ഖജനാവിന് നഷ്ടം 1700 കോടി; ബീവറേജസ് ഷോപ്പുകള്‍ എന്ന് തുറക്കും, സര്‍ക്കാര്‍ തീരുമാനം അറിയേണ്ടെ
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡിനെ തുടര്‍ന്ന് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ ആകെ അങ്കലാപ്പിലായത് മദ്യപാനികളാണ്. ബീവറേജസ് ഷോപ്പുകള്‍ അടച്ചതോടെ ഒരു തുള്ളി മദ്യം പോലും കിട്ടാത്ത അവസ്ഥയിലാണ് എല്ലാവരും. എത്രയും വേഗം ബീവറേജസ് ഷോപ്പുകള്‍ തുറക്കണമെന്ന ആഗ്രഹമാണ് ഓരോ മദ്യപാനിക്കുമുള്ളത്. കൂടാതെ ബീവറേജസ് അടഞ്ഞുകിടന്നതോടെ സംസ്ഥാന ഖജനാവിനുള്ള നഷ്ടം ചില്ലറയൊന്നുമല്ല. ഈ സാഹചര്യത്തില്‍ ബീവറേജസ് എന്ന് തുറക്കുമെന്ന കാര്യത്തില്‍ ഇന്ന് ഒരു തീരുമാനമുണ്ടാകുമെന്നാണ് സൂചന. വിശദാംശങ്ങള്‍ അറിയാം.
ചെറീസ് പാക്ക് ചെയ്യുന്ന കശ്മീരി കര്‍ഷകര്‍; കണ്ണിന് കുളിര്‍മ നല്കുന്ന ചിത്രങ്ങള്‍ കാണാം

ലോക്ക് ഡൗണ്‍ നാളെ അവസാനിക്കും
സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ കുറഞ്ഞുവരുന്ന സാഹചര്യത്തില്‍ ലോക്ക് ഡൗണ്‍ നാളെ കൊണ്ട് അവസാനിപ്പിക്കുമെന്ന റിപ്പോര്‍ട്ടാണ് പുറത്തുവരുന്നത്. ഇനി രോഗ വ്യാപനത്തിന്റെ അടിസ്ഥാനത്തില്‍ പ്രദേശികമായി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനാണ് നീക്കം. ഈ സാഹ്ചര്യത്തില്‍ രോഗ വ്യാപനം കുറഞ്ഞ മേഖലയിടെ ഔട്ട്ലെറ്റുകള് തുറക്കുന്നതിനെ കുറിച്ചാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്.

നഷ്ടം 1700 കോടി
ലോക്ക് ഡൗണിനെ തുടര്‍ന്ന് സംസ്ഥാനത്തെ മദ്യ വില്‍പ്പന ശാലകള്‍ അടച്ചതിനെ തുടര്‍ന്ന് 1700 കോടി രൂപ സര്‍ക്കാര്‍ ഖജനാവിന് നഷ്ടമുണ്ടായെന്നാണ് വിലയിരുത്തല്‍. ഇതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് എക്സൈസ് വകുപ്പ് സര്‍ക്കാരിന് കൈമാറിയിട്ടുണ്ട്. ഇനിയും ബീവറേജസ് അടഞ്ഞു കിടന്നാല്‍ നഷ്ടം ഇനിയും ഉയരാനുള്ള എല്ലാ സാധ്യതകളുമുണ്ട്.

ബെവ് ക്യൂ ആപ്പ് വീണ്ടും എത്തുമോ
കഴിഞ്ഞ ലോക്ക് ഡൗണ്‍ കാലത്ത് സര്‍ക്കാര്‍ അവതരിപ്പിച്ച ബെവ് ക്യൂ ആപ്പ് ഇത്തവണയും അവതരിപ്പിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ ബെവ് ക്യൂ ആപ്പിനെ തിരിച്ചെത്തിക്കില്ലെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചത്. കൂടാതെ മദ്യം ഓണ്‍ലൈനായി വീട്ടിലെത്തിക്കില്ലെന്നും എക്സൈസ് വകുപ്പ് മന്ത്രി അറിയിച്ചിരുന്നു.

കോര്പ്പറേഷന് പറയുന്നത്
അതേസമയം, ഔട്ട്ലെറ്റുകള് തുറക്കുന്നത് സംബന്ധിച്ച് സര്‍ക്കാരില്‍ നി്ന്ന് നിര്‍ദ്ദേശം ലഭിച്ചിട്ടില്ലെന്നാണ് കോര്പ്പറേഷന് അധികൃതര്‍ പറയുന്നത്. ഇന്ന് വൈകുന്നേരത്തോടെ ഇതില്‍ ഒരു തീരുമാനം ഉണ്ടാകാനാണ് സാധ്യത. എക്സൈസ് വകുപ്പ് മന്ത്രിയുടെ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്.

സംഘടനകള്‍ ആവശ്യപ്പെടുന്നത്
അതേസമയം, ഓട്ട്ലെറ്റുകള് തുറക്കുമ്പോള്‍ തിരക്ക് വര്‍ദ്ധിക്കാനുള്ള എല്ലാ സാധ്യതയുമുണ്ട്. ഇതുമായി ബന്ധപ്പെട്ട് കമ്പനി സെക്രട്ടറി തൊഴിലാളികളുടെ അഭിപ്രായം തേടിയിരുന്നു. തിരക്ക് കുറയ്ക്കാന്‍ ആപ്പിന്റെ സേവനമോ പൊലീസ് സേവനമോ തേടണമെന്നാണ് തൊഴിലാഴി് സംഘടനകള്‍ പറയുന്നത്.
സാരിയില്‍ തിളങ്ങി തപ്സീ പന്നു-പുതിയ ചിത്രങ്ങള്‍ കാണാം
-
സ്വര്‍ണവില കുറഞ്ഞു; 74000 രൂപയ്ക്ക് എട്ട് ഗ്രാം വാങ്ങാം, ആഭരണത്തിന് ഈ സ്വര്‍ണം മതി, പവന് വില -
പലതരം സുഖഭോഗങ്ങള്‍ അനുഭവിക്കാന്‍ അവസരം, ഭാര്യയുടെ ആഗ്രഹങ്ങള്‍ നിറവേറ്റും, ജോലിയിൽ പ്രമോഷൻ, നാൾഫലം -
രാധിക ശരത് കുമാറിനെ പ്രതാപ് പോത്തൻ ഉപേക്ഷിക്കാൻ കാരണം, രണ്ടാം വിവാഹത്തിൽ നടിക്ക് സംഭവിച്ചത്; ആലപ്പി അഷ്റഫ് -
സന്തോഷ് പണ്ഡിറ്റിന് ഒരു മാസം വരുന്ന ചെലവ് ഇത്ര; കണക്ക് പങ്കുവെച്ച് താരം -
കൊച്ചിയിൽ ഇനി യാത്ര എളുപ്പം; വൈറ്റില ജംഗ്ഷന്റെ വടക്കുഭാഗത്ത് ബസ് സ്റ്റാൻഡ്, ഒരുങ്ങുന്നത് വമ്പൻ പ്ലാൻ..! -
മുസ്ലിം ലീഗില്‍ പൊട്ടിത്തെറി; പാണക്കാട്ടെ തീരുമാനം ചോദ്യം ചെയ്ത് രണ്ടത്താണി, 'തങ്ങളെ കരുവാക്കി' -
വടകരയിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി എംകെ ഭാസ്കരൻ; എതിരാളി രമയോ വേണുവോ? കടുത്ത പോരാട്ടം ഉറപ്പ് -
സ്വർണ വില പവന് 23,000 രൂപ വരെ ഇടിയും;അക്ഷയ തൃതീയക്ക് സ്വർണം വാങ്ങിക്കൂട്ടാം? പിന്നെ വിറ്റ് കാശാക്കാം -
പ്രവാസികള്‍ക്ക് ആരോഗ്യ പരിരക്ഷ; 1 കോടി വരെ കവറേജുമായി നോര്‍ക്ക കെയര്‍, അവസാന തിയ്യതി അറിയാം -
ഒരു ഗ്രാമിന് 1.15 ലക്ഷം, പവന് 9.2 ലക്ഷം! മാന്ദ്യം കഴിഞ്ഞാല്‍ സ്വര്‍ണവില കുതിക്കുമെന്ന് കിയോസാക്കി -
പെരമ്പൂരില്‍ എസി ഓഫീസ്; വിജയ്ക്ക് മറ്റൊരു വെല്ലുവിളി, സംഗീതയുടെ ആസ്തി പരസ്യമാക്കുമോ -
മനസില്‍ കാണുന്നത് നടന്നിരിക്കും.. ശിവയോഗത്തിന്റെ ഒരു പവറേ..! ഈ രാശിക്കാരാണോ?











Click it and Unblock the Notifications