കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മദ്യപാനികള്‍ക്ക് ആശ്വാസം; സംസ്ഥാനത്ത് ബാറുകളും ബെവ്‌കോയും തുറക്കുന്നു, ആപ്പ് വഴി ബുക്കിംഗ്

Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യവില്‍പ്പന ശാലകളും ബാറുകളും ജൂണ്‍ 17 മുതല്‍ പ്രവര്‍ത്തിക്കാന്‍ അനവദിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ആപ്പ് വഴി ബുക്കിംഗ് നടത്തിയായരിക്കും വില്‍പ്പന. രാവിലെ 9 മുതല്‍ വൈകീട്ട് 7 വരെ മദ്യശാലകള്‍ പ്രവര്‍ത്തിക്കും. കൊവിഡിനെ തുടര്‍ന്ന് ഏപ്രില്‍ 26നാണ് കോര്‍പ്പറേഷന്‍ ഔട്ടെലെറ്റുകള്‍ അടച്ചത്. ഇതിനെ തുടര്‍ന്ന് 17,00 കോടിയുടെ നഷ്ടമുണ്ടായെന്നാണ് കണക്ക്.

കെ സുരേന്ദ്രനെ വേട്ടയാടുന്നു, സത്യാഗ്രഹവുമായി ബിജെപി നേതാക്കൾ- ചിത്രങ്ങൾ

kerala

അതേസമയം, കൂടുതല്‍ ലോക്ക് ഡൗണ്‍ ഇളവുകളും മുഖ്യമന്ത്രി പ്രഖ്യാപിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റിനിരക്ക് 8 ശതമാനം വരെയുള്ള മേഖലകളില്‍ എല്ലാ കടകളും രാവിലെ 7 മുതല്‍ വൈകുന്നേരം 7 വരെ പ്രവര്‍ത്തനം അനുവദിക്കും. (50 ശതമാനം വരെ ജീവനക്കാരെ ഉള്‍പ്പെടുത്തി) ജൂണ്‍ 17 മുതല്‍ 50 ശതമാനം വരെ ജീവനക്കാരെ ഉള്‍പ്പെടുത്തി സ്വകാര്യ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം അനുവദിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8 മുതല്‍ 20 ശതമാനം വരെ ഉള്ള തദ്ദേശ സ്വയംഭരണ പ്രദേശങ്ങളില്‍ അവശ്യവസ്തുക്കളുടെ കടകള്‍ മാത്രം രാവിലെ 7 മുതല്‍ വൈകുന്നേരം 7 വരെ പ്രവര്‍ത്തനം അനുവദിക്കും. മറ്റു കടകള്‍ തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ രാവിലെ 7 മുതല്‍ വൈകുന്നേരം 7 വരെ പ്രവര്‍ത്തനം അനുവദിക്കും. (50 ശതമാനം വരെ ജീവനക്കാരെ ഉള്‍പ്പെടുത്തി.) ജൂണ്‍ 17 മുതല്‍ 50 ശതമാനം വരെ ജീവനക്കാരെ ഉള്‍പ്പെടുത്തി സ്വകാര്യ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം തിങ്കള്‍, ബുധന്‍, വെള്ളി അനുവദിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു

മന്നാര ചോപ്രയുടെ കിടലന്‍ ചിത്രങ്ങള്‍ കാണാം

Recommended Video

cmsvideo
കേരളം അൺലോക്കായി..ഇനി ലോക്ക്ഡൗൺ ഇങ്ങനെ

English summary
Kerala Lockdown Today News: Bars and Bevco open in Kerala From June 17, Sales through the app
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X