കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തില്‍ തദ്ദേശ തിരഞ്ഞെടുപ്പ് മാറ്റിവെക്കില്ല, പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍, രണ്ട് ഘട്ടം

Google Oneindia Malayalam News

തിരുവനന്തപുരം: കോവിഡിന്റെ പശ്ചാത്തലത്തില്‍ കേരളത്തിലെ തദ്ദേശ തിരഞ്ഞെടുപ്പുകള്‍ മാറ്റിവെക്കുമെന്ന അഭ്യൂഹങ്ങള്‍ നേരത്തെ ഉണ്ടായിരുന്നു. ഇതിനെ തള്ളി രംഗത്തെത്തിയിരിക്കുകയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍. കേരളത്തില്‍ തദ്ദേശ തിരഞ്ഞെടുപ്പ് മാറ്റിവെക്കില്ലെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചു. ഒക്ടോബര്‍ അവസാനമോ നവംബര്‍ ആദ്യമോ തിരഞ്ഞെടുപ്പ് നടത്തുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ വി ഭാസ്‌കര്‍ പറഞ്ഞു.

1

അതേസമയം കേരളത്തിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് മുന്നില്‍ തിരഞ്ഞെടുപ്പിനായി ഒരുങ്ങാന്‍ ഇനി കുറഞ്ഞ സമയം മാത്രമാണ് ഉള്ളത്. കോവിഡ് കേസുകള്‍ കുത്തനെ വര്‍ധിക്കുന്നതിനാല്‍ പരസ്യ പ്രചാരണം നടത്താനുള്ള സാധ്യത വളരെ കുറവാണ്. ദേശീയ തലത്തില്‍ പല പാര്‍ട്ടികള്‍ക്കും വിര്‍ച്വലായിട്ടാണ് യോഗം ചേരുന്നതും പ്രചാരണം നടത്തുന്നതും. നേരത്തെ സിപിഎമ്മിന്റെ കേന്ദ്ര കമ്മിറ്റി വിര്‍ച്വലായി യോഗം ചേര്‍ന്നിരുന്നു. അതേ രീതി തന്നെയായിരിക്കും തിരഞ്ഞെടുപ്പിനും ഉണ്ടാവുക.

കേരളത്തില്‍ കോവിഡ് പ്രോട്ടോക്കോളിന്റെ അടിസ്ഥാനത്തിലാണ് വോട്ടെടുപ്പ് നടത്തുക. പുതുക്കിയ വോട്ടര്‍ പട്ടിക ഓഗസ്റ്റ് രണ്ടാം വാരം പ്രസിദ്ധീകരിക്കും. രണ്ട് ഘട്ടങ്ങളിലായിട്ടാണ് തിരഞ്ഞെടുപ്പ് നടത്തുക. ഏഴ് ജില്ലകളില്‍ വീതമായിരിക്കും തിരഞ്ഞെടുപ്പ്. വോട്ടിംഗ് സമയം ഒരു മണിക്കൂര്‍ കൂടി നീട്ടി നല്‍കും. രാവിലെ ഏഴ് മുതല്‍ വൈകീട്ട് വരെയാകും വോട്ടെടുപ്പ് നടത്തുകയെന്നും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ അറിയിച്ചു.

പ്രചാരണങ്ങള്‍ക്ക് കര്‍ശന നിയന്ത്രണമേര്‍പ്പെടുത്തുമെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി. പൊതുസമ്മേളനങ്ങള്‍ക്കും നിയന്ത്രണങ്ങളുണ്ടാവും. സോഷ്യല്‍ മീഡിയ പ്രചാരണങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കണമെന്നാണ് നിര്‍ദേശം. രണ്ടോ മൂന്നോ പേര്‍ മാത്രമുള്ള സംഘങ്ങളായി വീടുകളിലെത്തി വോട്ട് ചോദിക്കാമെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശിച്ചു. അതേസമയം കേരളത്തില്‍ ഇരുമുന്നണികള്‍ക്കും നിര്‍ണായകമായ തിരഞ്ഞെടുപ്പാണിത്. ബിജെപിക്ക് കഴിഞ്ഞ തവണത്തെ സീറ്റുകള്‍ നിലനിര്‍ത്താനുള്ള സമ്മര്‍ദവും ഒപ്പമുണ്ട്.

English summary
kerala local election will held in october or november says election commission
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X