണ് പ്രധാന വസ്തുത. വെല്‍ഫെയര്‍ പാര്‍ട്ടിയുമായി സംഖ്യമുണ്ടാക്കാമെങ്കില്‍ പിന്നെ എന്തുകൊണ്ട് ശിവസേനയുമായി ആയിക്കൂടെ എന്ന് ചോദിക്കുന്നവരുമുണ്ട്.

വിശദീകരണം

വിശദീകരണം

ഒടുവില്‍ ഈ ചോദ്യങ്ങള്‍ എല്ലാം നിലനില്‍ക്കുമ്പോള്‍ വിശദീകരണവുമായി ശിവസേന സംസ്ഥാന കമ്മറ്റി ഒടുവില്‍ പത്രക്കുറിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ്. കേരളത്തിലെ തദ്ദേശ തിരഞ്ഞെടുപ്പില്‍ ശിവസേന എന്‍ഡിഎയുടെ ഭാഗമായല്ല മത്സരിക്കുന്നതെന്നാണ് കേരള രാജ്യപ്രമുഖ് എംഎസ് ഭുവന ചന്ദ്രന്‍ പറഞ്ഞത്.

ബിജെപിയുമായി സഖ്യമില്ല

ബിജെപിയുമായി സഖ്യമില്ല

പാര്‍ട്ടി സ്ഥാനാര്‍ത്ഥികള്‍ സ്വന്തം നിലയ്ക്ക് പാര്‍ട്ടി ചിഹ്നമായ അമ്പും വില്ലും അടയാളത്തിലാണ് മത്സരിക്കുന്നത്. ബിജെപിയുമായി ഈ തിരഞ്ഞെടുപ്പില്‍ ശിവസേനയ്ക്ക് യാതൊരു ബന്ധവുമില്ല. ബിജെപി സ്ഥാനാര്‍ത്ഥികള്‍ മത്സര രംഗത്തില്ലാത്ത വാര്‍ഡുകളില്‍ മത്സരിക്കുന്ന ശിവസേന സ്ഥാനാര്‍ത്ഥികള്‍ എന്‍ഡിഎയുടെ ഭാഗമാണെന്ന പ്രചരണം അദ്ദേഹം തള്ളി.

കേന്ദ്രനിര്‍ദ്ദേശം

കേന്ദ്രനിര്‍ദ്ദേശം

ശിവസേനയ്ക്ക് സ്ഥാനാര്‍ത്ഥികള്‍ ഇല്ലാത്ത വാര്‍ഡുകളില്‍ ഏത് മുന്നണിയെ പിന്തുണയ്ക്കുമെന്ന കാര്യം പാര്‍ട്ടി കേന്ദ്ര മേതൃത്വത്തിന്റെ നിര്‍ദ്ദേശാനുസരണം പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, പത്രക്കുറിപ്പ് പുറത്തുവന്നതോടെ കേരളത്തിലെ ശിവസേന എന്‍ഡിഎയെ പിന്തുണയ്ക്കില്ലെന്ന കാര്യത്തില്‍ തീരുമാനമായി.

Recommended Video

cmsvideo
കേരളം വലിയ അപകടത്തിലേയ്‌ക്കെന്ന് മുന്നറിയിപ്പ് | Oneindia Malayalam
 കേന്ദ്ര തീരുമാനം

കേന്ദ്ര തീരുമാനം

മഹാരാഷ്ട്രയില്‍ ശിവസേനയ്‌ക്കൊപ്പമുള്ള പ്രധാന പാര്‍ട്ടികള്‍ എന്‍സിപിയും കോണ്‍ഗ്രസുമാണ്. എന്നാല്‍ കേരളത്തില്‍ എന്‍സിപി എല്‍ഡിഎഫിനൊപ്പമാണ്. അതുകൊണ്ട് കേരളത്തില്‍ ആരെ പിന്തുണയ്ക്കും എന്ന കാര്യം തിരഞ്ഞെടുപ്പില്‍ നിര്‍ണായകമാകും. കേന്ദ്രത്തില്‍ ഇടഞ്ഞുനില്‍ക്കുന്നതുപോലെ കേരളത്തിലും ശിവസേന എന്‍ഡിഎയുമായി ശത്രുതയിലാണെന്ന് വേണം പറയാന്‍.

275 ദിവസങ്ങള്‍ക്ക് ശേഷം മമ്മൂട്ടിയും വീടിന് പുറത്തിറങ്ങി, കൊച്ചിയില്‍ സുലൈമാനി കുടിച്ച് മെഗാതാരം!!275 ദിവസങ്ങള്‍ക്ക് ശേഷം മമ്മൂട്ടിയും വീടിന് പുറത്തിറങ്ങി, കൊച്ചിയില്‍ സുലൈമാനി കുടിച്ച് മെഗാതാരം!!

ആരുമായും സഖ്യമില്ല; മൗദൂദി ആശയത്തോട് യോജിപ്പില്ല- ഹമീദ് വാണിയമ്പലംആരുമായും സഖ്യമില്ല; മൗദൂദി ആശയത്തോട് യോജിപ്പില്ല- ഹമീദ് വാണിയമ്പലം

'മലപ്പുറത്ത് ബിജെപി വൻ മുന്നേറ്റമുണ്ടാക്കും', ആര് ഭരിക്കണം എന്ന് ബിജെപി തീരുമാനിക്കുമെന്ന് കെ സുരേന്ദ്രൻ'മലപ്പുറത്ത് ബിജെപി വൻ മുന്നേറ്റമുണ്ടാക്കും', ആര് ഭരിക്കണം എന്ന് ബിജെപി തീരുമാനിക്കുമെന്ന് കെ സുരേന്ദ്രൻ

'സുരേഷ് ഗോപിയെ കൊണ്ട് പച്ച എലിയെ തീറ്റിച്ചു', പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സേതു അടൂര്‍ പങ്കുവെച്ച അനുഭവം വൈറൽ'സുരേഷ് ഗോപിയെ കൊണ്ട് പച്ച എലിയെ തീറ്റിച്ചു', പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സേതു അടൂര്‍ പങ്കുവെച്ച അനുഭവം വൈറൽ

English summary
Kerala Local Election: State leadership Says, Shiv Sena is not with the NDA alliance in Kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X