കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അന്തര്‍ ജില്ലാ ബസ് സര്‍വീസ് നാളെ മുതല്‍; ചാര്‍ജ് കൂടും, ആരാധനാലയങ്ങളുടെ കാര്യത്തില്‍ അനിശ്ചിതത്വം

  • By Desk
Google Oneindia Malayalam News

തിരുവനന്തപുരം: കേരളത്തില്‍ അന്തര്‍ ജില്ലാ ബസ് സര്‍വീസ് ചൊവ്വാഴ്ച മുതല്‍ ആരംഭിക്കും. ഇരട്ടി നിരക്ക് ഈടാക്കുമെന്ന് സൂചന. ആരാധനാലയങ്ങള്‍ തുറക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനം എടുത്തിട്ടില്ല. മതനേതാക്കളുമായി ചര്‍ച്ച നടത്തി നിബന്ധനകള്‍ സംബന്ധിച്ച് ധാരണയിലെത്തും. ശേഷമാകും ഇക്കാര്യം പ്രഖ്യാപിക്കുക എന്നറിയുന്നു. ലോക്ക് ഡൗണ്‍ ഇളവുകള്‍ സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന യോഗത്തിലാണ് ഈ തീരുമാനങ്ങള്‍. മുഖ്യമന്ത്രിയുടെ പ്രതിദിന വാര്‍ത്താസമ്മേളനത്തില്‍ വിശദീകരണമുണ്ടാകും.

k

ബസില്‍ പകുതി സീറ്റില്‍ മാത്രമേ യാത്രക്കാരെ അനുവദിക്കൂ. അതുകൊണ്ടുതന്നെ ഇരട്ടി ചാര്‍ജ് ഈടാക്കും. സംസ്ഥാനത്തിന് പുറത്തേക്ക് ബസ് സര്‍വീസ് ഇപ്പോഴില്ല. കൊറോണ കൂടുതല്‍ നിയന്ത്രണ വിധേയമായാല്‍ മാത്രമേ ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകൂ. അന്തര്‍ സംസ്ഥാന യാത്രകള്‍ നടത്താന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു.

കോണ്‍ഗ്രസിന് വസന്തം!! അജിത് ജോഗിയുടെ പാര്‍ട്ടി കോണ്‍ഗ്രസില്‍ ലയിക്കും... എംഎല്‍എമാര്‍ വര്‍ധിക്കുംകോണ്‍ഗ്രസിന് വസന്തം!! അജിത് ജോഗിയുടെ പാര്‍ട്ടി കോണ്‍ഗ്രസില്‍ ലയിക്കും... എംഎല്‍എമാര്‍ വര്‍ധിക്കും

ഹോട്ടലുകള്‍ നിയന്ത്രണത്തോടെ തുറക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കുമെന്നാണ് വിവരം. ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാന്‍ അവസരമൊരുക്കിയേക്കും. എന്നാല്‍ മുന്‍കൂട്ടി ബുക്ക് ചെയ്യേണ്ടിവരും. കൂടുതല്‍ പേരെത്തുന്ന സാഹചര്യം ഒഴിവാക്കും. വിവാഹത്തിലും മരണാനന്തര ചടങ്ങുകളിലും പങ്കെടുക്കുന്നതിന് നിലവിലുള്ള നിയന്ത്രണം തുടര്‍ന്നേക്കും.

കിടുകിടാ വിറപ്പിച്ച് പ്രതിഷേധക്കാര്‍; ട്രംപ് ബങ്കറില്‍ ഒളിച്ചു, ഭൂമിക്കടിയിലെ രഹസ്യ സങ്കേതത്തില്‍കിടുകിടാ വിറപ്പിച്ച് പ്രതിഷേധക്കാര്‍; ട്രംപ് ബങ്കറില്‍ ഒളിച്ചു, ഭൂമിക്കടിയിലെ രഹസ്യ സങ്കേതത്തില്‍

ആരാധനാലയങ്ങള്‍ തുറക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനം ആയിട്ടില്ല. മത നേതാക്കളുമായി വിഷയം ചര്‍ച്ച ചെയ്യും. ആരാധനാലയങ്ങള്‍ തുറക്കണമെന്ന് മത നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു. ജൂണ്‍ എട്ട് മുതല്‍ തുറക്കാമെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ മാര്‍ഗനിര്‍ദേശങ്ങളില്‍ പറയുന്നത്. മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് ജൂണ്‍ എട്ട് മുതല്‍ പാസ് വേണ്ടെന്നും കേന്ദ്രം വ്യക്തമാക്കിയിരുന്നു. എന്നാല്‍ കേരളത്തില്‍ ഇക്കാര്യത്തില്‍ നിയന്ത്രണം തുടരുമെന്നാണ് വിവരം.

ചൈനയെ നേരിടാന്‍ ഇന്ത്യന്‍ പട്ടാളം പുറപ്പെട്ടു; കശ്മീരില്‍ നിന്ന് ലഡാക്കിലേക്ക് ആയുധങ്ങള്‍.. ചൈനയിലുംചൈനയെ നേരിടാന്‍ ഇന്ത്യന്‍ പട്ടാളം പുറപ്പെട്ടു; കശ്മീരില്‍ നിന്ന് ലഡാക്കിലേക്ക് ആയുധങ്ങള്‍.. ചൈനയിലും

English summary
Kerala Lockdown: Inter Districts Bus Service resume from Tuesday
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X