കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാതി കേരളം സാധാരണ നിലയിലേക്ക്; ചൊവ്വാഴ്ച്ച മുതല്‍ 7 ജില്ലകളില്‍ സ്വകാര്യവാഹനങ്ങള്‍ ഓടും

Google Oneindia Malayalam News

തിരുവനന്തപുരം: രാജ്യത്ത് കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി രണ്ടാംഘട്ട ലോക്ക്ഡൗണ്‍ മെയ് മൂന്ന് വരെ നീട്ടിയിട്ടുണ്ടെങ്കിലും ഏപ്രില്‍ 20 മുതല്‍ ചില മേഖലകളില്‍ ഇളവുകള്‍ അനുവദിക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചിരുന്നു. ഇത് പ്രകാരം കേരളത്തില്‍ പല ജില്ലകളിലും ചൊവ്വാഴ്ച്ച മുതല്‍ ഒറ്റ, ഇരട്ട വാഹനങ്ങള്‍ നിരത്തിലിറക്കാന്‍ അനുമതി.

കേരളത്തില്‍ കേരളത്തില്‍ ഇന്നലെ നാല് പേര്‍ക്കായിരുന്നു കൊറോണ സ്ഥിരീകരിച്ചത്. അതേസമയം രണ്ട് പേര്‍ക്ക് ഇന്നലെ രോഗം ഭേദമായിരുന്നു. കാസര്‍ഗോഡ് ജില്ലയിലെ 2 പേരുടെ പരിശോധനാഫലമാണ് നെഗറ്റീവായത്. 257 പേരാണ് ഇതുവരെ കോവിഡില്‍ നിന്നും രോഗമുക്തി നേടിയത്. ഇതോടെ 140 പേരാണ് നിലവില്‍ സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിന്റെ സ്ഥിതിയില്‍ ആശ്വസിക്കാവുന്നതാണ്.

ലോക്ഡൗണ്‍ ലംഘിച്ച് യുഎസ്സും ബ്രസീലും... ആയിരങ്ങള്‍ നിരത്തില്‍, ഉടനെ പിന്‍വലിക്കണം, കാരണം!!ലോക്ഡൗണ്‍ ലംഘിച്ച് യുഎസ്സും ബ്രസീലും... ആയിരങ്ങള്‍ നിരത്തില്‍, ഉടനെ പിന്‍വലിക്കണം, കാരണം!!

അനുമതി

അനുമതി

തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, ഇടുക്കി, പാലക്കാട്, തൃശൂര്‍, വയനാട് ജില്ലകളില്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ ഒറ്റ ഇരട്ട നമ്പര്‍ വാഹനങ്ങള്‍ നിരത്തിലിറക്കാന്‍ അനുമതി. ഒപ്പം എറണാകുളം, കൊല്ലം, പത്തനംതിട്ട, ജില്ലകളില്‍ ശനിയാഴ്ച്ച മുതലും വാഹനങ്ങള്‍ ഓടും. എന്നാല്‍ കാസര്‍ഗോഡ്, കണ്ണൂര്‍, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ തല്‍ക്കാലത്തേക്ക് വാഹനങ്ങള്‍ ഓടേണ്ടതില്ലായെന്നാണ് തീരുമാനം.

കര്‍ശന നിബന്ധനകള്‍

കര്‍ശന നിബന്ധനകള്‍

വാഹനങ്ങള്‍ ഓടാന്‍ അനുമതി നല്‍കിയെങ്കിലും കര്‍ശന നിബന്ധനകള്‍ നിലനില്‍ക്കുന്നുണ്ട്. ഒറ്റയക്ക നമ്പര്‍ വാഹനങ്ങള്‍ തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളിലും ഇരട്ടയക്ക വാഹനങ്ങള്‍ ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലും ഓടാം. അഇതേ സമയം ഞായറാഴ്ച്ച വാഹനങ്ങള്‍ ഓടുന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല.

അവശ്യസര്‍വ്വീസുകള്‍

അവശ്യസര്‍വ്വീസുകള്‍

അതേസമയം അവശ്യസര്‍വ്വീസുകള്‍ക്ക് ഈ നിബന്ധനകളൊന്നും ബാധകമല്ല. ജോലിസ്ഥവത്തേക്ക് പോകുന്നവര്‍ക്കും വരുന്നവര്‍ക്കും, സ്ത്രീകള്‍ ഓടിക്കുന്ന വാഹനങ്ങള്‍ക്കും നമ്പര്‍ നിബന്ധനയില്ല. നമ്പര്‍ നിബന്ധന ഇരുചക്ര വാഹനങ്ങള്‍ക്കും ബാധകമാണ്. വാഹനത്തില്‍ ഡ്രൈവര്‍ കൂടാതെ രണ്ട് പേര്‍ മാത്രമെ പാടുള്ളൂ.

ഇരു ചക്രവാഹനം

ഇരു ചക്രവാഹനം

ഇരു ചക്രവാഹനത്തില്‍ ഒരു കുടുബാംഗത്തെ കൂടി കയറ്റാം. സ്വകാര്യ വാഹനങ്ങള്‍ ഓടിക്കാന്‍ പാസോ മുന്‍കൂര്‍ അനുമതിയോ തേടേണ്ടതില്ല.അതേസമയം ജില്ലക്ക് പുറത്ത് അതിര്‍ത്തി കടന്നുള്ള യാത്രകള്‍ അനുവദിക്കുന്നതല്ല. കോട്ടയത്തും ഇടുക്കിയിലും ഓട്ടോറിക്ഷകള്‍ ഓടാന്‍ അനുമതിയുണ്ട്. എന്നാല്‍ രണ്ട് പേര്‍ മാത്രമെ പാടുള്ളൂ.

കൊറോണ

കൊറോണ

കേരളത്തില്‍ ഇന്നലെ നാല് പേര്‍ക്കായിരുന്നു കൊറോണ സ്ഥിരീകരിച്ചത്. കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 3 പേര്‍ക്കും കോഴിക്കോട് ജില്ലയില്‍ നിന്നുള്ള ഒരാള്‍ക്കുമായിരുന്നു രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 3 പേര്‍ ദുബായില്‍ നിന്നും വന്നതാണ്. ഒരാള്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ ജില്ലയിലെ 2 പേരും കോഴിക്കോട് ജില്ലയിലെ ഒരാളുമാണ് ദുബായില്‍ നിന്നും വന്നത്. കണ്ണൂര്‍ ജില്ലയിലുള്ള ഒരാള്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിന്റെ സ്ഥിതിയില്‍ ആശ്വസിക്കാവുന്നതാണ്.

English summary
Kerala Lockdown; Permission For Private vehicles from Tuesday in 7 Districts
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X