സംസ്ഥാനത്ത് കൂടുതൽ ഇളവുകൾ; ഞായറാഴ്ച നിയന്ത്രണം പിൻവലിച്ചു..സ്കൂളുകളിൽ 28 മുതൽ വൈകീട്ട് വരെ ക്ലാസുകൾ
തിരുവനന്തപുരം; സംസ്ഥാനത്ത് ഞായറാഴ്ച നിയന്ത്രണങ്ങൾ പിൻവലിച്ചു. ഇന്ന് ചേർന്ന കൊവിഡ് അവലോകന യോഗത്തിലാണ് തിരുമാനം. സ്കൂളുകളിൽ 28 മുതൽ ക്ലാസുകൾ വൈകീട്ട് വരെയാക്കും. ഉത്സവങ്ങളിൽ കൂടുതൽ പേരെ പങ്കെടുപ്പിക്കാനും യോഗത്തിൽ തിരുമാനമായി.

സ്കൂളുകൾക്കൊപ്പം കോളേജുകളും മുഴുവന്‍ വിദ്യാര്‍ത്ഥികളെയും ഉള്‍പ്പെടുത്തി രാവിലെ മുതല്‍ വൈകുന്നേരം വരെ പ്രവർത്തിക്കാൻ ഫെബ്രുവരി അവസാന വാരത്തോടെ സജ്ജമാക്കാന്‍ രുമാനിച്ചു. അതിനുവേണ്ട തയ്യാറെടുപ്പുകള്‍ സ്കൂളുകളില്‍ ആരംഭിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദ്ദേശം നല്‍കി. അതുവരെ പകുതി വിദ്യാര്‍ത്ഥികളെ മാത്രം ഉള്‍പ്പെടുത്തി ക്ലാസ്സുകള്‍ നടത്തും.
ഫെബ്രുവരി നാലിലെ വര്‍ഗ്ഗീകരണം അനുസരിച്ച് ജില്ലകളിലെ നിയന്ത്രണങ്ങള്‍ തുടരും.ആലുവ ശിവരാത്രി, മാരാമണ്‍ കണ്‍വെണ്‍ഷന്‍, ആറ്റുകാല്‍ പൊങ്കാല തുടങ്ങിയ ചടങ്ങുകളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് കൂടുതല്‍ പേര്‍ക്ക് പങ്കെടുക്കാന്‍ അവസരം നല്‍കുന്ന കാര്യം പരിശോധിക്കും. വടക്കേ മലബാറില്‍ ഉത്സവങ്ങള്‍ നടക്കുന്ന മാസമാണ് ഫെബ്രുവരി. ഇവിടങ്ങളിലും ക്രമീകരണങ്ങള്‍ വരുത്തി കൂടുതല്‍പേരെ പങ്കെടുക്കാന്‍ അനുവദിക്കും.
കോവിഡാനന്തര രോഗവിവിരങ്ങള്‍ രേഖപ്പെടുത്താന്‍ പോസ്റ്റ് കോവിഡ് രജിസ്ട്രി ആരംഭിക്കുന്ന കാര്യം ആരോഗ്യ വകുപ്പ് പരിശോധിക്കണം. പോസ്റ്റ് കോവിഡ് ക്ലിനിക്കുകള്‍ ആരംഭിച്ചിട്ടുണ്ട്. ഇതിന് സംസ്ഥാന തലത്തില്‍ നോഡല്‍ ഓഫീസറെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ജില്ലകളില്‍ ഡെപ്യൂട്ടി ഡി എം ഒ തലത്തിലും
ചുമതല നല്‍കിയിട്ടുണ്ട്.
ആശുപത്രികളില്‍ പ്രത്യേകിച്ച് മെഡിക്കല്‍ കോളേജ് ആശുപത്രികളില്‍ കോവിഡ് ജോലിക്ക് നിയോഗിക്കപ്പെട്ടവര്‍ സമയബന്ധിതമായി എത്താത്തത് പലപ്പോഴും പ്രയാസങ്ങള്‍ സൃഷ്ടിക്കുന്നതായി ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. ഇത് ഗൗരവമായി പരിഗണിച്ച് പരിഹരിക്കണം. ഗുരുതരാവസ്ഥയിലുള്ളവരെ സീനിയര്‍ ഡോക്ടര്‍മാര്‍ കൂടി പരിശോധിക്കണമെന്ന് നേരത്തെ തീരുമാനിച്ചതാണ്. ഇത് നടപ്പാകുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് ആരോഗ്യവകുപ്പിന് മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി.
ചില സ്വകാര്യ ആശുപത്രികള്‍ അനാവശ്യമായി മോണോ ക്ലോണല്‍ ആന്‍റി ബോഡി ചികിത്സ നടത്തുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തില്‍ നടപടി സ്വീകരിക്കാന്‍ ആരോഗ്യവകുപ്പിനോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
പൊതുവിദ്യാലയങ്ങളിലെ ക്‌ളാസ്: അധിക മാർഗരേഖ പ്രസിദ്ധീകരിക്കും
സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ ഈ മാസം 14ന് ക്‌ളാസുകൾ ആരംഭിക്കുന്നതിന് മുന്നോടിയായി അധിക മാർഗരേഖ പ്രസിദ്ധീകരിക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി വാർത്താസമ്മേളനത്തിൽ പറഞ്ഞു. വിദ്യാലയങ്ങൾക്കുള്ള വിശദമായ മാർഗരേഖ മുമ്പ് പ്രസിദ്ധീകരിച്ചിരുന്നു. അധിക മാർഗരേഖ പ്രസിദ്ധീകരിക്കുന്നത് സംബന്ധിച്ച് വിദ്യാഭ്യാസ മേഖലയിലെ വിദഗ്ധരും ഉദ്യോഗസ്ഥരുമായി ചർച്ചകൾ നടക്കുകയാണെന്ന് മന്ത്രി അറിയിച്ചു.
പരീക്ഷയ്ക്ക് മുമ്പ് പാഠഭാഗങ്ങൾ മുഴുവൻ പഠിപ്പിക്കും. എല്ലാ പരീക്ഷകളും യഥാസമയം നടത്തുമെന്നും മന്ത്രി പറഞ്ഞു. ഹയർസെക്കൻഡറി ഒന്നാം വർഷ പരീക്ഷകൾ വിജയകരമായി നടത്തി. പനി, കോവിഡ് ലക്ഷണങ്ങൾ ഉണ്ടായിരുന്ന 1500 പേർക്ക് പരീക്ഷ എഴുതുന്നതിന് പ്രത്യേക സൗകര്യം ഒരുക്കിയിരുന്നു. കുട്ടികളുടെ അക്കാഡമിക് കാര്യങ്ങൾക്കൊപ്പം ആരോഗ്യ കാര്യങ്ങൾക്കും വകുപ്പ് പ്രാധാന്യം നൽകുന്നു. പുതിയ വർഷത്തിൽ അടിസ്ഥാന സൗകര്യ വികസനത്തിനൊപ്പം കുട്ടികളുടെ അക്കാഡമിക് കാര്യങ്ങൾക്ക് കൂടുതൽ ഊന്നൽ നൽകുമെന്ന് മന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് കൊവിഡ് വ്യാപനം കുറയുന്നു
സംസ്ഥാനത്ത് കൊവിഡ് വ്യാപനം കുറയുകയാണെന്നാണ് വിലയിരുത്തൽ. തിങ്കളാഴ്ച 22, 524 പേർക്കായിരുന്നു രോഗം സ്ഥിരീകരിച്ചത്. ടി പി ആറും കുറഞ്ഞു. ഇതോടെ കേരളത്തിൽ മൂന്നാം തരംഗം അവസാനിക്കുകയാണെന്നാണ് വിലയിരുത്തപ്പെടുന്നത്. ഫെബ്രുവരി പകുതിയോടെ കേസുകൾ കുത്തനെ കുറയുമെന്ന് ആരോഗ്യമന്ത്രി വീണ ജോർജും അറിയിച്ചിരുന്നു. അതേസമയം രാജ്യത്തും കൊവിഡ് വ്യാപനം കുറയുകയാണ്. കഴിഞ്ഞ 24 മണിക്കൂറിൽ പുതുതായി രോഗം സ്ഥിരീകരിച്ചത് 67,597 പേർക്കാണ്. പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് നിലവിൽ 8.30 ശതമാനമാണ്. പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 5.02 ശതമാനവും.












Click it and Unblock the Notifications