• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
Subscribe Now  
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
LIVE

കോവിഡ് 19: കാസർഗോഡ് ഇന്ന് നിർണായകം: സമൂഹ വ്യാപനം ഉണ്ടായോന്ന് ഇന്ന് അറിയാം; കലക്ടർ

തിരുവനന്തപുരം; സംസ്ഥാനത്ത് ഇന്ന് മാത്രം 28 കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതോടെ കർശന നടപടകളിലേക്ക് കടക്കുകയാണ് കേരളം. മാർച്ച് 31 വരെ സംസ്ഥാനത്ത് ലോക്ക് ഡൗൺ നടപ്പാക്കും. അനിതര സാധാരണമായ സാഹചര്യമാണെന്നും ആളുകൾ പുറത്തിറങ്ങരുതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ലോക്ക് ഡൗണിൽ സംസ്ഥാനം മൊത്തമായി അടച്ചിടും. പൊതുഗതാഗത സംവിധാനങ്ങൾ പ്രവർത്തിക്കില്ല.

Newest First Oldest First
3:35 PM, 25 Mar
സംസ്ഥാനത്ത് വെന്റിലേറ്റര്‍ സൗകര്യം കൂട്ടുന്നു. 500 വെന്റിലേറ്ററുകള്‍ വാടകയ്ക്ക് എടുക്കാന്‍ കെഎസ്ഇബി തീരുമാനിച്ചു. കാസര്‍ഗോഡ്, കണ്ണൂര്‍, കോഴിക്കോട്, എറണാകുളം ജില്ലകളില്‍ കെഎസ്ഇബി യുടെ വെന്റിലേറ്റര്‍ സൗകര്യമൊരുക്കാന്‍ തീരുമാനം.
2:12 PM, 25 Mar
മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വരുന്നവരെ ഇനി വീടുകളിലേക്ക് വിടില്ല. ഇനി എത്തുന്നവര്‍ കൊവിഡ് സെന്ററിലേക്ക് മാറണം.
1:42 PM, 25 Mar
വിലക്കയറ്റം നിയന്ത്രിക്കാന്‍ കര്‍ശന നടപടി എടുക്കുമെന്ന് മന്ത്രി വി സുനില്‍ കുമാര്‍.
1:29 PM, 25 Mar
ഹോര്‍ട്ടികോര്‍പ്പ് പച്ചക്കറികള്‍ ഇനി ഓണ്‍ലൈനില്‍ ലഭിക്കുമെന്ന് ചെയര്‍മാന്‍ വിനയന്‍ അറിയിച്ചു. ആദ്യ ഘട്ടത്തില്‍ നടപ്പിലാക്കുക തിരുവനന്തപുരത്തും എറണാകുളത്തും.
1:14 PM, 25 Mar
ലോക്ക് ഡൗണ്‍ നിയന്ത്രണത്തെ തുടര്‍ന്ന് കുട്ടനാട്ടില്‍ നെല്ല് സംഭരണം നിലച്ചു. വാഹനങ്ങള്‍ ലഭിക്കാത്തതിനെ തുടര്‍ന്ന് നിരവധി പാടശേഖരങ്ങളില്‍ നെല്ല് കൂട്ടി ഇട്ടിരിക്കുകയാണ്.
12:58 PM, 25 Mar
വയനാട് അതിർത്തി അടച്ചു. അതിർത്തി വഴി ഇനി ആരെയും കടത്തിവിടില്ലെന്ന് ജില്ലാ ഭരണകൂടം.
12:58 PM, 25 Mar
കാസര്‍ഗോട്ടെ രോഗികളെ കണ്ണൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റുമെന്ന് കലക്ടർ. മംഗ്ലൂർ ദേശീയപാത അടച്ചതിനാലാണ് തീരുമാനം.
12:40 PM, 25 Mar
അനാവശ്യമായി റോഡിലിറങ്ങുന്നവരുടെ വാഹനം കസ്റ്റഡിയിലെടുക്കും. ഇത് തിരിച്ച് കൊടുക്കുക 21 ദിവസത്തിന് ശേഷം.
12:35 PM, 25 Mar
കാസര്‍ഗോഡ് ഇന്ന് നിര്‍ണായകമെന്ന് കലക്ടർ. സാമൂഹ്യവ്യാപനം ഉണ്ടോ എന്ന് ഇന്ന് അറിയാം. കൂടുതല്‍ പേരില്‍ രോഗലക്ഷണങ്ങള്‍. 77 സാമ്പിളുകള്‍ ഇന്ന് പരിശോധനയ്ക്ക് അയച്ചു.
11:57 AM, 25 Mar
ഭക്ഷ്യ സാധാനങ്ങൾ വിതരണം ചെയ്യും. ബിപിഎൽ കുടുംബങ്ങൾക്ക് 35 കിലോ അരി. വെള്ള, നീല കാർഡ് ഉള്ളവർക്ക് 15 കിലോ വീതം അരി നൽകും.
11:31 AM, 25 Mar
സംസ്ഥാനത്ത് പൊലീസ് പരിശോധന കർശനമാക്കി. കോഴിക്കോട് ലോക്ക് ഡൗണ്‍ ലംഘിച്ച 113 വാഹനങ്ങള്‍ പിടിച്ചെടുത്തു.
11:20 AM, 25 Mar
നിരോധനാജ്ഞ ലംഘിച്ച 30 പേർ കൊച്ചിയിൽ അറസ്റ്റിൽ. ഇവരുടെ വാഹനങ്ങൾ 21 ദിവസങ്ങൾക്ക് ശേഷം വിട്ടു നൽകും.
10:45 AM, 25 Mar
സംസ്ഥാനത്ത് 21 ദിവസത്തേക്ക് ബിവറേജ്‌സും ബാറും തുറക്കില്ല.
10:42 AM, 25 Mar
ബിപിഎൽ പട്ടികയിൽ ഉള്ളവർക്ക് 15 കിലോഗ്രാം അവശ്യസാധന കിറ്റുകൾ വീടുകളിൽ എത്തിക്കും
10:41 AM, 25 Mar
സംസ്ഥാനത്ത് 21 ദിവസത്തേക്ക് ബിവറേജ്‌സും ബാറും തുറക്കില്ല. ഓൺലൈൻ വഴി മദ്യം വിൽക്കാനുള്ള സാധ്യത തേടി സംസ്ഥാന സർക്കാർ.
10:19 AM, 25 Mar
ബന്ദിപൂരില്‍ കുടുങ്ങി കിടന്ന 200 ലധികം മലയാളികളെ കടത്തി വിട്ട് തുടങ്ങി. കേരള ചെക്‌പോസ്റ്റില്‍ ഇവരെ പരിശോധനയ്ക്ക് വിധേയമാക്കും. രോഗ ലക്ഷ്ണമുള്ളവരെ നിരീക്ഷണത്തിലാക്കും.
9:35 AM, 25 Mar
റേഷന്‍ കട സമയക്രമത്തില്‍ മാറ്റം. രാവിലെ 9 മണി മുതല്‍ 1 മണി വരെയും ഉച്ചയ്ക്ക് 2 മണി മുതല്‍ 5 മണി വരെയുമാണ് പുതിയ സമയം.
9:31 AM, 25 Mar
കേരളത്തില്‍ ഭക്ഷ്യ ക്ഷാമം ഉണ്ടാവില്ലെന്ന് മന്ത്രി പി തിലോത്തമന്‍. ആവശ്യത്തിന് അരിയും ഗോതമ്പും സംഭരിച്ചിട്ടുണ്ട്. 5 ലക്ഷം മെട്രിക് ടണ്‍ അരി എഫ് സി ഐ ഗോഡൗണില്‍ സ്‌റ്റേക്കുണ്ടെന്നും മന്ത്രി അറിയിച്ചു.
9:22 AM, 25 Mar
ബിവറേജസ് കോർപറേഷൻ ഔട്ട്‌ലെറ്റുകള്‍ പൂട്ടും. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ അടച്ചിടാൻ മാനേജർമാർക്ക് നിർദ്ദേശം നൽകിയിരിക്കുകയാണ്.
8:55 AM, 25 Mar
ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തിൽ വീട്ടിലേക്ക് അവശ്യ സാധനങ്ങൾ എത്തിക്കാൻ കുടുംബശ്രീ. ഹോം ശ്രീ ഹോം ഡെലിവറി എന്ന പദ്ധതിക്കാണ് തുടക്കമിട്ടിരിക്കുന്നത്
8:35 AM, 25 Mar
തിരുവനന്തപുരത്ത് ഒരാൾക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. മണക്കാട് സ്വദേശിക്കാണ് കൊറോണ സ്ഥിരീകരിച്ചത്.
12:40 AM, 25 Mar
രാജ്യത്ത് ലോക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ശബരിമല ക്ഷേത്രത്തില്‍ ഈ മാസം 29ന് തുടങ്ങാനിരുന്ന ഉത്സവം റദ്ദാക്കി
12:16 AM, 25 Mar
ഈ നയം തിരുത്തിയേ മതിയാകൂ എന്നും അതിനാവശ്യമായ സമ്മർദ്ദം രാജ്യവ്യാപകമായി ഉയർന്നുവരണം എന്നും ധനമന്ത്രി
12:16 AM, 25 Mar
ഇന്ത്യയിലെ ആരോഗ്യ ബജറ്റിലേയ്ക്ക് 15000 കോടി രൂപ കൂടുതലായി അനുവദിക്കുമെന്നാണോ പ്രധാനമന്ത്രി പറഞ്ഞതെന്ന് ഐസക്
12:15 AM, 25 Mar
മൂന്നാഴ്ചക്കാലം ഒരു ജോലിയ്ക്കും പോകാനാവാതെ വീട്ടിൽ തളച്ചിടപ്പെട്ട കോടിക്കണക്കിന് ദിവസക്കൂലിക്കാർക്ക് കേന്ദ്രസർക്കാരിൽ നിന്ന് ഒരു ദയയുമില്ലെന്ന് മന്ത്രി തോമസ് ഐസക്
10:57 PM, 24 Mar
സാധാരണ ജനങ്ങൾ ഈ ദിവസങ്ങളിൽ എങ്ങനെ ജീവിക്കും എന്ന് പ്രധാനമന്ത്രി പരാമർശിക്കാതിരുന്നത് നിരാശാജനകമെന്നും മേഴ്സിക്കുട്ടിയമ്മ
10:54 PM, 24 Mar
21 ദിവസങ്ങൾ ജനങ്ങൾ എങ്ങനെ ജീവിക്കണമെന്ന് മോദി ചിന്തിച്ചില്ലെന്ന് മന്ത്രി മേഴ്സിക്കുട്ടിയമ്മ
7:22 PM, 24 Mar
തൊഴിലുറപ്പ് ജോലി ചെറിയ സംഘമായി ചെയ്യാന്‍ അനുമതി
7:18 PM, 24 Mar
മാധ്യമങ്ങള്‍ക്ക് പ്രശംസ, മാധ്യമങ്ങള്‍ നല്‍കുന്നത് മികച്ച പിന്തുണയെന്ന് മുഖ്യമന്ത്രി
7:17 PM, 24 Mar
വിവരം മറച്ചുവെച്ചാല്‍ കര്‍ശന നടപടി
READ MORE

pin-copy

English summary
Kerala Coronavirus live updates
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more
X