സംസ്ഥാനത്ത് ലോക്ക്ഡൗൺ ഇളവുകൾ; കടകൾ 8 മണി വരെ തുറക്കും..ബാങ്ക് ഇടപാടുകൾ 5 ദിവസം..മറ്റ് ഇളവുകൾ ഇങ്ങനെ
തിരുവനന്തപുരം; സംസ്ഥാനത്ത് ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചു. ഡി വിഭാഗം ഒഴികെയുള്ള ഇടങ്ങളിലെ കടകളുടെ പ്രവർത്തന സമയം രാത്രി 8 വരെ നീട്ടി.മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്.
Recommended Video

ബാങ്കുകള്‍ ഉള്‍പ്പെടെ ധനകാര്യ സ്ഥാപനങ്ങളില്‍ അഞ്ചു ദിവസം ഇടപാടുകാര്‍ക്ക് പ്രവേശനം നൽകും.അതേസമയം ടിപിആർ 15 ശതമാനത്തിനു മുകളില്‍ ഉള്ള പ്രദേശങ്ങളില്‍ ഇളവുകള്‍ ബാധകമല്ല.വാരാന്ത്യ ലോക്ക്ഡൗണുകൾ തുടരാനും യോഗത്തിൽ തിരുമാനമായി.
പുത്തൻ ഗെറ്റപ്പിൽ എല്ലാരേയും ഞെട്ടിച്ച് മമ്മൂക്ക, ഏറ്റെടുത്ത് ആരാധകർ
ലോക്ക്ഡൗണിൽ ഇളവുകൾ വേണമെന്ന ആവശ്യം ശക്തമായിരുന്നു. എല്ലാ ദിവസങ്ങളിലും കടകൾ തുറക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് വ്യാപാരികൾ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. എന്നാല്‍ ടിപിആര്‍ റേറ്റ് 10ല്‍ കുറയാത്ത സാഹചര്യത്തില്‍ വ്യാപാരികളുടെ ആവശ്യം പൂര്‍ണമായും നടപ്പാക്കാനാകില്ലെന്ന നിലപാടിലായിരുന്നു സർക്കാർ.












Click it and Unblock the Notifications