കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആരാധനാലയങ്ങൾ തുറക്കും; ലോക്ക്ഡൗൺ ഇളവുകളിൽ ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം

ഇളവുകൾ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്റെ അടിസ്ഥാനത്തിൽ തന്നെയാണ്

Google Oneindia Malayalam News

തിരുവനന്തപുരം: കോവിഡ് വ്യാപനതോത് കുറഞ്ഞതോടെ സംസ്ഥാനത്ത് നേരത്തെ ലോക്ക്ഡൗൺ നയം മാറ്റുകയും ഇളവുകൾ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഒരു പ്രദേശത്തെ രോഗവ്യാപനതോതും രോഗികളുടെ എണ്ണവും അനുസരിച്ച് നിയന്ത്രണങ്ങളിൽ വ്യത്യാസം വരും. ഇതിന് പിന്നാലെ ഇപ്പോൾ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചിരിക്കുകയാണ് സംസ്ഥാന സർക്കാർ. ലോക്ക്ഡൗൺ പൂർണമായും പിൻവലിക്കാതെ ഒരാഴ്ചകൂടി തുടരാൻ തീരുമാനിച്ച സാഹചര്യത്തിലാണ് ഇളവുകൾ.

lockdown

ഇത്തരത്തിലുള്ള ഇളവുകളും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്റെ അടിസ്ഥാനത്തിൽ തന്നെയാണ്. പ്രധാനമായും ടിപിആർ 16 ശതമാനത്തിൽ താഴെയുള്ള പ്രദേശങ്ങളിൽ ആരാധനാലയങ്ങൾ തുറക്കാൻ അനുമതി നൽകിയിട്ടുണ്ട്. ആദ്യ ഘട്ടത്തിൽ ലോക്ക്ഡൗൺ ഇളവുകൾ പ്രഖ്യാപിച്ചപ്പോൾ മുതൽ ആരാധനാലയങ്ങൾ തുറക്കാത്തതിൽ പ്രതിഷേധം ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ പ്രഖ്യാപനം. ഒരു സമയം 15 പേർക്ക് ആരാധനലയങ്ങളിൽ പ്രവേശിക്കാം.

ടിപിആര്‍ എട്ട് ശതമാനത്തില്‍ താഴെയുള്ള 277 പ്രദേശങ്ങളെ എ വിഭാഗമായും ടിപിആര്‍ എട്ടിനും 16നും ഇടയിലുള്ള 575 പ്രദേശങ്ങളെ ബി വിഭാഗമായുമാണ് തരംതിരിച്ചിരിക്കുന്നത്. ടിപിആർ 16-24 ശതമാനത്തിനിടയിലുള്ള 171 പ്രദേശങ്ങളാണ് സി വിഭാഗത്തിൽ. ഡി വിഭാഗത്തിൽ ടിപിആര്‍ 24 ശതമാനത്തിന് മുകളിലുള്ള 11 പ്രദേശങ്ങളാണുള്ളത്. ഡി വിഭാഗത്തിലുള്ള പ്രദേശങ്ങളിൽ സമ്പൂര്‍ണ ലോക്ക്ഡൗണായിരിക്കും.

തിങ്കൾ മുതൽ വെള്ളി വരെ ബാങ്കുകൾ തുറക്കാം. എന്നാൽ ചൊവ്വയും വ്യാഴവും പൊതുജനങ്ങൾക്ക്‌ പ്രവേശനമില്ല.
വിഭാഗം എയിലും ബിയിലും സർക്കാർ സ്ഥാപനങ്ങളിലും ബാങ്കുകളിലും 50 ശതമാനംവരെ ജീവനക്കാർ. വിഭാഗം സിയിൽ ഇത് 25 ശതമാനമാണ്. തമിഴ്നാട് അതിർത്തിക്കടുത്തുള്ള മദ്യഷാപ്പുകൾ അടച്ചിടും. തമിഴ്നാട്ടിൽനിന്ന് ഇടുക്കിയിലേക്ക് വരുന്നവർക്ക് ആന്റിജൻ പരിശോധനാഫലം വേണം. എന്നാൽ, തമിഴ്‌നാട്ടിലേക്ക്‌ ദിവസവും പോയിവരാൻ അനുവദിക്കില്ല.

Recommended Video

cmsvideo
Delta plus virus centrals guideline for kerala

മുൻ മന്ത്രി പ്രൊഫ.കെ നാരായണക്കുറുപ്പിന്റെ ഛായാചിത്രത്തിന് മുന്നിൽ പുഷ്പാജ്ഞലി- ചിത്രങ്ങൾ

കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ടെലിവിഷൻ പരമ്പരകളുടെ ഇൻഡോർ ചിത്രീകരണത്തിന് അനുമതി. ശനി, ഞായർ ഉൾപ്പെടെ എല്ലാ ദിവസവും പരീക്ഷ നടത്താനും അനുമതി നൽകിയിട്ടുണ്ട്. അക്ഷയ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്ന സ്ഥലങ്ങളിൽ ജനസേവന കേന്ദ്രങ്ങൾ തുറക്കാം. ഒരു സ്വകാര്യ ബസ്‌ മാത്രം സർവീസ്‌ നടത്തുന്ന റൂട്ടുകളിൽ ഒറ്റ-ഇരട്ട നമ്പർ ക്രമീകരണം ഒഴിവാക്കിയതായി ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു.

ഹോട്ട് ലുക്കിൽ നിധി അഗർവാൾ; ചിത്രങ്ങളേറ്റെടുത്ത് ആരാധകർ

English summary
Kerala lockdown relaxations all you need to know about including church, mosque and temple opening
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X