കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇനി തെരുവു നായ്ക്കളെ കൊല്ലാം പക്ഷേ ഒരുകാര്യം നിയമം പാലിക്കണം എന്നുമാത്രം : ഹൈക്കോടതി

  • By Siniya
Google Oneindia Malayalam News

കൊച്ചി : ജനങ്ങള്‍ക്ക് ഭീഷണിയാവുന്ന തെരുവുനായ്ക്കളെ കൊല്ലാമെന്ന് ഹൈക്കോടതി ഉത്തരവ്. മാരകമായ രോഗം വന്ന നായ്ക്കളെയും പരുക്കേറ്റവയേയും കൊല്ലാം. ഇക്കാര്യത്തില്‍ കേന്ദ്ര നിയമമാണ് നടപ്പാക്കേണ്ടതെന്നും കോടതി നിര്‍ദേശിച്ചു.തെരുവുനായ്ക്കളെ നിയന്ത്രിക്കുന്നതിന് കര്‍ശന നിയന്ത്രണം വേണം. തദ്ദേശ സഥാപനങ്ങള്‍ക്ക് നിയമം പാലിച്ചുക്കൊണ്ടു പിടികൂടാമെന്ന് ഹൈക്കോടതി വ്യക്തമാക്കി. മൃഗസംരക്ഷണ നിയമം കര്‍ശനമായി പാലിക്കണം. ചീഫ് ജസ്റ്റിസ് അശോക് ഭൂഷണും ജസ്റ്റിസ് എം.എം. ഷഫീഖും ഉള്‍പ്പെട്ട ഡിവിഷന്‍ ബഞ്ചാണ് സുപ്രധാനമായ ഈ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. തെരുവുനായ ശല്യത്തിനെതിരെ നല്‍കിയ ഒരു കൂട്ടം ഹര്‍ജികള്‍ പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ നിരീക്ഷണം.

നായ്ക്കളെ കൊല്ലാന്‍ അടിയന്തര നടപടി

നായ്ക്കളെ കൊല്ലാന്‍ അടിയന്തര നടപടി

സംസ്ഥാനത്തെ തെരുവുനായ്ക്കളുടെ ശല്ല്യം അവസാനിപ്പിക്കാന്‍ സര്‍ക്കാരും മൃഗസംരക്ഷണവകുപ്പും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും അടിയന്തര നടപടി കൈക്കൊള്ളണമെന്ന് ഡിവിഷന്‍ ബഞ്ച് ആവശ്യപ്പെട്ടു. ഇതിനുള്ള അധികാരം തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ഉണ്ട്.

നിയമം പാലിക്കണം

നിയമം പാലിക്കണം

നായ്ക്കളെ പിടികൂടുമ്പോള്‍ മൃഗസംരക്ഷണ വകുപ്പില്‍ ചട്ടങ്ങളും നിബന്ധനകളും സര്‍ക്കാരും തദ്ദേശ സ്ഥാപനങ്ങളും കര്‍ശനമായി പാലിക്കണം. നായ്ക്കളുടെ പ്രജനനം സംബന്ധിച്ച നിയമത്തിലെ ഏഴ് മുതല്‍ ഒന്‍പത് വരെയുള്ള വകുപ്പുകളും മൃഗങ്ങളോടുള്ള ക്രൂരത സംബന്ധിച്ച നിയമത്തിലെ ഒന്‍പത് മുതല്‍ പത്ത് വരെയുള്ള വകുപ്പുകളും പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്തണം.

തെരുവ് നായ ശല്യം

തെരുവ് നായ ശല്യം

സംസ്ഥാനത്ത് തെരുവ് നായ ശല്യം രൂക്ഷമാണ് . ആറുമാസത്തിനിടെ 47000 പേര്‍ക്ക് സംസഥാനത്ത് കടിയേറ്റിട്ടുണ്ട്. കടിയേറ്റവരില്‍ കൂടുതലും കുട്ടികളാണ്. ആശുപത്രിയില്‍ മരുന്നില്ലാത്ത പ്രതിസന്ധിയും നേരിട്ടിരുന്നു. ഈ വര്‍ഷം മാത്രം 45000 പേര്‍ ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തിയിരുന്നു.

തെരുവ് നായ സ്‌നേഹിയായ രഞ്ജിനി ഹരിദാസ്

തെരുവ് നായ സ്‌നേഹിയായ രഞ്ജിനി ഹരിദാസ്

നായ്ക്കളെ കൊല്ലുന്നത് നിയമവിരുദ്ധമാണെന്ന് രഞ്ജിനി പറഞ്ഞു. തെരുവ് നായയുടെ ആക്രമണം മാധ്യമ സൃഷ്ടിയാണെന്നണ് രഞ്ജിനി ഹരിദാസിന്റെ വാദം. തെരുവ് നായ ശല്യം ഇല്ലാതാക്കാന്‍ എറണാകുളം ജില്ലാ പഞ്ചായത്ത് വിളിച്ചുചേര്‍ത്ത യോഗത്തില്‍ ജനപ്രതിനിധികളും രഞ്ജിനി ഹരിദാസിന്റെ നേതൃത്വത്തിലുള്ള മൃഗസ്‌നേഹികളും തമ്മില്‍ വാക്കേറ്റം. പേപ്പട്ടികളെ കൊല്ലുകയല്ലാതെ നിവൃത്തിയില്ലെന്ന മൃഗ ഡോക്ടറുടെ നിലപാടില്‍ പ്രതിഷേധിച്ച് ടെലിവിഷന്‍ അവതാരക രഞ്ജിനി ഹരിദാസ് പ്രതികരിച്ചത്.

തെരുവ് നായ്ക്കള്‍ തെരുവിന്റെ സംരക്ഷകര്‍ മേനകാഗാന്ധി

തെരുവ് നായ്ക്കള്‍ തെരുവിന്റെ സംരക്ഷകര്‍ മേനകാഗാന്ധി

തെരുവുനായ്ക്കളെ കൊല്ലുന്നതിനെ എതിര്‍ത്ത് ് കേന്ദ്രമന്ത്രി മേനകാ ഗാന്ധി. തെരുവുനായ്ക്കളുടെ പ്രശ്‌നം രാഷ്ട്രീയമായി ദുരുപയോഗം ചെയ്യുകയാണെന്നും തെരുവുനായ്ക്കള്‍ അകാരണമായി ആരെയും ആക്രമിക്കില്ലെന്നും മേനക പറഞ്ഞു. ആളുകളെ ആക്രമിക്കുന്നത് തെരുവുനായ്ക്കളല്ല മറിച്ച് വീടുകളില്‍ വളര്‍ത്തുന്ന നായ്ക്കളാണ്. ഇറച്ചി വാങ്ങാന്‍ പോകുന്ന കുട്ടികളാണ് നായ്ക്കളുടെ ആക്രമണത്തിനിരയാകുന്നതെന്നും മേനക അവകാശപ്പെടുന്നു. നായ്ക്കളുടെ കുഞ്ഞുങ്ങളെ ആക്രമിക്കാന്‍ വരുന്നവരെയും അവ കടിക്കും. അല്ലാതെ തെരുവുനായ്ക്കള്‍ മനുഷ്യരെ ആക്രമിക്കില്ലെന്നും പറഞ്ഞു.

തെരുവ് നായ്ക്കളെ കൊല്ലരുതെന്ന ഡി ജി പി

തെരുവ് നായ്ക്കളെ കൊല്ലരുതെന്ന ഡി ജി പി

തെരുവ് നായ്ക്കളെ കൊല്ലരുതെന്ന് ഡി ജി പി. സെന്‍കുമാര്‍. തെരുവ് നായ്ക്കുളെ കൊല്ലുന്നതും പിടികൂടുന്നതും കുറ്റകരമാണെന്ന് ചൂണ്ടികാട്ടി സര്‍ക്കുലര്‍ പുറത്തിറക്കിയിരുന്നു.

ഒടുവില്‍ ചിറ്റിലപ്പള്ളി

ഒടുവില്‍ ചിറ്റിലപ്പള്ളി

അക്രമണകാരികളായ തെരുവുനായ്ക്കളെ നിയന്ത്രിക്കാന്‍ അധികാരികള്‍ തയാറായില്ലെങ്കില്‍ ജനം നിയമം കൈയിലെടുക്കുമെന്ന് വ്യവസായ പ്രമുഖന്‍ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിയും രംഗത്തെത്തി. തെരുവുനായ വിമുക്ത കേരളം എന്ന മുദ്രാവാക്യമുയര്‍ത്തി സ്‌ട്രേ ഡോഗ് ഫ്രീ മൂവ്‌മെന്റിന്റെ നേതൃത്വത്തില്‍ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി നിരാഹാര സമരം നടത്തിയത്.

English summary
Kerala local government can catch and kill street dogs says high court
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X