കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലോക്ക്ഡൗൺ: സംസ്ഥാനത്ത് ഇന്ന് മുതൽ ബക്രീദ് ഇളവുകൾ, ജാഗ്രതയിൽ വിട്ടുവീഴ്ചയില്ല

സംസ്ഥാനത്ത് എല്ലായിടത്തും നിരീക്ഷണം ശക്തമാക്കാൻ സംസ്ഥാന പൊലീസ് മേധാവി ജില്ലാ എസ്പിമാർക്ക് നിർദേശം നൽകിയിട്ടുണ്ട്

Google Oneindia Malayalam News

തിരുവനന്തപുരം: വലിയ പെരുന്നാളിനോട് അനുബന്ധിച്ച് സംസ്ഥാനത്ത് ഇന്ന് മുതൽ ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവ് ലഭിക്കും. ചൊവ്വാഴ്ച വരെ മൂന്ന് ദിവസമാണ് ഇളവുകൾ പ്രഖ്യാപിച്ചിരിക്കുന്നത്. ലോക്ക്ഡൗൺ നയം മാറിയതിന് ശേഷം നിലവിൽ വന്ന നാല് വിഭാഗങ്ങളിലും ഇളവുകൾ ലഭ്യമാകും. എന്നാൽ ജാഗ്രതയിൽ ഒട്ടും വിട്ടുവീഴ്ച വരാൻ പാടില്ല. സംസ്ഥാനത്ത് എല്ലായിടത്തും നിരീക്ഷണം ശക്തമാക്കാൻ സംസ്ഥാന പൊലീസ് മേധാവി ജില്ലാ എസ്പിമാർക്ക് നിർദേശം നൽകിയിട്ടുണ്ട്.

Lockdown

അഫ്ഗാനില്‍ കൊല്ലപ്പെട്ട ഫോട്ടോ ജേണലിസ്റ്റ് ഡാനിഷ് സിദ്ദിഖിക്ക് വേണ്ടി നടന്ന പ്രാര്‍ഥന: ചിത്രങ്ങള്‍

കടകൾ തുറക്കുന്ന സാഹചര്യത്തിൽ കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കും. ആരാധനാലയങ്ങളിൽ വിശ്വാസികൾക്ക് പ്രവേശനം അനുവദിച്ചിട്ടുണ്ട് പരമാവധി 40 പേർക്ക് ആരാധനാലയങ്ങളിൽ പ്രവേശിക്കാം. എല്ലാ ജില്ലാ പോലീസ് മേധാവിമാരും സബ്ബ് ഡിവിഷണല്‍ പോലീസ് ഓഫീസര്‍മാരും സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാരും മതനേതാക്കളുമായും സാമുദായ പ്രതിനിധികളുമായും നിരന്തരം സമ്പര്‍ക്കം പുലര്‍ത്തി ഇത് ഉറപ്പാക്കും. ഒരു ഡോസ് വാക്സിനെങ്കിലും എടുത്തവര്‍ക്കാകണം പ്രവേശനം.

എ,ബി,സി വിഭാഗങ്ങളിൽപ്പെടുന്ന മേഖലകൾക്കാണ് കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചിരിക്കുന്നത്. ഈ പ്രദേശങ്ങളിൽ അവശ്യവസ്തുക്കള്‍ വിൽക്കുന്ന ( പലചരക്ക്, പഴം, പച്ചക്കറി, മീന്‍, ഇറച്ചി, ബേക്കറി ) കടകൾക്കുപുറമെ തുണിക്കട, ചെരുപ്പ് കട, ഇലക്ട്രോണിക് ഷോപ്പുകള്‍, ഫാന്‍സി ഷോപ്പുകള്‍, സ്വര്‍ണ്ണക്കട എന്നിവയും തുറക്കുന്നതിന് അനുവാദം നൽകും. രാവിലെ ഏഴ് മുതൽ രാത്രി 8 മണിവരെയാണ് ഇവയ്ക്ക് തുറന്ന് പ്രവർത്തിക്കാൻ അനുമതിയുണ്ടാവുക. ഡി വിഭാഗത്തിൽ വരുന്ന ട്രിപ്പിൾ ലോക്ക്ഡൗൺ നിലനിൽക്കുന്ന പ്രദേശങ്ങളിൽ തിങ്കളാഴ്ച മാത്രം കടകൾ തുറക്കാൻ അനുമതി നൽകിയിട്ടുണ്ട്.

നിലവില്‍ എ വിഭാഗത്തില്‍ (ടി പി ആര്‍ 0 മുതല്‍ 5 വരെ) 86 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും, കാറ്റഗറി ബിയില്‍ (5 മുതല്‍ 10 വരെ ) 392 തദ്ദേശ സ്ഥാപനങ്ങളും സി വിഭാഗത്തില്‍ (10 മുതല്‍ 15 വരെ) 362 സ്ഥാപനങ്ങളുമാണുള്ളത്. 15 ന് മുകളില്‍ ടി പി ആര്‍ ഉള്ള 194 തദ്ദേശ സ്ഥാപനങ്ങളുണ്ട്.ഇലക്ട്രോണിക് ഷോപ്പുകളും ഇലക്ട്രോണിക്റിപ്പയര്‍ ഷോപ്പുകളും വീട്ടുപകരണങ്ങള്‍ വില്‍ക്കുന്ന ഷോപ്പുകളും കാറ്റഗറി എ, ബി പ്രദേശങ്ങളില്‍ തിങ്കള്‍ മുതല്‍ വെള്ളി വരെ രാവിലെ 7 മുതല്‍ രാത്രി 8 വരെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കും.

ലോക്ക്ഡൗൺ ഇളവുകളുള്ള പ്രദേശങ്ങളിൽ ഞായറാഴ്ച മദ്യശാലകളും ബാറുകളും തുറക്കാം. സീരിയല്‍ ഷൂട്ടിംഗ് അനുവദിച്ചതു പോലെ കാറ്റഗറി എ, ബി പ്രദേശങ്ങളില്‍ കര്‍ക്കശമായ നിയന്ത്രണങ്ങള്‍ക്കു വിധേയമായി സിനിമ ഷൂട്ടിങ്ങും അനുവദിക്കും.ഒരുഡോസെങ്കിലും വാക്സിന്‍ എടുത്തവര്‍ക്കുമാത്രമാകണം ഇത്തരം എല്ലായിടത്തും പ്രവേശനം അനുവദിക്കുകയെന്നും മുഖ്യമന്ത്രി അറിയിച്ചു.

എന്തൊരു മെയ്‌വഴക്കമെന്ന് ആരാധകര്‍; കിടിലന്‍ വര്‍ക്കൗട്ട് ചിത്രങ്ങളുമായി റായ് ലക്ഷ്മി

English summary
Kerala Lockdown: Relaxation from sunday to next three days before bakrid
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X