കേരളത്തിന്റെ തീരുമാനം ദൗർഭാഗ്യകരം; ലോക്ക്ഡൗൺ നിയന്ത്രണങ്ങളിലെ ഇളവുകൾക്കെതിരെ ഐഎംഎ
ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ പ്രധാനപ്പെട്ട തീർത്ഥാടന യാത്കൾ മാറ്റിവെച്ച സാഹചര്യത്തിൽ സംസ്ഥാനത്തിന്റെ തീരുമാനം ദൗർഭാഗ്യകരമാണെന്നും ഐഎംഎ പ്രസ്താവനയിൽ അറിയിച്ചു
തിരുവനന്തപുരം: വലിയ പെരുന്നാളിനോട് അനുബന്ധിച്ച് കേരളത്തിൽ കോവിഡ് ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവ് നൽകിയ സർക്കാർ തീരുമാനത്തിനെതിരെ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ). രാജ്യത്ത് കോവിഡ് വ്യാപനത്തിന്റെ രണ്ടാം തരംഗം ഇനിയും അവസാനിക്കാത്ത സംസ്ഥാനമാണ് കേരളം. ഭീതി നിലനിൽക്കെ സർക്കാർ കൈകൊണ്ട തീരുമാനം തെറ്റാണെന്ന് ഐഎംഎ ചൂണ്ടികാട്ടി.

പ്രേക്ഷകരെ ഞെട്ടിച്ച് മെറീന മൈക്കിൾ; ഫോട്ടോസ് വൈറലാകുന്നു
ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ പ്രധാനപ്പെട്ട തീർത്ഥാടന യാത്കൾ മാറ്റിവെച്ച സാഹചര്യത്തിൽ സംസ്ഥാനത്തിന്റെ തീരുമാനം ദൗർഭാഗ്യകരമാണെന്നും ഐഎംഎ പ്രസ്താവനയിൽ അറിയിച്ചു. ബക്രീദിനോട് അനുബന്ധിച്ച് ഞായറാഴ്ച മുതൽ മൂന്ന് ദിവസത്തേക്കാണ് സംസ്ഥാനത്ത് കടകളടക്കം കൂടുതൽ നേരം തുറന്ന് പ്രവർത്തിക്കാൻ അനുമതി നൽകികൊണ്ട് നിയന്ത്രണങ്ങളിൽ ഇളവ് നൽകിയത്. അനുമതി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഐഎംഎ സർക്കാരിന് കത്തയക്കുകയും ചെയ്തിട്ടുണ്ട്.
കേരള സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മനു അഭിഷേക് സിങ്‌വിയും രംഗത്തെത്തിയിരുന്നു. നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കിയത് നിന്ദ്യമായ നടപടിയാണെന്നാണ് പാര്‍ട്ടി ദേശീയ വക്താവ് കൂടിയായ മനു അഭിഷേക് സിങ്‌വി. ഉത്തര്‍പ്രദേശില്‍ കന്‍വാര്‍ തീര്‍ത്ഥ യാത്ര നടത്തുന്നത് തെറ്റാണെന്നില്‍ പെരുന്നാള്‍ ആഘോഷവും അങ്ങനെ തന്നെയാണെന്നും സിങ്‌വി ട്വിറ്ററില്‍ കുറിച്ചു.
കേരളം ഇപ്പോഴും കോവിഡ‍് കിടക്കയിലാണെന്ന കാര്യം മറക്കേണ്ടതില്ലെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. അതേസമയം കേരളത്തില്‍ കടകള്‍ തുറക്കാന്‍ അുവദിക്കണമെന്ന ആവശ്യപ്പെട്ട് പ്രതിഷേധവുമായി എത്തിയ വ്യാപാരികള്‍ക്ക് കേളത്തിലെ കോണ്‍ഗ്രസ് നേതൃത്വം പിന്തുണ നല്‍കിയിരുന്നു. എല്ലാ ദിവസവും കടകള്‍ തുറന്ന് തിരക്ക് നിയന്ത്രിക്കണമെന്നായിരുന്നു സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതൃത്വത്തിന്‍റെ നിലപാട്.
മഞ്ഞുമലകളെ തൊട്ട്; വെക്കേഷൻ മൂഡിൽ ഷഫ്ന നിസാം












Click it and Unblock the Notifications