ആരാധനാലയങ്ങൾ തുറക്കും; ലോക്ക്ഡൗൺ ഇളവുകളിൽ ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം
ഇളവുകൾ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്റെ അടിസ്ഥാനത്തിൽ തന്നെയാണ്
തിരുവനന്തപുരം: കോവിഡ് വ്യാപനതോത് കുറഞ്ഞതോടെ സംസ്ഥാനത്ത് നേരത്തെ ലോക്ക്ഡൗൺ നയം മാറ്റുകയും ഇളവുകൾ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഒരു പ്രദേശത്തെ രോഗവ്യാപനതോതും രോഗികളുടെ എണ്ണവും അനുസരിച്ച് നിയന്ത്രണങ്ങളിൽ വ്യത്യാസം വരും. ഇതിന് പിന്നാലെ ഇപ്പോൾ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചിരിക്കുകയാണ് സംസ്ഥാന സർക്കാർ. ലോക്ക്ഡൗൺ പൂർണമായും പിൻവലിക്കാതെ ഒരാഴ്ചകൂടി തുടരാൻ തീരുമാനിച്ച സാഹചര്യത്തിലാണ് ഇളവുകൾ.

ഇത്തരത്തിലുള്ള ഇളവുകളും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്റെ അടിസ്ഥാനത്തിൽ തന്നെയാണ്. പ്രധാനമായും ടിപിആർ 16 ശതമാനത്തിൽ താഴെയുള്ള പ്രദേശങ്ങളിൽ ആരാധനാലയങ്ങൾ തുറക്കാൻ അനുമതി നൽകിയിട്ടുണ്ട്. ആദ്യ ഘട്ടത്തിൽ ലോക്ക്ഡൗൺ ഇളവുകൾ പ്രഖ്യാപിച്ചപ്പോൾ മുതൽ ആരാധനാലയങ്ങൾ തുറക്കാത്തതിൽ പ്രതിഷേധം ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ പ്രഖ്യാപനം. ഒരു സമയം 15 പേർക്ക് ആരാധനലയങ്ങളിൽ പ്രവേശിക്കാം.
ടിപിആര്‍ എട്ട് ശതമാനത്തില്‍ താഴെയുള്ള 277 പ്രദേശങ്ങളെ എ വിഭാഗമായും ടിപിആര്‍ എട്ടിനും 16നും ഇടയിലുള്ള 575 പ്രദേശങ്ങളെ ബി വിഭാഗമായുമാണ് തരംതിരിച്ചിരിക്കുന്നത്. ടിപിആർ 16-24 ശതമാനത്തിനിടയിലുള്ള 171 പ്രദേശങ്ങളാണ് സി വിഭാഗത്തിൽ. ഡി വിഭാഗത്തിൽ ടിപിആര്‍ 24 ശതമാനത്തിന് മുകളിലുള്ള 11 പ്രദേശങ്ങളാണുള്ളത്. ഡി വിഭാഗത്തിലുള്ള പ്രദേശങ്ങളിൽ സമ്പൂര്‍ണ ലോക്ക്ഡൗണായിരിക്കും.
തിങ്കൾ മുതൽ വെള്ളി വരെ ബാങ്കുകൾ തുറക്കാം. എന്നാൽ ചൊവ്വയും വ്യാഴവും പൊതുജനങ്ങൾക്ക് പ്രവേശനമില്ല.
വിഭാഗം എയിലും ബിയിലും സർക്കാർ സ്ഥാപനങ്ങളിലും ബാങ്കുകളിലും 50 ശതമാനംവരെ ജീവനക്കാർ. വിഭാഗം സിയിൽ ഇത് 25 ശതമാനമാണ്. തമിഴ്നാട് അതിർത്തിക്കടുത്തുള്ള മദ്യഷാപ്പുകൾ അടച്ചിടും. തമിഴ്നാട്ടിൽനിന്ന് ഇടുക്കിയിലേക്ക് വരുന്നവർക്ക് ആന്റിജൻ പരിശോധനാഫലം വേണം. എന്നാൽ, തമിഴ്‌നാട്ടിലേക്ക് ദിവസവും പോയിവരാൻ അനുവദിക്കില്ല.
Recommended Video
മുൻ മന്ത്രി പ്രൊഫ.കെ നാരായണക്കുറുപ്പിന്റെ ഛായാചിത്രത്തിന് മുന്നിൽ പുഷ്പാജ്ഞലി- ചിത്രങ്ങൾ
കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ടെലിവിഷൻ പരമ്പരകളുടെ ഇൻഡോർ ചിത്രീകരണത്തിന് അനുമതി. ശനി, ഞായർ ഉൾപ്പെടെ എല്ലാ ദിവസവും പരീക്ഷ നടത്താനും അനുമതി നൽകിയിട്ടുണ്ട്. അക്ഷയ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്ന സ്ഥലങ്ങളിൽ ജനസേവന കേന്ദ്രങ്ങൾ തുറക്കാം. ഒരു സ്വകാര്യ ബസ് മാത്രം സർവീസ് നടത്തുന്ന റൂട്ടുകളിൽ ഒറ്റ-ഇരട്ട നമ്പർ ക്രമീകരണം ഒഴിവാക്കിയതായി ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു.
ഹോട്ട് ലുക്കിൽ നിധി അഗർവാൾ; ചിത്രങ്ങളേറ്റെടുത്ത് ആരാധകർ
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications