കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സംസ്ഥാനത്ത് ഇന്നും സമ്പൂർണ ലോക്ക്ഡൗൺ; അനാവശ്യമായി പുറത്തിറങ്ങുന്നവർക്കെതിരെ കർശന നടപടി

അവശ്യ സർവീസുകൾക്ക് മാത്രമാണ് അനുമതി

Google Oneindia Malayalam News

തിരുവനന്തപുരം: കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് ഏർപ്പെടുത്തിയ സമ്പൂർണ ലോക്ക്ഡൗൺ ഇന്നുകൂടി. ജൂൺ 16 വരെ പ്രഖ്യാപിച്ചിരിക്കുന്ന ലോക്ക്ഡൗണിൽ ശനിയും ഞായറും നിയന്ത്രണങ്ങൾ കടുപ്പിക്കുമെന്ന് സർക്കാർ നേരത്തെ തന്നെ അറിയിച്ചിരുന്നു. ഇന്നലെയും സംസ്ഥാനത്ത് ട്രിപ്പിൾ ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങളാണുണ്ടായിരുന്നത്. ഇന്നും സമാന നിയന്ത്രണങ്ങൾ തുടരും. അവശ്യ സർവീസുകൾക്ക് മാത്രമാണ് അനുമതി. അനാവശ്യമായി പുറത്തിറങ്ങുന്നവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് പൊലീസ് അറിയിച്ചു.

lockdown

ആരും അതിശയിക്കേണ്ട... ഇത് ലൈബ്രറിയാണ്... തെലങ്കാനയിലെ വാറങ്കലില്‍ മോഡി പിടിപ്പിച്ച റീജ്യണല്‍ ലൈബ്രറി- ചിത്രങ്ങള്‍ കാണാം

ഹോട്ടലുകളിൽ ഹോം ഡെലിവറികൾ മാത്രമേ അനുവദിക്കുകയുള്ളു. സർക്കാർ അനുവദിച്ചിട്ടുള്ള അവശ്യസർവീസ് വിഭാഗങ്ങളിൽപ്പെടുന്നവർ ജോലി സ്ഥലത്തേക്കും, തിരികെയും നിശ്ചിത സമയങ്ങളിൽ മാത്രം യാത്ര ചെയ്യണം. ഔദ്യോഗിക തിരിച്ചറിയൽ കാർഡും, മേലധികാരിയുടെ സർട്ടിഫിക്കറ്റും കൈയിൽ കരുതണം.

ഭക്ഷ്യോത്പന്നങ്ങൾ, പഴം, പാൽ, പച്ചക്കറി, പലവ്യഞ്ജനം, ബേക്കറി തുടങ്ങിയവ വിൽക്കുന്ന സ്ഥാപനങ്ങൾ മാത്രമേ ഞായറാഴ്ച തുറക്കാവൂ. രാവിലെ ഏഴുമുതൽ വൈകീട്ട് ഏഴുവരെയാണ് ഇത്തരം സ്ഥാപനങ്ങൾക്ക് പ്രവർത്തനാനുമതി. രണ്ട് ദിവസം ജനങ്ങൾ പൂർണമായും സഹകരിക്കണമെന്നും വെള്ളിയാഴ്‌ച നടന്ന വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കിയിരുന്നു.

ശനിയാഴ്ച കോവിഡ് വിലക്ക് ലംഘനം നടത്തിയതിന് 5346 ആളുകളുടെ പേരിൽ കേസെടുത്തു. 2003 പേരെ അറസ്റ്റ് ചെയ്യുകയും 3645 വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു. ക്വാറന്റീൻ ലംഘിച്ചതിന് 32 കേസുകൾ റിപ്പോർട്ട് ചെയ്തു. മാസ്ക് ധരിക്കാത്ത 10,943 പേർക്കെതിരേയും നടപടിയെടുത്തു.

അനന്യ നഗല്ലയുടെ പുതിയ ചിത്രങ്ങളേറ്റെടുത്ത് സോഷ്യൽ മീഡിയ

Recommended Video

cmsvideo
സംസ്ഥാനത്ത് ലോക്ക്ഡൗൺ ഒഴിവാക്കിയേക്കുമോ ? നിയത്രണങ്ങൾ എടുത്തുകളയുന്നു

English summary
Kerala lockdown restrictions like in triple lockdown will continue in Sunday
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X