വാരാന്ത്യ ലോക്ക്ഡൗൺ ഒഴിവാക്കും, ഇടദിവസങ്ങളിലെ നിയന്ത്രണങ്ങളിലും മാറ്റം; ലോക്ക്ഡൗൺ പ്രോട്ടോക്കോൾ മാറുന്നു
ജനജീവിതം മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കുന്ന തരത്തിൽ നിയന്ത്രണങ്ങളിൽ മാറ്റം വരുമെന്നാണ് കരുതുന്നത്
തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ സമഗ്ര മാറ്റത്തിന് സാധ്യത. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിനെ അടിസ്ഥാനപ്പെടുത്തിയുള്ള നിലവിലെ ലോക്ക്ഡൗൺ നയത്തിനെതിരെ വ്യാപക പ്രതിഷേധം ഉയരുന്നിരുന്നു. നിലവിലെ നിയന്ത്രണങ്ങളിൽ രോഗവ്യാപനം കുറയാത്തസാഹചര്യത്തിലാണ് പ്രോട്ടോക്കോൾ മാറ്റാൻ സർക്കാർ ഒരുങ്ങുന്നത്.

സാരിയിൽ സുന്ദരിയായി ഭാമ; ഏറ്റവും പുതിയ ചിത്രങ്ങൾ കാണാം
ജനജീവിതം മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കുന്ന തരത്തിൽ നിയന്ത്രണങ്ങളിൽ മാറ്റം വരുമെന്നാണ് കരുതുന്നത്. ഇത് സംബന്ധിച്ച നിർദേശം മുഖ്യമന്ത്രി ആരോഗ്യ വിദഗ്ധ സമിതിക്ക് നൽകി കഴിഞ്ഞു. വരും ദിവസങ്ങളിൽ തന്നെ പുതുക്കിയ മാർഗനിർദേശങ്ങൾ സമർപ്പിക്കാനാണ് മുഖ്യമന്ത്രി ആവശ്യപ്പെട്ടിരിക്കുന്നത്. ചൊവ്വാഴ്ച ചേരുന്ന കോവിഡ് അവലോകന യോഗത്തിന് ശേഷം ഇക്കാര്യത്തിൽ അന്തിമ തീരുമാനമുണ്ടാകുമെന്നാണ് കരുതുന്നത്.
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അനുസരിച്ച് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ നാല് വിഭാഗങ്ങളായി തിരിച്ചാണ് ഇപ്പോൾ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്. ഇത്തരത്തിലുള്ള നിയന്ത്രണങ്ങൾ ആൾക്കൂട്ടം ഒഴിവാക്കുന്നതിന് പകരം കൂട്ടുന്നതാണെന്നാണ് തുടക്കം മുതൽ ഉയരുന്ന പ്രധാന ആരോപണം. എന്നാൽ രോഗവ്യാപനം കുറയുമെന്ന പ്രതീക്ഷയിലായിരുന്നു സർക്കാർ.
രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലെല്ലാം കോവിഡ് രണ്ടാം തരംഗം അവസാനിച്ച് സാധാരണ ജീവിതത്തിലേക്ക് മടങ്ങുമ്പോഴും കേരളത്തിൽ അതീവ ഗുരുതരമായി തുടരുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഈ ഘട്ടത്തിൽ സർക്കാരിനെതിരെ വ്യാപരികളുടെയും പൊതു ജനങ്ങളുടെയും ഭാഗത്ത് നിന്ന് വ്യാപക പ്രതിഷേധവും ഉയർന്നിരുന്നു.
ടിപിആറും രോഗികളുടെ എണ്ണവും അടിസ്ഥാനമാക്കിയുള്ള നിയന്ത്രണം പിൻവലിക്കണമെന്ന് തന്നെയാണ് വിദഗ്ധ സമിതിയുടെയും നിലപാട്. ടിപിആർ കൂടിയ ഇടങ്ങള്‍ മൈക്രോ കണ്ടയിന്‍മെന്റ് മേഖലകളാക്കി തിരിച്ച് നിയന്ത്രണം കൊണ്ടു വരണം. വെള്ളി, തിങ്കള്‍ ദിവസങ്ങളില്‍ തിരക്ക് വര്‍ധിക്കാന്‍ കാരണമായ വാരാന്ത്യ ലോക്ഡൗണ്‍ ഇനി വേണ്ടെന്നാണ് ശുപാര്‍ശ. മൂന്നു ദിവസം മാത്രം പ്രവര്‍ത്തനാനുമതിയുള്ള കടകള്‍ക്ക് എല്ലാ ദിവസവും തുറക്കാം. കടകളുടെ പ്രവർത്തന സമയവും കൂട്ടിയേക്കും.
അതേസമയം വിവാഹം, മരണം, മറ്റു പൊതുചടങ്ങുകള്‍ എന്നിവയിലുള്ള നിയന്ത്രണങ്ങൾ കർശനമായി തന്നെ തുടരും. പരിശോധനകളുടെ എണ്ണവും വാക്സിനേഷന്റെ വേഗതയും കൂട്ടാൻ തന്നെയാണ് തീരുമാനം. ആള്‍ക്കൂട്ട നിയന്ത്രണത്തിന് കര്‍ശന നിലപാടും സര്‍ക്കാര്‍ സ്വീകരിക്കും. പൊലീസ് നിരീക്ഷണം ശക്തമാക്കും.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications